റെസ് ലിങ് മാതൃകയിൽ അടിയോടടി; രണ്ട് വിദ്യാർഥികൾക്ക് സസ്പെൻഷൻ

റെസ് ലിങ് മാതൃകയിൽ അടിയോടടി; രണ്ട് വിദ്യാർഥികൾക്ക് സസ്പെൻഷൻ

പ്രതീകാത്മക ചിത്രം പാ​നൂ​ർ: മൊ​കേ​രി രാ​ജീ​വ് ഗാ​ന്ധി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ റെ​സ് ലി​ങ് മാ​തൃ​ക​യി​ൽ പ്ല​സ് ടു ​ക്ലാ​സ് മു​റി​യി​ൽ വി​ദ്യാ​ർ​ഥി​ക്ക് ക്രൂ​ര മ​ർ​ദ​നം. റെസ് ലിങ് മാ​തൃ​ക​യി​ൽ മ​ർ​ദി​ക്കു​ക​യും എ​ടു​ത്തു​യ​ർ​ത്തി നി​ല​ത്തെ​റി​യു​ക​യും ശ​രീ​ര​ത്തി​ലേ​ക്ക് ചാ​ടി വീ​ണ്ടും മ​ർ​ദി​ക്കു​ക​യും ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. ഒ​രു വി​ദ്യാ​ർ​ഥി​യെ മ​റ്റൊ​രു വി​ദ്യാ​ർ​ഥി ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ന്ന​തും കൂ​ടി​യു​ള്ള​വ​ർ നോ​ക്കി നി​ൽ​ക്കു​ന്ന​തും വി​ഡി​യോ​യി​ൽ കാ​ണാം. ഒ​ടു​വി​ൽ ചി​ല വി​ദ്യാ​ർ​ഥി​ക​ൾ അ​നു​ന​യി​പ്പി​ക്കു​ന്ന​തോ​ടെ​യാ​ണ് ദൃ​ശ്യം അ​വ​സാ​നി​ക്കു​ന്ന​ത്. കൂ​ട്ട​ത്തി​ലു​ള്ള വി​ദ്യാ​ർ​ഥി ത​ന്നെ​യാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​തെ​ന്നും പ​റ​യു​ന്നു. … Read more

അടച്ചിട്ട മരമില്ലിൽനിന്ന് ലക്ഷങ്ങളുടെ യന്ത്രഭാഗങ്ങൾ മോഷ്ടിച്ചു

അടച്ചിട്ട മരമില്ലിൽനിന്ന് ലക്ഷങ്ങളുടെ യന്ത്രഭാഗങ്ങൾ മോഷ്ടിച്ചു

ക​ന​ക​രാ​ജ്, സ​ന്തോ​ഷ് കു​മാ​ർ, മാ​രി ശെ​ൽ​വം തലശ്ശേരി: വർഷങ്ങളായി അടച്ചിട്ട മരമില്ലിൽനിന്ന് ലക്ഷങ്ങൾ വിലവരുന്ന യന്ത്രഭാഗങ്ങൾ മോഷ്ടിച്ച സെക്യൂരിറ്റിക്കാരനും ആക്രി ഇടപാടുകാരും പിടിയിലായി.വീനസ് കോർണറിലെ സിറ്റി സെന്ററിന് പിറകിലുള്ള സതേൺ വിനിയേഴ്സ് ആൻഡ് വുഡ് വർക്സ് സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ കതിരൂർ ആറാം മൈലിലെ കനകരാജ് (64), ആക്രി ഇടപാടുകാരായ പാട്യത്തെ മാരി ശെൽവം (30), വടകര പുറമേരിയിലെ വി. സന്തോഷ് കുമാർ (29) എന്നിവരാണ് പിടിയിലായത്. മൂന്നുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. യന്ത്രങ്ങൾ കാണാനില്ലെന്ന … Read more

വ​യോ​ധി​ക​ന് മ​ർ​ദ​നം; ക​ണ്ട​ക്ട​ർ​ക്കെ​തി​രെ കേ​സ്

വ​യോ​ധി​ക​ന് മ​ർ​ദ​നം; ക​ണ്ട​ക്ട​ർ​ക്കെ​തി​രെ കേ​സ്

തളിപ്പറമ്പ്: ബസ് യാത്രക്കാരനെ മർദിച്ചുവെന്ന പരാതിയിൽ കണ്ടക്ടർക്കെതിരെ പൊലീസ് കേസെടുത്തു. പട്ടുവം മുള്ളൂലിലെ ഡി. കുഞ്ഞിക്കണ്ണന്റെ (74) പരാതിയിലാണ് സ്വകാര്യ ബസിലെ കണ്ടക്ടർ അഖിലിനെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. ഈ മാസം 12ന് വൈകീട്ട് നാലിന് തളിപ്പറമ്പ് ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. പരാതിക്കാരൻ ബസിൽ കയറുന്ന സമയം ചവിട്ടുപടിയിൽ തടസ്സമുണ്ടാക്കിയത് ചോദ്യം ചെയ്ത വിരോധത്തിൽ തടഞ്ഞുവെച്ച് മർദിച്ച് പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

വയോധികനെ മർദിച്ച നാലുപേരെ വളപട്ടണം പൊലീസ് പിടികൂടി

വയോധികനെ മർദിച്ച നാലുപേരെ വളപട്ടണം പൊലീസ് പിടികൂടി

1. അറസ്റ്റിലായ റിജിൻ രാജ്, അമിത് പി.കെ, ജിഷ്ണു സി.കെ, ആദിത് കെ 2. വയോധികനെ ആക്രമിക്കുന്ന യുവാക്കൾ കണ്ണൂർ: അഴീക്കലിൽ കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ അഴീക്കൽ സ്വദേശിയായ വയോധികനെ മർദിച്ച നാലുപേരെ വളപട്ടണം പൊലീസ് പിടികൂടി. അഴീക്കോട് സ്വദേശിയായ ജിഷ്ണു സി.കെ. (18), അഴീക്കോട് പള്ളിക്കുന്നുംപുറം സ്വദേശി അമിത് പി.കെ. (18), അഴീക്കോട് മൂന്നുനിലത്ത് സ്വദേശി ആദിത് കെ. (18), അഴീക്കൽ സ്വദേശി റിജിൻ രാജ് (20) എന്നിവരാണ് പിടിയിലായത്. 2025 ഒക്ടോബർ … Read more

സിഗ്നലിൽ കാറിന്റെ ചില്ല് വൃത്തിയാക്കുന്നത് തടഞ്ഞതിന് ആക്രോശം; രാജസ്ഥാൻ സ്വദേശിക്കെതിരെ കേസ്

സിഗ്നലിൽ കാറിന്റെ ചില്ല് വൃത്തിയാക്കുന്നത് തടഞ്ഞതിന് ആക്രോശം; രാജസ്ഥാൻ സ്വദേശിക്കെതിരെ കേസ്

കണ്ണൂർ: ട്രാഫിക് സിഗ്നലിൽ കാറിന്റെ ഗ്ലാസ് വൃത്തിയാക്കുന്നത് തടഞ്ഞതിന്റെ പേരിൽ യുവതിയോട് ആക്രോശിച്ച രാജസ്ഥാൻ സ്വദേശിക്കെതിരെ കേസ്. വാഹന യാത്രക്കാരെ ശല്യം ചെയ്തു​വെന്ന പരാതിയിലാണ് രാജസ്ഥാൻ സ്വദേശിയായ ബോജ് രാജ് ബഗ്ദി (19)ക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കണ്ണൂർ കാൽടെക്സ് ഗാന്ധി സർക്കിളിൽ സ്റ്റോപ്പ് സിഗ്നൽ തെളിയുന്ന സമയത്ത് നിർത്തിയിടുന്ന വാഹനങ്ങളുടെ ഗ്ലാസ് ഉടമസ്ഥരുടെ അനുവാദമില്ലാതെ വൃത്തിയാക്കുകയും, വേണ്ടെന്ന് പറയുന്ന യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്തതായി കണ്ടെത്തിയതിനാലാണ് കണ്ണൂർ ടൗൺ പൊലീസ് നടപടി … Read more

മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിൻ തട്ടി മരിച്ചു; ഒപ്പമുണ്ടായിരുന്നയാൾ പിടിയിൽ

മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിൻ തട്ടി മരിച്ചു; ഒപ്പമുണ്ടായിരുന്നയാൾ പിടിയിൽ

നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ച ബഷീർ മാഹി: മോഷണം നടത്തി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ന്യൂമാഹിയിൽ ട്രെയിൻ തട്ടി മരിച്ചു. ഇയാളോടൊപ്പമുണ്ടായിരുന്ന സഹായിയെ പൊലീസ് പിടികൂടി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ വൈകീട്ട് ആറ് മണിയോടെ ന്യൂമാഹിയിലായിരുന്നു സംഭവം. റെയിൽവേ ട്രാക്കിലൂടെ നടന്നുപോയ മുസ്‌തഫയെന്ന യുവാവിനെ രണ്ടുപേർ തടഞ്ഞ് കൈയിലുണ്ടായിരുന്ന 1500 രൂപയും മൊബൈൽ ഫോണും തട്ടിയെടുക്കുകയായിരുന്നു. എതിർക്കാൻ ശ്രമിച്ച മുസ്‌തഫയെ സംഘം കല്ലുകൊണ്ട് ആക്രമിച്ച് ഓടിരക്ഷപ്പെട്ടു. സംഭവം മുസ്തഫ സമീപവാസികളെ അറിയിച്ചു. ഇവർക്കായി തെരച്ചിൽ നടത്തുന്നതിനിടയിലാണ് ഒരാളെ … Read more