റോഡിൽ വീണ ബൈക്ക് യാത്രികന്റെ ദേഹത്ത് ഫയർഫോഴ്സ് വാഹനം കയറിയിറങ്ങി ദാരുണാന്ത്യം
മട്ടന്നൂര്‍: കൊതേരിയില്‍ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. എളമ്പാറയിലെ കൊതേരി എ.കെ മോട്ടോഴ്സ് ടി.വി.എസ് ജീവനക്കാരന് ഇടിയില്‍ വീട്ടില്‍ എന്‍.സി. അനുരാഗാണ് (24) മരിച്ചത്. മട്ടന്നൂര്‍ ഭാഗത്ത് നിന്നും ചാലോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് മറ്റൊരു വാഹനത്തില്‍ ഇടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു. തുടർന്ന് കണ്ണൂര്‍ ഭാഗത്ത് നിന്നും മട്ടന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന അഗ്നിരക്ഷാ സേനയുടെ വാഹനം ഇടിച്ചു. ടയറിന്റെ ഭാഗത്ത് കുടുങ്ങിയ അനുരാഗിനെ കുറച്ചുദൂരം വാഹനം വലിച്ചുകൊണ്ടുപോയതായി നാട്ടുകാര്‍ പറയുന്നു. നാട്ടുകാരുടെ ബഹളം കേട്ടതിനെത്തുടര്‍ന്നാണ് വാഹനം … Read more