ശുഹൈബ് വധം: സി.ബി.ഐ അന്വേഷണമില്ല; മാതാപിതാക്കളുടെ ഹരജി സുപ്രീംകോടതി തള്ളി

ശുഹൈബ് വധം: സി.ബി.ഐ അന്വേഷണമില്ല; മാതാപിതാക്കളുടെ ഹരജി സുപ്രീംകോടതി തള്ളി

ന്യൂ​ഡ​ല്‍ഹി: ക​ണ്ണൂ​ര്‍ മ​ട്ട​ന്നൂ​രി​ലെ യൂ​ത്ത് കോ​ണ്‍ഗ്ര​സ് നേ​താ​വ് ശു​ഹൈ​ബ് വ​ധ​ക്കേ​സി​ല്‍ സി.​ബി.​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന മാ​താ​പി​താ​ക്ക​ളു​ടെ ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി. പ്ര​തി​ക​ള്‍ക്ക് സി.​പി.​എ​മ്മു​മാ​യു​ള്ള അ​ടു​ത്ത​ബ​ന്ധം കേ​ര​ള പൊ​ലീ​സ് അ​ന്വേ​ഷി​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മാ​താ​പി​താ​ക്ക​ളാ​യ സി.​പി. മു​ഹ​മ്മ​ദ്, എ​സ്.​പി. റ​സി​യ എ​ന്നി​വ​ര്‍ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യാ​ണ് ജ​സ്റ്റി​സു​മാ​രാ​യ ബി.​ആ​ര്‍. ഗ​വാ​യ്, കെ.​വി. വി​ശ്വ​നാ​ഥ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ത​ള്ളി​യ​ത്. അ​ന്തി​മ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടും കു​റ്റ​പ​ത്ര​വും സ​മ​ർ​പ്പി​ച്ച കേ​സി​ൽ സി.​ബി.​ഐ അ​​ന്വേ​ഷ​ണ ആ​വ​ശ്യം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. ഇ​പ്പോ​ൾ പ്ര​തി​ക​ള​ല്ലാ​ത്ത ആ​ർ​ക്കെ​ങ്കി​ലും കു​റ്റ​കൃ​ത്യ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന് … Read more

ആർക്കും വേണ്ടാതെ ഈ കടൽത്തീരം

ആർക്കും വേണ്ടാതെ ഈ കടൽത്തീരം

ത​ല​ശ്ശേ​രി: ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് വാ​ണി​ജ്യ ക​യ​റ്റി​റ​ക്കു​മ​തി​യി​ൽ നി​റ​ഞ്ഞു​നി​ന്ന ത​ല​ശ്ശേ​രി ക​ട​ൽ​ത്തീരം ന​ശി​ച്ചു​തീ​രു​ന്നു. ക​ട​ലും വേ​ണ്ട, തീ​ര​വും വേ​ണ്ട എ​ന്ന സ്ഥി​തി​യി​ലേ​ക്കാ​ണ് പൈ​തൃ​ക​ന​ഗ​രി​യി​ലെ ഈ ​ക​ട​ൽ​ത്തീരം നാ​ശ​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്തു​ന്ന​ത്. ക​ട​ലി​ന്റെ ആ​വാ​സ​വ്യ​വ​സ്ഥ​ക​ളെ ത​കി​ടം​മ​റി​ക്കു​ന്ന രീ​തി​യി​ൽ തീ​ര​ത്ത് പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ അ​നു​ദി​നം വ്യാ​പി​ക്കു​ക​യാ​ണ്. മ​ത്സ്യ-​മാം​സ മാ​ർ​ക്ക​റ്റി​ലെ​യും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​യും അ​ഴു​ക്കു​വെ​ള്ളം ക​ട​ത്തി​വി​ടു​ന്ന​തും ക​ട​ലി​ലേ​ക്കാ​ണ്. ത​ല​ശ്ശേ​രി മ​ത്സ്യ​മാ​ർ​ക്ക​റ്റ് മു​ത​ൽ പോ​ർ​ട്ട് ഓ​ഫി​സ് വ​രെ​യു​ള്ള ഭാ​ഗ​ത്ത് മൂ​ക്കു​പൊ​ത്താ​തെ ന​ട​ക്കാ​നാ​വി​ല്ല. ത​ല​ശ്ശേ​രി​യി​ൽ പ്ര​ത്യേ​കം അ​റ​വു​ശാ​ല​യി​ല്ലാ​ത്ത​തി​നാ​ൽ മാം​സ മാ​ർ​ക്ക​റ്റി​ന​ക​ത്തു​ത​ന്നെ​യാ​ണ് ആ​ടു​മാ​ടു​ക​ളെ ക​ശാ​പ്പ് ചെ​യ്യു​ന്ന​ത്. ക​ശാ​പ്പി​ന് … Read more

മ​റു​ക​ര​യെ​ത്താ​ത്ത ജീ​വി​ത​ങ്ങ​ളു​ടെ ക​ണ്ണീ​ർ​ക്ക​ഥ തു​ട​രു​ന്നു

മ​റു​ക​ര​യെ​ത്താ​ത്ത ജീ​വി​ത​ങ്ങ​ളു​ടെ ക​ണ്ണീ​ർ​ക്ക​ഥ തു​ട​രു​ന്നു

കേ​ള​കം: ആ​റ​ളം വ​നാ​തി​ർ​ത്തി​യി​ലെ മു​ട്ടു​മാ​റ്റി​യി​ൽ ചീ​ങ്ക​ണ്ണി​പ്പു​ഴ​യോ​ര​ത്തെ കു​ടി​യി​റ​ക്കി​ന് 37 ആ​ണ്ട് പ​ഴ​ക്കം. കു​ടി​യി​റ​ക്കി​ന്റെ ബാ​ക്കി​പ​ത്ര​മാ​യ ദു​രി​ത​ബാ​ധി​ത​ർ​ക്കി​ന്നും വ​റു​തി​ക്കാ​ല​മാ​ണ്. ത​ങ്ങ​ളു​ടെ പ​ത്തേ​ക്ക​റ​ട​ക്കം ഭൂ​മി​യി​ൽ​നി​ന്ന് കൂ​ടെ​യു​ള്ള​വ​രെ​യാ​കെ കു​ടി​യി​റ​ക്കി​യി​ട്ടും സ്വ​ന്തം മ​ണ്ണി​ൽ​നി​ന്ന് കു​ടി​യി​റ​ങ്ങാ​തെ, വ​ന്യ​ജീ​വി​ക​ളു​ടെ ക​നി​വി​ൽ തു​ഴ​യു​ന്ന ജീ​വി​ത​ങ്ങ​ളു​ടെ ക​ദ​ന​ക​ഥ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും എ​ന്നേ മ​റ​ന്നു. ക​രി​ങ്ക​ൽ മ​തി​ലി​നി​രു​വ​ശ​വും ചാ​രി​യ മു​ള​യേ​ണി​ക​ൾ ക​യ​റി​യി​റ​ങ്ങി പു​ഴ​ക്ക് അ​രി​കി​ലൂ​ടെ ന​ട​ന്നാ​ൽ മ​ര​ത്തി​ലേ​ക്ക് ചാ​രി​യ മു​ള​യേ​ണി കാ​ണാം. മ​ര​ത്തി​നു മു​ക​ളി​ൽ​നി​ന്നും പു​ഴ​ക്ക​രെ മ​ര​ത്തി​ലേ​ക്ക് ക​മ്പി​ക​ൾ വ​ലി​ച്ചു​കെ​ട്ടി​യു​ണ്ടാ​ക്കി​യ തൂ​ക്കു​പാ​ലം. ഒ​രാ​ൾ​ക്ക് മാ​ത്രം പോ​കാ​വു​ന്ന പാ​ല​ത്തി​ൽ ച​വി​ട്ടു​പ​ടി​ക​ളാ​യി ക​മ്പി​ക​ൾ​ക്കി​ട​യി​യി​ൽ … Read more

‘ഇസ്‍ലാമോഫോബിയ അതിജയിക്കാൻ പ്രവാചക ദൗത്യം ഏറ്റെടുക്കണം’

‘ഇസ്‍ലാമോഫോബിയ അതിജയിക്കാൻ പ്രവാചക ദൗത്യം ഏറ്റെടുക്കണം’

ക​ണ്ണൂ​ർ: ലോ​ക​ത്തും രാ​ജ്യ​ത്തും നി​ല​നി​ൽ​ക്കു​ന്ന ഇ​സ്‍ലാ​മോ​ഫോ​ബി​യ​യെ അ​തി​ജ​യി​ക്കാ​ൻ വി​ശ്വാ​സി​ക​ൾ മു​ഹ​മ്മ​ദ് ന​ബി​യു​ടെ ജീ​വി​തം പ​ക​ർ​ത്തു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി പ്ര​വാ​ച​ക സെ​മി​നാ​ർ ആ​ഹ്വാ​നം ചെ​യ്തു. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള ഘ​ട​കം ‘വെ​ളി​ച്ച​മാ​ണ്​ തി​രു​ദൂ​ത​ർ’ സ​ന്ദേ​ശ​വു​മാ​യി ന​ട​ത്തു​ന്ന കാ​മ്പ​യി​നി​​ന്റെ ഭാ​ഗ​മാ​യാ​ണ് ‘റ​സൂ​ലി​നെ പി​ൻ​പ​റ്റു​ക, സു​ന്ന​ത്ത്​ മു​റു​കെ പി​ടി​ക്കു​ക’ വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്. ദേ​ശീ​യ സ​മി​തി അം​ഗം എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. പ്ര​വാ​ച​ക​നോ​ടു​ള്ള സ്നേ​ഹം അ​ങ്ങേ​യ​റ്റം ഹൃ​ദ​യാ​നു​രാ​ഗ​മാ​ക്കി​യ​വ​രാ​ണ് സ​ത്യ​വി​ശ്വാ​സി​ക​ളെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യും വി​ക​ല​മാ​യി ചി​ത്രീ​ക​രി​ക്കു​ക​യും … Read more

ചാലക്കരയിൽ ആഫ്രിക്കൻ ഒച്ച്​ ശല്യം

ചാലക്കരയിൽ ആഫ്രിക്കൻ ഒച്ച്​ ശല്യം

മാ​ഹി: ചാ​ല​ക്ക​ര​യി​ലും പ​രി​സ​ര​ത്തും ആ​ഫ്രി​ക്ക​ൻ ഒ​ച്ച് ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. വീ​ടി​ക​ളു​ടെ അ​ടു​ക്ക​ള​യി​ലു​ൾ​പ്പ​ടെ രാ​ക്ഷ​സ ഒ​ച്ചു​ക​ളെ​ന്നു​മ​റി​യ​പ്പെ​ടു​ന്ന ആ​ഫ്രി​ക്ക​ൻ ഒ​ച്ചു​ക​ൾ ഇ​ഴ​ഞ്ഞെ​ത്തു​ക​യാ​ണ്. മു​മ്പ് ചാ​ല​ക്ക​ര​യി​ലെ മൈ​ദ ഫാ​ക്ട​റി​യി​ലേ​ക്ക് പോ​വു​ന്ന ലോ​റി​ക​ളി​ൽ​നി​ന്ന് ഒ​ച്ചു​ക​ൾ റോ​ഡി​ൽ വീ​ഴു​ന്ന​ത് കാ​ണാ​റു​ണ്ടാ​യി​രു​ന്നു. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ കാ​ണാ​ത്ത ഇ​വ ഇ​രു​ട്ടു വീ​ണാ​ൽ പ്ര​ദേ​ശ​മാ​കെ കീ​ഴ​ട​ക്കു​ക​യാ​ണ്. കു​രു​മു​ള​കി​ന്റെ മാ​ത്രം വ​ലു​പ്പ​മു​ള്ള ഒ​ച്ചി​ന്റെ കു​ഞ്ഞു​ങ്ങ​ൾ പ​ച്ചി​ല​ക​ൾ തി​ന്ന് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ കൈ​മു​ഷ്ടി​യോ​ളം വ​ലു​താ​വു​ന്നു. ക​ട്ടി​യേ​റി​യ തോ​ടു​ക​ളാ​ണ് ഇ​വ​ക്കു​ള്ള​ത്. സ്പ​ർ​ശി​ച്ചാ​ൽ ചൊ​റി​ച്ചി​ലും പു​ക​ച്ചി​ലും അ​നു​ഭ​വ​പ്പെ​ടും. വാ​ഴ, ക​പ്പ, പ​പ്പാ​യ, നെ​ല്ലി, പു​ളി തു​ട​ങ്ങി​യ​വ​യു​ടെ … Read more

മുൻ ഡിവൈ.എസ്.പി പി. സുകുമാരൻ ബി.ജെ.പിയിൽ

മുൻ ഡിവൈ.എസ്.പി പി. സുകുമാരൻ ബി.ജെ.പിയിൽ

ക​ണ്ണൂ​ർ: റി​ട്ട. ഡി​വൈ.​എ​സ്.​പി പി. ​സു​കു​മാ​ര​ൻ ബി.​ജെ.​പി​യി​ൽ ചേ​ർ​ന്നു. ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബി.​ജെ.​പി മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ അം​ഗ​ത്വം ന​ൽ​കി. സി.​പി.​എം നേ​താ​ക്ക​ളാ​യ പി. ​ജ​യ​രാ​ജ​നും ടി.​വി. രാ​ജേ​ഷും പ്ര​തി​ക​ളാ​യ ഷു​ക്കൂ​ർ വ​ധ​ക്കേ​സ്, കാ​രാ​യി രാ​ജ​നും കാ​രാ​യി ച​ന്ദ്ര​ശേ​ഖ​ര​നും പ്ര​തി​ക​ളാ​യ ഫ​സ​ൽ വ​ധ​ക്കേ​സ് തു​ട​ങ്ങി​യ നി​ര​വ​ധി കേ​സു​ക​ൾ അ​ന്വേ​ഷി​ച്ച പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് പി. ​സു​കു​മാ​ര​ൻ. മ​ടി​ക്കൈ ബ​ങ്ക​ളം സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം നി​ല​വി​ൽ ക​ണ്ണൂ​രി​ലാ​ണ് താ​മ​സം. ബി.​ജെ.​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി … Read more