റബർ വില വീണ്ടും 200 കടന്നു; കർഷകർക്ക് ആശ്വാസം
കേളകം: റബർ വില വീണ്ടും ഡബിൾ സെഞ്ച്വറി കടന്നതിന്റെ സന്തോഷത്തിൽ റബർ കർഷകർ. മലയോര മേഖലയിലെ ശക്തമായ വേനൽ മഴയും കൂടി അനുകൂലമായതോടെ നിർത്തിവെച്ച തോട്ടങ്ങളിലും ടാപ്പിങ് പുനരാരംഭിക്കാൻ ഒരുക്കങ്ങളായി. വിപണിയിൽ റബർ ആർ.എസ്.എസ്-നാലിന് കിലോക്ക് 202 രൂപയും കടന്ന് മുന്നേറി. വരും ദിവസങ്ങളിലും മഴ കിട്ടുകയും ടാപ്പിങ് ഉഷാറാവുകയും ചെയ്താൽ സ്ഥിതി മാറും. വില ഉയർന്നിട്ടും ഉത്പാദനം ഏറെക്കുറെ നിലച്ച അവസ്ഥയിലാണിപ്പോൾ. ഇല കൊഴിയുകയും വേനൽ ശക്തമാകുകയും ചെയ്തതോടെ ഭൂരിഭാഗം കർഷകരും ടാപ്പിങ് നിർത്തിവെച്ചിരുന്നു.മലയോര മേഖലയിൽ … Read more