പി.പി. ദിവ്യക്കെതിരെ മന്ത്രി കെ. രാജൻ: ‘ജനപ്രതിനിധികൾ പക്വത കാണിക്കണം, നവീനെതിരെ പരാതി കിട്ടിയിട്ടില്ല, സത്യസന്ധനായ ഉദ്യോഗസ്ഥൻ’
തിരുവനന്തപുരം: കണ്ണൂർ എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ പ്രതികരണവുമായി റവന്യൂ മന്ത്രി കെ. രാജൻ. ജനപ്രതിനിധികൾ പൊതുസമൂഹത്തിൽ ഇടപെടലിലും സംസാരങ്ങളിലും പ്രവർത്തനങ്ങളിലുമൊക്കെ പക്വതയും ധാരണയും ഉണ്ടാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ജില്ലാ കലക്ടറോട് സംഭവം അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. ‘നവീൻ ബാബുവിനെക്കുറിച്ച് ഇതുവരെ മോശം പരാതി വന്നിട്ടില്ല. വ്യക്തിപരമായ അറിവനുസസരിച്ച് സത്യസന്ധനായ കഴിവുള്ള ഉദ്യോഗസ്ഥനാണ്. കണ്ണൂർ എ.ഡി.എം ആയി തുടരാമായിരുന്നിട്ടും വിരമിക്കാനായതിനാൽ … Read more