ഗവ. മെഡിക്കൽ കോളജിൽ ത്രീഡി പ്രിന്റിങ് ചികിത്സ ഫലപ്രദം
പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ത്രീഡി പ്രിന്റിങ് സാങ്കേതിക വിദ്യ സാധാരണക്കാർക്ക് ആശ്വാസമാവുന്നു. മാക്സിലോഫേഷ്യൽ സർജറി വിഭാഗത്തിൽ മുഖത്തിന്റെയും താടിയെല്ലുകളുടെയും വൈരൂപ്യങ്ങൾ, കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾ എന്നിവക്കുള്ള ചികിത്സക്കാണ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നവീകരിച്ചത്. ടെമ്പറോ മാൻഡിബുലാർ ജോയിന്റിനെ (ചെവിയുടെ സമീപമുള്ള കീഴ്ത്താടിയെല്ലിന്റെ സന്ധി) ബാധിക്കുന്ന പ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികൾക്ക് മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സകൾ ഫലിക്കാതെ വരുമ്പോഴാണ് സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയ സഹായകമാവുന്നത്. മുഖത്തെ അസ്ഥികളുടെ സി.ടി സ്കാൻ എടുത്തശേഷം മുഖത്തിന്റെ മാതൃക ത്രീഡി … Read more