ആറളത്ത് 20 കാട്ടാനകളെ കാടുകയറ്റി
കേളകം: ആറളം ഫാമിനെ കാട്ടാനക്കൂട്ടങ്ങളുടെ പിടിയിൽനിന്ന് മോചിപ്പിക്കാനുള്ള ദൗത്യം വിജയത്തിലേക്ക്. നാലുമാസം മുമ്പ് തുടങ്ങിയ ഒാപറേഷൻ എലിഫന്റ് ദൗത്യത്തിലൂടെ ഫാമിൽനിന്ന് ആറളം വന്യജീവി സങ്കേത്തതിലേക്ക് തുരത്തിയത് 60ൽ അധികം ആനകളെയാണ്. കഴിഞ്ഞ മൂന്നുദിവസമായി തുടരുന്ന ആനതുരത്തലിനിടയിൽ 20ഓളം ആനകളെയാണ് ഫാമിന്റെ കൃഷിയിടത്തിൽനിന്ന് വനത്തിലേക്ക് കയറ്റിയത്. നേരത്തെ നാലുഘട്ടങ്ങളിലായി 40ൽ അധികം ആനകളെ വനം കയറ്റിയിരുന്നു. ഫാമിന്റെ കൃഷിയിടത്തിലും പുനരധിവാസ മേഖലയിലുമായി കണ്ടെത്തിയ ആനകളെയാണ് മൂന്നുദിവസത്തെ ദൗത്യത്തിലൂടെ കാടുകയറ്റിയത്. ആദ്യദിനം ഒരു കൊമ്പനേയും തുടർന്നുള്ള ദിവസങ്ങളിൽ ഒരു കുട്ടിയാന … Read more