ഇന്ന് ലോക ഫോക് ലോർ ദിനം; മാധവിയുടെ തൃക്കൈക്കുട നിർമാണത്തിന് 57 വയസ്സ്
മയ്യിൽ: ക്ഷേത്രങ്ങളിലും കാവുകളിലും ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ഉപയോഗിക്കുന്ന തൃക്കൈക്കുട എന്ന ഓലക്കുടയുടെ നിർമാണരംഗത്ത് കയരളം ഒറപ്പടി സ്കൂളിന് സമീപത്തെ കെ.കെ. മാധവി 57 വർഷം പൂർത്തിയാക്കുന്നു. അച്ഛൻ കപ്പണപ്പറമ്പിൽ രാമനും അമ്മ കൂവോത്ത് കുനിമ്മൽ പാറുവും ഓലക്കുടകൾ നിർമിക്കുന്നത് കണ്ടാണ് മാധവിയും പാരമ്പര്യമായി തൃക്കൈക്കുട (ഓലക്കുട) നിർമാണരംഗത്തേക്ക് കടന്നത്. ഒറപ്പടി സ്കൂളിൽ അഞ്ചാം തരത്തിൽ പഠിക്കുന്ന സമയത്താണ് ഓലക്കുട നിർമാണത്തിന്റെ ബാലപാഠങ്ങൾ മാധവി പഠിച്ചുതുടങ്ങിയത്. ഇപ്പോൾ 68ാം വയസ്സിലും പാരമ്പര്യമായി ലഭിച്ച ഓലക്കുട നിർമാണം തുടരുന്നു. മുൻകാലങ്ങളിൽ … Read more