മാക്കൂട്ടം ചുരം പാതയിൽ കാട്ടാനക്കൂട്ടം; യാത്രക്കാർ ഭീതിയിൽ
ഇരിട്ടി: കേരള-കർണാടക അന്തർസംസ്ഥാന പാതയിലെ മാക്കൂട്ടം ചുരത്തിൽ കാട്ടനാക്കൂട്ടങ്ങളുടെ സാന്നിധ്യം യാത്രക്കാരെ പരിഭ്രാന്തരാക്കി. ശനിയാഴ്ച പുലർച്ചെ ഏഴോടെയാണ് കാട്ടാനക്കൂട്ടം ഇരിട്ടി-വിരാജ് പേട്ട റൂട്ടിൽ മാക്കൂട്ടത്ത് റോഡ് മുറിച്ചുകടന്നത്. ബാരാപ്പുഴക്കപ്പുറമുള്ള കേരളത്തിലെ ജനവാസമേഖലയിൽ രാത്രി ഇറങ്ങിയ കാട്ടാനക്കൂട്ടം തിരിച്ച് കർണാടകയുടെ ഭാഗമായ ബ്രഹ്മഗിരി വനത്തിലേക്ക് കടക്കുന്നതിനിടയിലാണ് റോഡിൽ നിലയുറപ്പിച്ചത്. എന്നാൽ, അപൂർവമായി മാത്രമേ കാട്ടാനകളെ ഈ റൂട്ടിൽ കണ്ടു വരാറുള്ളൂ. കൊമ്പനും പിടയും കുട്ടിയാനയും ഉൾപ്പെടെയുള്ള സംഘമായാണ് കാട്ടാനകൾ എത്തിയത്. ഇടതടവില്ലാതെ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ … Read more