വഴിയിൽ നിന്ന് കളഞ്ഞു കിട്ടിയ അരലക്ഷം രൂപ പൊലീസിന് കൈമാറി മാതൃകയായി
ന്യൂമാഹി: ലോട്ടറി കടയുടെ മുന്നിൽ നിന്ന് കളഞ്ഞ് കിട്ടിയ 47,500രൂപ പൊലിസിൽ ഏൽപ്പിച്ച് മാതൃകയായി കടയുടമയും മറ്റു മൂന്ന് യുവാക്കളും. മാടപ്പീടിക ശ്രീലക്ഷ്മി ലോട്ടറി സ്റ്റാളിന് മുന്നിൽ നോട്ടുകൾ ചിതറിക്കിടക്കുന്നത് ശ്രദ്ധയിൽപെട്ട് ലോട്ടറി വിൽപനക്കാരൻ അനിലും ജീവനക്കാരൻ വിജേഷും മറ്റൊരു ഓട്ടോ ഡ്രൈവറും ചേർന്നാണ് പണം എടുത്തുവെച്ചത്. തുടർന്ന് കടയുടമയും സുഹൃത്ത് മധുവും ചേർന്ന് തുക ന്യൂമാഹി പൊലീസ് സ്റ്റേഷനിൽ എസ്.ഐ രാഘവനെ ഏൽപ്പിച്ചു. പണം നഷ്ടപ്പെട്ടയാൾ പൊലീസിൽ നേരത്തെ പരാതി നൽകിയിരുന്നതിനാൽ ഉടൻ പണം നഷ്ടമായയാളെ … Read more