കണ്ണൂരിൽനിന്നുള്ള അവസാന ഹജ്ജ് സംഘം തിങ്കളാഴ്ച പുലർച്ച പുറപ്പെടും
മട്ടന്നൂര്‍: കണ്ണൂരിൽ നിന്നുള്ള അവസാന ഹജ്ജ് സംഘം തിങ്കളാഴ്ച പുലർച്ച പുറപ്പെടും. പുലര്‍ച്ച 1.55ന് സൗദി എയര്‍ലൈന്‍സിന്റെ വിമാനം പറന്നുയരുന്നതോടെ ഈ വര്‍ഷത്തെ കണ്ണൂര്‍ എംബാര്‍ക്കേഷന്‍ പോയിന്റിലെ ഹജ്ജ് തീര്‍ഥാടന യാത്ര വിജയകരമായി സമാപിക്കും. ശനിയാഴ്ച വരെ 2890 തീർഥാടകരാണ് ക്യാമ്പിലെത്തിയത്. ഇതില്‍ 2528 പേര് മക്കയിലെത്തി. ഒരുകുഞ്ഞ് ഉള്‍പ്പെടെ 362 പേര് ഞായറാഴ്ച രാവിലെ 8.50ന് പുറപ്പെടും. തിങ്കളാഴ്ച പുലര്‍ച്ച 1.55ന് പുറപ്പെടുന്ന അവസാന വിമാനത്തില്‍ 166 സ്ത്രീകള്‍ ഉള്‍പ്പെടെ 322 പേരാണ് യാത്രയാവുക. ശനിയാഴ്ച … Read more