സൗരോർജ വഴിവിളക്ക് ബാറ്ററി മോഷ്ടാവ് പിടിയിൽ
ഇരിട്ടി: തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി റോഡിൽ കോടികൾ മുടക്കി സ്ഥാപിച്ച സോളാർ തെരുവ് വിളക്കിന്റെ ബാറ്ററികൾ മോഷ്ടിക്കുന്ന കള്ളൻ പിടിയിലായി. ഉളിയിൽ പാലത്തിന് സമീപം വിളക്കുകാലിൽനിന്ന് ബാറ്ററി അഴിച്ചുമാറ്റുന്നതിനിടെ പിടികൂടി നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു. മലപ്പുറം തേഞ്ഞിപ്പാലത്തെ കുമണ്ണ കാവുങ്ങുംതോട്ടത്തിൽ കുഞ്ഞ് ഹസ്സനെ (41) യാണ് മട്ടന്നൂർ പൊലീസ് അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച പുലർച്ചെ നാലരയോടെയാണ് ഉളിയിൽ പാലത്തിന് സമീപത്ത് ഗുഡ്സ് ഓട്ടോയിലെത്തിയ രണ്ടംഗ സംഘം സൗരോർജ വിളക്കിന്റെ ബാറ്ററി അഴിച്ചെടുക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഓടിയെത്തിയ നാട്ടുകാർ മോഷ്ടാവിനെ തടഞ്ഞുവെച്ചു. … Read more