വിവാഹവീട്ടില്‍ സംഘര്‍ഷം; ഡി.വൈ.എഫ്.ഐ നേതാവിന് പരിക്ക്
ശ്രീകണ്ഠപുരം: മലപ്പട്ടം അഡൂരില്‍ വിവാഹവീട്ടില്‍ വാക്കേറ്റവും സംഘര്‍ഷവും. ഡി.വൈ.എഫ്.ഐ നേതാവിനെ മര്‍ദനമേറ്റനിലയില്‍ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുപേര്‍ക്കെതിരെ മയ്യില്‍ പൊലീസ് കേസെടുത്തു. അഡൂരിലെ ഒരുവീട്ടില്‍ തലേന്ന് മഞക്കെല്യാണം നടക്കുന്നതിനിടയിലാണ് വാക്കേറ്റവും സംഘര്‍ഷവും നടന്നത്. ഡി.വൈ.എഫ്.ഐ മലപ്പട്ടം മേഖല കമ്മിറ്റിയംഗം നിഖിലിനാണ് (25) മര്‍ദനമേറ്റത്. സംഭവത്തിൽ മലപ്പട്ടം സ്വദേശികളായ പി. രാജീവന്, എന്‍. ആദര്‍ശ്, എം. നിഖില്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവര്‍ ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകരാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന നിഖിലിനെ സി.പി.എം ഏരിയ സെക്രട്ടറി … Read more