അലൻ ഷുഹൈബ് റാഗ് ചെയ്‌തിട്ടില്ല; എസ്.എഫ്.ഐയുടെ പരാതി തള്ളി

അലൻ ഷുഹൈബ് റാഗ് ചെയ്‌തിട്ടില്ല; എസ്.എഫ്.ഐയുടെ പരാതി തള്ളി

അലൻ ഷുഹൈബിനെതിരെ എസ്.എഫ്.ഐ നൽകിയ റാഗിങ് പരാതി കണ്ണൂർ സർവകലാശാല ആന്റി റാഗിങ് സെൽ തള്ളി. കോളജ് ക്യാമ്പസിലെ സംഘർഷത്തിന് തുടക്കമിട്ടത് പരാതിക്കാരനായ അധിൻ ആണെന്നും റിപ്പോർട്ടിലുണ്ട്. ഒന്നാം വർഷ ബിരുദ വിദ്യാർഥിയെ അലനും സുഹൃത്തുക്കളും ചേർന്ന് റാഗ് ചെയ്തെന്നായിരുന്നു എസ്.എഫ്.ഐയുടെ പരാതി. കഴിഞ്ഞ നവംബർ രണ്ടിനായിരുന്നു പരാതിക്ക് ആധാരമായ സംഭവം. ക്യാമ്പസിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ അധിൻ സുബിയെ അലൻ ഷുഹൈബും സുഹൃത്തുക്കളും ചേർന്ന് മർദിച്ചുവെന്നായിരുന്നു പരാതി. ഇതോടെ, അലനെയും രണ്ട് … Read more

ചകിരി സംസ്കരണ യൂനിറ്റ് കത്തിനശിച്ചു

ചകിരി സംസ്കരണ യൂനിറ്റ് കത്തിനശിച്ചു

ചക്കരക്കൽ: അഞ്ചരക്കണ്ടി ഫാർമേഴ്സ് ബാങ്കിന്റെ ഉടമസ്ഥതയിൽ കുഴിമ്പാലോട് പ്രവർത്തിക്കുന്ന ചകിരി സംസ്കരണ യൂനിറ്റ് കത്തിനശിച്ചു. അഞ്ചുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് അനുമാനം. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് സംശയം. രാവിലെ ജോലിക്കെത്തിയ ജീവനക്കാരാണ് കണ്ടത്. കൂത്തുപറമ്പിൽനിന്ന് സ്റ്റേഷൻ ഓഫിസർ പി. ഷനിത്ത്, രതീശൻ ആയില്യത്ത്, പാർഥൻ കന്നാൻ, മുഹമ്മദ് സാഗർ, ബിജേഷ് കുമാർ, എം. വിനയൻ, കെ. വിനോയ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേന തീയണച്ചു.

മാരക ലഹരി ഉൽപന്നങ്ങളും പണവുമായി ദമ്പതികളടക്കം മൂന്നംഗ സംഘം തലശ്ശേരിയിൽ പിടിയിൽ

മാരക ലഹരി ഉൽപന്നങ്ങളും പണവുമായി ദമ്പതികളടക്കം മൂന്നംഗ സംഘം  തലശ്ശേരിയിൽ പിടിയിൽ

തലശ്ശേരി: മാരക ലഹരി ഉൽപന്നങ്ങളും പണവുമായി ദമ്പതികളടക്കം മൂന്നു പേർ അറസ്റ്റിൽ. എടക്കാട് കുറ്റിക്കകം ഒടോൻ ഹൗസിൽ വി.പി. സുജീഷ് (29), തലശ്ശേരി മട്ടാമ്പ്രത്തെ കുമ്പളപ്രോൻ ഹൗസിൽ കെ.പി. യൂനുസ് (33), ഭാര്യ റഷീദ (30) എന്നിവരാണ് പിടിയിലായത്. 108.12 ഗ്രാം ബ്രൗൺഷുഗറും 51.970 ഗ്രാം ഓപ്പിയവും 49,000 രൂപയും ഇവരിൽനിന്ന് കണ്ടെടുത്തു. നേത്രാവതി എക്സ്പ്രസിൽ മുംബൈയിൽനിന്നെത്തിയ ഇവരെ വെള്ളിയാഴ്ച രാവിലെ എട്ടരക്ക് തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് പൊലീസ് പിടികൂടിയത്. യൂനുസിന്റെയും സുജീഷിന്റെയും ബാഗിൽനിന്നാണ് ലഹരിമരുന്ന് … Read more

  ഫിഫ വേൾഡ് കപ്പിലെ ക്യൂഗെറ്റ് വോളന്റീയർമാർ; ഫിഫ ഫുട്ബോൾ പൂരമഹോത്സവത്തിന് പൂരനഗരിക്കാരും

  ഫിഫ വേൾഡ് കപ്പിലെ ക്യൂഗെറ്റ് വോളന്റീയർമാർ; ഫിഫ ഫുട്ബോൾ പൂരമഹോത്സവത്തിന് പൂരനഗരിക്കാരും

  ഫിഫ വേൾഡ് കപ്പിലെ ക്യൂഗെറ്റ് വോളന്റീയർമാർ; (ഫിഫ ഫുട്ബോൾ പൂരമഹോത്സവത്തിന് പൂരനഗരിക്കാരും) ഇന്ത്യൻ എംബസിയുടെ കീഴിലുള്ള “ഇന്ത്യൻ ബിസിനസ്സ് പ്രൊഫഷണൽ കൗൺസിലിൽ”(IBPC ) രജിസ്റ്റർ ചെയ്തിട്ടുള്ള സാമൂഹ്യസാംസ്‌കാരിക പ്രൊഫഷണൽ സംഘടനയാണ് ക്യൂഗെറ്റ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന തൃശൂർ ഗവർമെന്റ് എഞ്ചി: കോളേജിന്റെ Government Engineering College Thrissur (കേരളം, ഇന്ത്യ ) ഖത്തർ ഘടകം. ഇന്ത്യയിലേയും മറ്റു വിദേശരാജ്യങ്ങളിലേയും സാമൂഹ്യ സാങ്കേതികരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ അറുപതിലേറെ വർഷം പാരമ്പര്യമുള്ളതും കേരളത്തിൽ ഏറ്റവും പ്രസിദ്ധി ആർജ്ജിച്ചതിൽ ഒന്നുമായ … Read more

വിൽപനക്കായി മദ്യക്കടത്ത്: രണ്ടുപേര്‍ പിടിയില്‍

വിൽപനക്കായി മദ്യക്കടത്ത്: രണ്ടുപേര്‍ പിടിയില്‍

ശ്രീകണ്ഠപുരം: വിൽപനക്കായി മദ്യം കടത്തിയ രണ്ടുപേരെ ശ്രീകണ്ഠപുരം റേഞ്ച് എക്‌സൈസ് സംഘം പിടികൂടി. ചുഴലി മണ്ണങ്കണ്ടത്തെ കക്കാടി പുതിയപുരയില്‍ ബാലകൃഷ്ണന്‍ (52), ചെങ്ങളായി ചേരന്‍മൂലയിലെ പി.പി. ലക്ഷ്മണന്‍ (49) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരുടെയും പക്കല്‍നിന്നായി 18 കുപ്പി മദ്യം കണ്ടെടുത്തു. പ്രിവന്റിവ് ഓഫിസര്‍ ടി.കെ. ദിനേശന്റെ നേതൃത്വത്തില്‍ വളക്കൈയിൽനിന്നാണ് ബാലകൃഷ്ണനെ പിടികൂടിയത്. സ്‌കൂട്ടിയില്‍ മദ്യം കടത്തുന്നതിനിടെ ചെങ്ങളായി ഹംസപീടികയില്‍വെച്ചാണ് ലക്ഷ്മണന്‍ പിടിയിലായത്. പ്രിവന്റിവ് ഓഫിസര്‍ പി.ആര്‍. സജീവിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. ഗ്രേഡ് പ്രിവന്റിവ് ഓഫിസര്‍ … Read more

കഞ്ചാവുമായി രാജസ്ഥാന്‍ സ്വദേശി അറസ്റ്റില്‍

കഞ്ചാവുമായി രാജസ്ഥാന്‍ സ്വദേശി അറസ്റ്റില്‍

ഇരിട്ടി: ഒരു കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാനക്കാരനായ യുവാവ് പൊലീസ് പിടിയിലായി. പുന്നാട് ടൗണില്‍ വില്‍പന നടത്തുന്നതിനായി കൊണ്ടുവന്ന 938 ഗ്രാം കഞ്ചാവുമായാണ് രാജസ്ഥാന്‍ സ്വദേശി സോനു മഹാവീറിനെ (29) ഇരിട്ടി പൊലീസ് പിടികൂടിയത്. ലഹരിവിരുദ്ധ സ്‌ക്വാഡും ഇരിട്ടി എസ്.ഐ സുനില്‍ കുമാര്‍, ഗ്രേഡ് എസ്.ഐ മനോജ്കുമാര്‍, എസ്.ഐ ലിജിമോള്‍ എന്നിവരും ചേര്‍ന്നാണ് പിടികൂടിയത്.