കക്കൂസ് മാലിന്യം വയലിൽ തള്ളാൻ ശ്രമം; നാട്ടുകാർ പിടികൂടി
അഞ്ചരക്കണ്ടി: വയലിൽ തള്ളാൻ കക്കൂസ് മാലിന്യവുമായി വന്ന വാഹനം നാട്ടുകാർ പിടികൂടി. ഞായറാഴ്ച പുലർച്ച രണ്ടരയോടെയാണ് സംഭവം. ഓടക്കാട് മക്രേരി റോഡിന് സമീപത്തെ വയലിലേക്ക് കക്കൂസ് മാലിന്യം തള്ളാനെത്തിയ വാഹനത്തെയാണ് നാട്ടുകാർ പിടിച്ചത്. ടാങ്കർ ലോറിക്ക് എസ്കോർട്ടായി വന്ന രണ്ടു കാറുകളും ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും ഓടിരക്ഷപ്പെട്ടു. ഇവിടങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നത് പതിവായിരുന്നു. ഇതേതുടർന്ന് നാട്ടുകാർ കുറെ ദിവസങ്ങളായി ഉറക്കമൊഴിച്ച് നിരീക്ഷണത്തിലായിരുന്നു. ഞായറാഴ്ചയും നാട്ടുകാർ വയലിനോട് ചേർന്ന സ്ഥലങ്ങളിൽ നിരീക്ഷണത്തിനിരുന്നു. പുലർച്ച മാലിന്യം തള്ളാൻ ടാങ്കർ ലോറിയുമായി … Read more