കെ.പി. മോഹനൻ എം.എൽ.എയെ കൈയ്യേറ്റം ചെയ്തതിന് 25 പേർക്കെതിരെ കേസ്

കെ.പി. മോഹനൻ എം.എൽ.എയെ കൈയ്യേറ്റം ചെയ്തതിന് 25 പേർക്കെതിരെ കേസ്

കണ്ണൂർ: കെ.പി. മോഹനൻ എം.എൽ.എയെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ കണ്ടാലറിയാവുന്ന 25 പേർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. മാലിന്യ പ്രശ്നത്തെച്ചൊല്ലിയുള്ള പ്രതിഷേധത്തിനിടെയാണ് കൂത്തുപറമ്പ് എം.എൽ.എയും ആർ.ജെ.ഡി നേതാവുമായ കെ.പി. മോഹനനെ നാട്ടുകാർ കൈയ്യേറ്റം ചെയ്തത്. ചൊക്ലി കരിയാട് തണൽ ഡയാലിസിസ് കേന്ദ്രവുമായി ബന്ധപ്പെട്ട മാലിന്യ പ്രശ്നത്തിലെ പ്രതിഷേധമാണ് കൈയ്യേറ്റത്തിൽ കലാശിച്ചത്. അങ്കണവാടി ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു എം.എൽ.എ. ഡയാലിസിസ് സെന്ററിലെ മാലിന്യം പുറത്തേക്ക് ഒഴുക്കുന്നു എന്നാണ് നാട്ടുകാരുടെ ആരോപണം. മാസങ്ങളായി നാട്ടുകാർ പ്രതിഷേധത്തിലായിരുന്നു. പലതവണ അറിയിച്ചിട്ടും എം.എൽ.എ … Read more

സി.പി.എം പ്രവർത്തകൻ ഒണിയൻ പ്രേമൻ വധക്കേസിൽ ഒമ്പത് ബി.ജെ.പിക്കാരെ ​വെറുതെ വിട്ടു

സി.പി.എം പ്രവർത്തകൻ ഒണിയൻ പ്രേമൻ വധക്കേസിൽ ഒമ്പത് ബി.ജെ.പിക്കാരെ ​വെറുതെ വിട്ടു

തലശ്ശേരി: സി.പി.എം പ്രവര്‍ത്തകൻ ഒണിയനെ വെട്ടിക്കൊന്ന കേസിൽ ബി.ജെ.പി പ്രവർത്തകരായ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. ഒമ്പത് ബി.ജെ.പി പ്രവര്‍ത്തകരെയാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ടത്. 2015 ഫെബ്രുവരി 25നാണ് ചിറ്റാരിപ്പറമ്പിൽ വെച്ച് പ്രേമനെ ഒരു സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. രണ്ടു കാലുകള്‍ക്കും ഗുരുതര പരിക്കേറ്റ പ്രേമന്‍ പിറ്റേന്ന് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു. കേസില്‍ 10 ബി.ജെ.പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ രണ്ടാം പ്രതിയും എ.ബി.വി.പി നേതാവുമായ ശ്യാമപ്രസാദ് … Read more

ജ്വ​ല്ല​റി​യി​ല്‍നി​ന്ന് ഏ​ഴ​രക്കോടി ത​ട്ടി​യ കേ​സ്; ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ചു

ജ്വ​ല്ല​റി​യി​ല്‍നി​ന്ന് ഏ​ഴ​രക്കോടി ത​ട്ടി​യ കേ​സ്; ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ചു

സി​ന്ധു ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ലെ കൃ​ഷ്ണ ജ്വ​ല്ല​റി​യി​ല്‍നി​ന്ന് ജീ​വ​ന​ക്കാ​രി ഏ​ഴ​രക്കോ​ടി ത​ട്ടി​യ കേ​സി​ല്‍ ക്രൈം​ബ്രാ​ഞ്ച് സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ​വി​ഭാ​ഗം അ​ന്വേ​ഷ​ണം പൂ​ര്‍ത്തീ​ക​രി​ച്ച് കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ചു. സ്ഥാ​പ​ന​ത്തി​ലെ മു​ന്‍ ചീ​ഫ് അ​ക്കൗ​ണ്ട​ന്‍റാ​യി​രു​ന്ന ചി​റ​ക്ക​ലി​ലെ കെ. ​സി​ന്ധു​വും ഭ​ര്‍ത്താ​വ് ബാ​ബു​വു​മാ​ണ് കേ​സി​ല്‍ പ്ര​തി​ക​ള്‍. ജ്വ​ല്ല​റി മാ​നേ​ജി​ങ് പാ​ര്‍ട്ണ​ര്‍ ഡോ. ​സി.​വി. ര​വീ​ന്ദ്ര​നാ​ഥി​ന്റെ പ​രാ​തി​യി​ല്‍ 2023 ജൂ​ലൈ മൂ​ന്നാം തീ​യ​തി​യാ​ണ് ടൗ​ണ്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ണ​ക്കു​ക​ളി​ല്‍ കൃ​ത്രി​മം കാ​ണി​ച്ച് സി​ന്ധു ഏ​ഴ​രക്കോ​ടി ത​ട്ടി​യെ​ടു​ത്തെ​ന്നാ​യി​രു​ന്നു പ​രാ​തി. പി​ന്നീ​ട്, ഡി.​ജി.​പി​യു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം കേ​സ് ക്രൈം​ബ്രാ​ഞ്ച് സാ​മ്പ​ത്തി​ക … Read more

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

റിജാസ്, മഹബൂബാഷ ഫാറൂഖ് തലശ്ശേരി: ഓൺലൈൻ ഓഹരി വിൽപനയിലൂടെ മികച്ച വരുമാനം വാഗ്ദാനം ചെയ്ത് ഡോക്ടറിൽനിന്ന് 4.43 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം അറക്കപ്പടിയിലെ റിജാസ് (41), തമിഴ്‌നാട് കാഞ്ചിപുരത്തെ മഹബൂബാഷ ഫാറൂഖ് (39) എന്നിവരുടെ ജാമ്യാപേക്ഷയാണ് ജില്ല സെഷൻസ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദ് വെളളിയാഴ്ച തള്ളിയത്. കേസിൽ കൂടുതൽ അന്വേഷണം വേണമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ആഗസ്റ്റ് ഒമ്പതിന് ചെന്നൈയിൽനിന്ന് കണ്ണൂർ സിറ്റി … Read more

‘അനൂപ് കുമാർ എന്ന അനൂപ് മാലിക്’: ദുരൂഹത മാറാതെ ക​ണ്ണ​പു​രം സ്ഫോ​ട​നം

‘അനൂപ് കുമാർ എന്ന അനൂപ് മാലിക്’: ദുരൂഹത മാറാതെ ക​ണ്ണ​പു​രം സ്ഫോ​ട​നം

1. ക​ണ്ണൂ​ർ ക​ണ്ണ​പു​രം കീ​ഴ​റ​യി​ലെ സ്ഫോ​ട​ന​ത്തി​ൽ ഇ​രു​നി​ല വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ൽ 2. പിടിയിലായ അനൂപ് മാലിക് ക​ണ്ണൂ​ര്‍: ഒരാൾ കൊല്ലപ്പെട്ട ക​ണ്ണ​പു​രം കീ​ഴ​റ​യി​ലെ വ​ൻ സ്ഫോ​ട​നം ന​ട​ന്ന വീ​ടി​നെ ചു​റ്റി​പ്പ​റ്റി​യും അറസ്റ്റിലായ അനൂപ് മാലിക്കിനെ കുറിച്ചുള്ള ദു​രൂ​ഹ​ത തുടരുകയാണ്. ചാ​ലാ​ട് ചാ​ക്കാ​ട്ടു​പീ​ടി​ക വീ​ണ വി​ഹാ​റി​ലെ മു​കു​ന്ദ​ന്റെ മ​ക​നാ​യ അ​നൂ​പ് കു​മാ​ര്‍ എന്ന അനൂപ് മാലിക് (53) ആ​ദ്യ ഭാ​ര്യ​യെ ഉ​പേ​ക്ഷി​ച്ച ​ശേ​ഷമാണ് പാ​പ്പി​നി​ശേ​രി സ്വ​ദേ​ശി റാ​ഹി​ല​ക്കൊ​പ്പം താ​മ​സം ആരംഭിച്ചത്. റാ​ഹി​ല​യും നേ​ര​ത്തേ മ​റ്റൊ​രു വി​വാ​ഹം … Read more

കണ്ണപുരം സ്‌ഫോടനം: വീട്​ വാടകക്കെടുത്ത അനൂപ് മാലിക് പിടിയിൽ; നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ

കണ്ണപുരം സ്‌ഫോടനം: വീട്​ വാടകക്കെടുത്ത അനൂപ് മാലിക് പിടിയിൽ; നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ

1. ക​ണ്ണൂ​ർ ക​ണ്ണ​പു​രം കീ​ഴ​റ​യി​ലെ സ്ഫോ​ട​ന​ത്തി​ൽ ഇ​രു​നി​ല വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ൽ 2. പിടിയിലായ അനൂപ് മാലിക്  (ചിത്രം ബി​മ​ൽ ത​മ്പി) കണ്ണൂർ: ഒരാള്‍ കൊല്ലപ്പെട്ട കണ്ണപുരം കീഴറയില്‍ വാടകവീട്ടിലുണ്ടായ വന്‍ സ്‌ഫോടനത്തിൽ ഒരാൾ പിടിയിൽ. വീട് വാടകക്കെടുത്ത ചാലാട് സ്വദേയും നിരവധി കേസില്‍ പ്രതിയുമായ അനൂപ് മാലിക്കിനെ ശനിയാഴ്ച രാത്രിയോടെയാണ് പൊലീസ് പിടികൂടിയത്. 2016ൽ കണ്ണൂർ പൊടിക്കുണ്ടിൽ പടക്കനിർമാണ സാമഗ്രികൾ പൊട്ടിത്തെറിച്ച് പതിനഞ്ചോളം വീടുകൾ തകർന്ന കേസിലടക്കം പ്രതിയാണ് അനൂപ് മാലിക്. മരിച്ച മുഹമ്മദ് … Read more