Thu. Nov 21st, 2024

പ​യ്യ​ന്നൂ​ർ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്

പ​യ്യ​ന്നൂ​ർ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്

പ​യ്യ​ന്നൂ​ർ: ഒ​ടു​വി​ൽ പ​യ്യ​ന്നൂ​ർ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്. സ​ർ​ക്കാ​റി​ൽ​നി​ന്ന് സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ച്ച​തോ​ടെ കാ​ൽ നൂ​റ്റാ​ണ്ടി​ല​ധി​ക​മു​ള്ള പ​യ്യ​ന്നൂ​രി​ന്‍റെ കാ​ത്തി​രി​പ്പി​നാ​ണ് വി​രാ​മ​മാ​കു​ന്ന​ത്. ബ​സ് സ്റ്റാ​ൻ​ഡി​ന് ഹ​ഡ്കോ​യി​ൽ​നി​ന്ന് നാ​ല​ര കോ​ടി രൂ​പ വാ​യ്പ​യെ​ടു​ക്കാ​നും പ്ര​വൃ​ത്തി ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​ക്ക് ന​ൽ​കാ​നും നേ​ര​ത്തേ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നു. സ​ങ്കേ​തി​കാ​നു​മ​തി കൂ​ടി ല​ഭ്യ​മാ​യ​തോ​ടെ പ്ര​വൃ​ത്തി​ക്ക് തു​ട​ക്കം കു​റി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ന​ഗ​ര​സ​ഭ.

അ​നു​ദി​നം വി​ക​സി​ച്ചു​വ​രു​ന്ന പ​യ്യ​ന്നൂ​രി​ൽ യാ​ത്ര​ക്കാ​ർ​ക്കും മ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്കും സൗ​ക​ര്യ​ത്തി​ന് വേ​ണ്ടി പു​തി​യൊ​രു ബ​സ് സ്റ്റാ​ൻ​ഡെ​ന്ന ആ​ശ​യ​മു​ണ്ടാ​യ​ത് 27 വ​ർ​ഷം മു​മ്പാ​യി​രു​ന്നു. ഇ​തി​നാ​യി സ്ഥ​ലം ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​ത്തി​നി​ടെ കു​ഞ്ഞി​മം​ഗ​ല​ത്തെ എ​മ്മ​ൻ രാ​ഘ​വ​നെ​ന്ന​യാ​ൾ സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ൽ​കി. 1997ൽ ​മൂ​ന്ന​ര ഏ​ക്ക​ർ സ്ഥ​ലം മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ പേ​രി​ൽ രാ​ഘ​വ​ൻ ര​ജി​സ്റ്റ​ർ ചെ​യ്തു ന​ൽ​കി. ഇ​പ്പോ​ഴ​ത്തെ ന​ഗ​ര​സ​ഭ ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ന​ടു​ത്തു​നി​ന്ന് ര​ണ്ടു​കി​ലോ മീ​റ്റ​റോ​ളം തെ​ക്കു മാ​റി​യാ​ണ് ഈ ​സ്ഥ​ലം.

പ​ണം ന​ൽ​കാ​തെ സ്ഥ​ലം കി​ട്ടി​യ​തോ​ടെ സ്റ്റാ​ൻ​ഡ് വേ​ഗ​ത്തി​ൽ ത​ന്നെ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന ശ്ര​മ​ത്തി​നി​ടെ കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​പി. നാ​രാ​യ​ണ​ൻ വി​ജി​ല​ൻ​സി​ൽ പ​രാ​തി ന​ൽ​കി. ബ​സ് സ്റ്റാ​ൻ​ഡി​ന് അ​നു​യോ​ജ്യ​മ​ല്ലാ​ത്ത സ്ഥ​ല​മെ​ന്ന നി​ല​യി​ൽ അ​ന്ന് ഒ​ട്ടേ​റെ പ​രാ​തി​ക​ളു​മു​യ​ർ​ന്നു. പി​ന്നീ​ട് വി​ജി​ല​ൻ​സി​ൽ ന​ൽ​കി​യ പ​രാ​തി പി​ൻ​വ​ലി​ച്ച​തോ​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ചു. എ​ന്നാ​ൽ, പി​ന്നീ​ട് അ​തും നി​ല​ച്ചു. സ്ഥ​ലം ഏ​റ്റെ​ടു​ത്ത​ശേ​ഷ​മു​ള്ള വ​ർ​ഷ​ങ്ങ​ളി​ലെ​ല്ലാം ന​ഗ​ര​സ​ഭ ബ​ജ​റ്റി​ൽ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​നു വേ​ണ്ടി തു​ക വ​ക​യി​രു​ത്തു​ന്ന​തി​ന് ഒ​രു കു​റ​വു​മി​ല്ല. പ​ക്ഷേ, പ​ണി​മാ​ത്രം ന​ട​ന്നി​ല്ല. ക​ഴി​ഞ്ഞ ബ​ജ​റ്റി​ലും ബ​സ് സ്റ്റാ​ൻ​ഡി​ന് അ​ഞ്ചു കോ​ടി രൂ​പ നീ​ക്കി​വെ​ച്ചു.

തു​ക ഹ​ഡ്കോ​യി​ൽ​നി​ന്ന് വാ​യ്പ​യെ​ടു​ത്ത്, ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​യെ നി​ർ​മാ​ണ പ്ര​വൃ​ത്തി ഏ​ൽ​പിക്കാ​ൻ ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ചി​രു​ന്ന​താ​യി ബ​ജ​റ്റ​വ​ത​ര​ണ വേ​ള​യി​ൽ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ കെ.​വി. ല​ളി​ത വ്യ​ക്ത​മാ​ക്കി. ഹ​ഡ്കോ വാ​യ്പ ന​ൽ​കാ​ൻ ത​യാ​റാ​വു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ അം​ഗീ​കാ​ര​ത്തി​നാ​യി സ​ർ​ക്കാ​റി​ലേ​ക്ക് അ​പേ​ക്ഷ ന​ൽ​കു​ക​യും അ​നു​മ​തി ല​ഭി​ക്കു​ക​യും ചെ​യ്തു. ഇ​തി​നു തു​ട​ർ​ച്ച​യാ​യാ​ണ് സാ​ങ്കേ​തി​കാ​നു​മ​തി കൂ​ടി ല​ഭി​ച്ച​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് നി​ർ​ദി​ഷ്ട ബ​സ് സ്റ്റാ​ൻ​ഡ് സ്ഥ​ല​ത്ത് വ​ലി​യൊ​രു ഷെ​ഡ് ഷീ​റ്റി​ട്ട് നി​ർ​മി​ച്ച​തൊ​ഴി​ച്ചാ​ൽ ഇ​ത്ര​യും കാ​ല​മാ​യി​ട്ടും മ​റ്റ് പ​ണി​ക​ളൊ​ന്നും ന​ട​ന്നി​ട്ടി​ല്ല.

രാ​ത്രി​യു​ടെ മ​റ​വി​ൽ മ​റ്റും മാ​ലി​ന്യ​വും കെ​ട്ടി​ട​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളും കൊ​ണ്ടു​ത​ള്ളാ​നു​ള്ള ഒ​രി​ട​മാ​യി ഇ​വി​ടം മാ​റി.

ഇ​തി​നു പു​റ​മെ സാ​മൂ​ഹി​ക ദ്രോ​ഹി​ക​ളു​ടെ​യും മ​ദ്യ​പാ​നി​ക​ളു​ടെ​യും വി​ള​യാ​ട്ട കേ​ന്ദ്ര​വു​മാ​ണീ​സ്ഥ​ലം. മു​മ്പ് പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് ന​വീ​ക​ര​ണ വേ​ള​യി​ൽ ബ​സു​ക​ൾ വ​ന്നു തി​രി​ച്ചു പോ​കു​ന്ന​തി​ന് ഒ​രു​ക്കി​യ സൗ​ക​ര്യ​മാ​ണ് ഇ​പ്പോ​ഴ​റി​യ​പ്പെ​ടു​ന്ന പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ്. പ​ഴ​യ സ്റ്റാ​ൻ​ഡ് പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി​ട്ടും പ​ഴ​യ സം​വി​ധാ​നം പു​ന​ഃസ്ഥാ​പി​ച്ചി​​ല്ല. ക​ണ്ണൂ​ർ, കാ​ഞ്ഞ​ങ്ങാ​ട്, കാ​സ​ർ​കോ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ ഇ​പ്പോ​ൾ ടൗ​ണി​ലേ​ക്ക് വ​രാ​റി​ല്ല. ന​ഗ​ര​സ​ഭ ഓ​ഫി​സി​ന് മു​ന്നി​ലെ ഒ​രു കെ​ട്ടി​ട​ത്തി​ന് വ​ലം വെ​ച്ച് പോ​കു​ന്ന സം​വി​ധാ​ന​മാ​ണി​പ്പോ​ഴും.

ഇ​തി​നി​ട​യി​ൽ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണം അ​നി​ശ്ചി​ത​മാ​യി നീ​ണ്ടു​പോ​കു​ന്ന​തി​നെ​തി​രെ സ്ഥ​ലം ന​ൽ​കി​യ വ്യ​ക്തി മൂ​ന്നു വ​ർ​ഷം മു​മ്പ് ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. എ​ത്ര​യും വേ​ഗം പ​ണി​പൂ​ർ​ത്തി​യാ​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. ഇ​തും ചു​വ​പ്പു​നാ​ട​യു​ടെ കു​രു​ക്ക​ഴി​ക്കാ​ൻ പ്ര​യോ​ജ​ന​മാ​യി.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!