നേ​ര​മ്പോ​ക്കി​നാ​യി ക​മ്യൂ​ണി​റ്റി കി​ച്ച​ൺ തു​ട​ങ്ങി; ഇ​ന്ന് ല​ക്ഷം ലാ​ഭം

നേ​ര​മ്പോ​ക്കി​നാ​യി ക​മ്യൂ​ണി​റ്റി കി​ച്ച​ൺ തു​ട​ങ്ങി; ഇ​ന്ന് ല​ക്ഷം ലാ​ഭം

ക​ണ്ണൂ​ർ: നേ​ര​മ്പോ​ക്കി​നാ​യി തു​ട​ങ്ങി​യ കു​ടും​ബ​ശ്രീ ക​മ്യൂ​ണി​റ്റി കി​ച്ച​ന്റെ ലാ​ഭ​വി​ഹി​തം ഇ​ന്ന് മാ​സം ഒ​ന്ന​ര ല​ക്ഷം രൂ​പ​യാ​ണ്. മാ​ട്ടൂ​ൽ പ​ഞ്ചാ​യ​ത്തി​ലെ സാ​ന്ത്വ​നം കു​ടും​ബ​ശ്രീ​യു​ടെ സം​രം​ഭ​മാ​യ ര​ഹ​ന ക​മ്യൂ​ണി​റ്റി കി​ച്ച​ണാ​ണ് സ്വ​യം സം​രം​ഭ​ങ്ങ​ളു​ടെ പെ​രു​മ വാ​നോ​ള​മു​യ​ർ​ത്തി​യ​ത്. ഏ​ഴു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്നേ ഒ​രു ചെ​റു​കി​ട പ​ല​ഹാ​ര നി​ർ​മാ​ണ യൂ​നി​റ്റാ​യി തു​ട​ങ്ങി​യ സം​രം​ഭ​ത്തി​ന്റെ പെ​രു​മ ഇ​ന്ന് ക​ട​ൽ​ക​ട​ന്ന് അ​റേ​ബ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ പോ​ലു​മെ​ത്തി. വീ​ട്ടി​ൽ​നി​ന്ന് നി​ർ​മി​ക്കു​ന്ന പു​ട്ടു​പൊ​ടി, ക​റി പൗ​ഡ​റു​ക​ൾ, ചി​പ്സ്, ബേ​ക്ക​റി പ​ല​ഹാ​ര​ങ്ങ​ൾ തു​ട​ങ്ങി​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കാ​ണ് ഗ​ൾ​ഫി​ൽ ആ​വി​ശ്യ​ക്കാ​രേ​റെ. കോ​വി​ഡ് സ​മ​യ​ത്ത് പ​ല​ഹാ​ര … Read more

നി​ഖി​ലി​ന് വേ​ണം കൈ​ത്താ​ങ്ങ്

നി​ഖി​ലി​ന് വേ​ണം കൈ​ത്താ​ങ്ങ്

ത​ല​ശ്ശേ​രി: കോ​ടി​യേ​രി കാ​രാ​ൽ​തെ​രു കു​നി​യി​ൽ ഹൗ​സി​ൽ നി​ഖി​ൽ (36) അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ത​ല​ച്ചോ​റി​ന് ഗു​രു​ത​ര ക്ഷ​ത​മേ​റ്റ് ച​ല​ന​ശേ​ഷി ന​ഷ്‌​ട​പ്പെ​ട്ട് അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ണൂ​ർ ചാ​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. നി​ഖി​ലി​നെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ വി​ദ​ഗ്‌​ധ ചി​കി​ത്സ ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ച​ത്. ദീ​ർ​ഘ​കാ​ലം ചി​കി​ത്സ തു​ട​ർ​ന്നെ​ങ്കി​ൽ മാ​ത്ര​മേ നി​ഖി​ലി​നെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നാ​വു​ക​യു​ള്ളു. ചി​കി​ത്സ​ക്ക് ഏ​ക​ദേ​ശം 20 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വേ​ണ്ടി​വ​രും. നി​ത്യ​രോ​ഗി​യാ​യ പി​താ​വും കൂ​ലി​വേ​ല ചെ​യ്ത‌് കു​ടും​ബം പോ​റ്റു​ന്ന മാ​താ​വും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന് നി​ഖി​ലി​ന്‍റെ ചി​കി​ത്സ തു​ട​ർ​ന്നു കൊ​ണ്ടു​പോ​കാ​ൻ … Read more

ആനമതിൽ നിർമാണം ഇഴയുന്നു;‘ആന’കേന്ദ്രമായി ആറളം

ആനമതിൽ നിർമാണം ഇഴയുന്നു;‘ആന’കേന്ദ്രമായി ആറളം

കേ​ള​കം: ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യു​ടെ​യും ആ​റ​ളം കാ​ർ​ഷി​ക ഫാ​മി​ന്റെ​യും സം​ര​ക്ഷ​ണ​ത്തി​നാ​യി ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​തം അ​തി​ർ​ത്തി​യി​ൽ നി​ർ​മി​ക്കു​ന്ന ആ​ന​മ​തി​ലി​ന്റെ പ്ര​വൃ​ത്തി ഇ​ഴ​ഞ്ഞ് നീ​ങ്ങു​മ്പോ​ൾ ഡ​സ​ൻ ക​ണ​ക്കി​ന് കാ​ട്ടാ​ന​ക​ൾ മേ​ഖ​ല​യി​ൽ മ​തി​ച്ച് മേ​യു​ക​യാ​ണ്. കൂ​ടു​ത​ൽ കാ​ട്ടാ​ന​ക​ൾ ആ​റ​ള​ത്തെ പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലേ​ക്കും കാ​ർ​ഷി​ക ഫാ​മി​ലേ​ക്കും എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന അ​വ​സ്ഥ​യി​ൽ ആ​ന മ​തി​ൽ നി​ർ​മാ​ണം യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ർ​ത്തി​യാ​കേ​ണ്ട​താ​ണ് നി​ല​വി​ലെ അ​വ​സ്ഥ. മാ​ർ​ച്ച് 31ന​കം ആ​റ​ള​ത്തെ ആ​ന മ​തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കെ​ട്ടി​ട നി​ർ​മാ​ണ വി​ഭാ​ഗ​ത്തി​ന് നി​ർ​ദ്ദേ​ശം … Read more

ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ത്രീ​ഡി പ്രി​ന്റി​ങ് ചി​കി​ത്സ ഫ​ല​പ്ര​ദം

ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ത്രീ​ഡി പ്രി​ന്റി​ങ് ചി​കി​ത്സ ഫ​ല​പ്ര​ദം

പ​യ്യ​ന്നൂ​ർ: ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ത്രീ​ഡി പ്രി​ന്റി​ങ് സാ​ങ്കേ​തി​ക വി​ദ്യ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​വു​ന്നു. മാ​ക്സി​ലോ​ഫേ​ഷ്യ​ൽ സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ൽ മു​ഖ​ത്തി​ന്റെ​യും താ​ടി​യെ​ല്ലു​ക​ളു​ടെ​യും വൈ​രൂ​പ്യ​ങ്ങ​ൾ, കാ​ൻ​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗ​ങ്ങ​ൾ എ​ന്നി​വ​ക്കു​ള്ള ചി​കി​ത്സ​ക്കാ​ണ് സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് ന​വീ​ക​രി​ച്ച​ത്. ടെ​മ്പ​റോ മാ​ൻ​ഡി​ബു​ലാ​ർ ജോ​യി​ന്റി​നെ (ചെ​വി​യു​ടെ സ​മീ​പ​മു​ള്ള കീ​ഴ്ത്താ​ടി​യെ​ല്ലി​ന്റെ സ​ന്ധി) ബാ​ധി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ചി​കി​ത്സ​ക​ൾ ഫ​ലി​ക്കാ​തെ വ​രു​മ്പോ​ഴാ​ണ് സ​ന്ധി മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ സ​ഹാ​യ​ക​മാ​വു​ന്ന​ത്. മു​ഖ​ത്തെ അ​സ്ഥി​ക​ളു​ടെ സി.​ടി സ്കാ​ൻ എ​ടു​ത്ത​ശേ​ഷം മു​ഖ​ത്തി​ന്റെ മാ​തൃ​ക ത്രീ​ഡി … Read more

ഭൂമി തരംമാറ്റം അദാലത്; 507 അ​പേ​ക്ഷ​ക​ളിൽ തീ​ർ​പ്പ്

ഭൂമി തരംമാറ്റം അദാലത്; 507 അ​പേ​ക്ഷ​ക​ളിൽ തീ​ർ​പ്പ്

ത​ല​ശ്ശേ​രി: 2018ലെ ​കേ​ര​ള നെ​ൽ​വ​യ​ൽ ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണ ഭേ​ദ​ഗ​തി നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​ക​ളി​ൽ സൗ​ജ​ന്യ ത​രം​മാ​റ്റ​ത്തി​ന് അ​ർ​ഹ​ത​യു​ള്ള 25 സെ​ന്റി​ൽ താ​ഴെ​യു​ള്ള ഫോ​റം അ​ഞ്ച്, ഫോ​റം ആ​റ് അ​പേ​ക്ഷ​ക​ൾ അ​തി​വേ​ഗം തീ​ർ​പ്പ് ക​ൽ​പി​ക്കു​ന്ന​തി​നാ​യി ത​ല​ശ്ശേ​രി താ​ലൂ​ക്കു​ത​ല അ​ദാ​ല​ത് ന​ട​ത്തി. അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ച്ച 1075 അ​പേ​ക്ഷ​ക​ളി​ൽ 507 അ​പേ​ക്ഷ​ക​ൾ​ക്ക് തീ​ർ​പ്പ് ക​ൽ​പ്പി​ച്ചു. ത​ല​ശ്ശേ​രി താ​ലൂ​ക്ക് ഓ​ഫി​സി​ലെ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ലാ​ണ് അ​ദാ​ല​ത് ന​ട​ന്ന​ത്. ഉ​ദ്യോ​സ്ഥ​ത​ല​ത്തി​ൽ ന​ട​ത്തി​യ അ​ദാ​ല​ത്തി​ൽ കൃ​ഷി-​റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു. ത​ല​ശ്ശേ​രി സ​ബ് ക​ല​ക്ട​ർ കാ​ർ​ത്തി​ക് … Read more

വിദ്യാർഥികൾക്കുള്ള സൗജന്യ യൂനിഫോം വിതരണത്തിൽ വിവേചനം

വിദ്യാർഥികൾക്കുള്ള സൗജന്യ യൂനിഫോം വിതരണത്തിൽ വിവേചനം

ശ്രീ​ക​ണ്ഠ​പു​രം: സം​സ്ഥാ​ന​ത്ത് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ യൂ​നി​ഫോം വി​ത​ര​ണ​ത്തി​ൽ വി​വേ​ച​നം. എ​ല്ലാ സ്കൂ​ളു​ക​ൾ​ക്കും യൂ​നി​ഫോം തു​ണി ല​ഭ്യ​മാ​ക്കാ​ത്ത​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടും ഇ​ക്കാ​ര്യ​ത്തി​ൽ കു​ട്ടി​ക​ളോ​ട് സ​ർ​ക്കാ​ർ വി​വേ​ച​നം തു​ട​രു​ക​യാ​ണ്. ഒ​ന്നു മു​ത​ൽ ഏ​ഴു വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും സൗ​ജ​ന്യ യൂ​നി​ഫോം തു​ണി ന​ൽ​ക​ണ​മെ​ന്നാ​ണ് തീ​രു​മാ​നം. എ​ന്നാ​ൽ, വ​ർ​ഷ​ങ്ങ​ളാ​യി ഒ​ട്ടേ​റെ സ്കൂ​ളു​ക​ൾ​ക്ക് സ്ഥി​ര​മാ​യി തു​ണി ല​ഭ്യ​മാ​ക്കു​മ്പോ​ൾ ഭൂ​രി​ഭാ​ഗം സ്കൂ​ളു​ക​ൾ​ക്കും തു​ണി ന​ൽ​കാ​റി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. സ്കൂ​ളു​ക​ൾ തി​ര​ഞ്ഞെ​ടു​ക്കു​ന്ന മാ​ന​ദ​ണ്ഡ​വും വ്യ​ക്ത​മാ​ക്കു​ന്നി​ല്ല. തു​ണി ല​ഭി​ക്കാ​ത്ത സ്കൂ​ളു​ക​ൾ​ക്കാ​ണ് തു​ക അ​നു​വ​ദി​ക്കു​ക. എ​ട്ടാം … Read more