കണ്ണൂർ വി.സി പുനർനിയമന കേസ് പരിഗണിക്കുന്ന ജഡ്ജി സർവകലാശാലയിൽ; ചീഫ് ജസ്റ്റിസിന് കത്തയച്ച് കെ.എസ്.യു

കണ്ണൂർ വി.സി പുനർനിയമന കേസ് പരിഗണിക്കുന്ന ജഡ്ജി സർവകലാശാലയിൽ; ചീഫ് ജസ്റ്റിസിന് കത്തയച്ച് കെ.എസ്.യു

കണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസ്‌ 14ന് അന്തിമമായി പരിഗണിക്കാനിരിക്കെ, കേസ്‌ പരിഗണിക്കുന്ന ജഡ്ജി കണ്ണൂർ സർവകലാശാലയിൽ മൂട്ട് കോർട്ട് കോമ്പറ്റീഷൻ ഉദ്‌ഘാടകനായി എത്തുന്നതിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച് കെ.എസ്.യു. പൊതുസമൂഹത്തിനിടയിൽ സംശയം ജനിക്കത്തക്കവിധം ബോധപൂർവം കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതിനും നീതിന്യായ വ്യവസ്ഥയെ കളങ്കപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ സർവകലാശാല അധികൃതരുടെയും വി.സിയുടെയും ഭാഗത്തുനിന്നും ഉണ്ടായെന്നും ഈ നീക്കങ്ങൾക്ക് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും ഇതുസംബന്ധിച്ച് ഉചിതമായ നിയമനടപടികൾ കൈക്കൊള്ളണമെന്നും … Read more

മാധ്യമ പ്രവര്‍ത്തനത്തിന്‍റെ മറവില്‍ കള്ളപ്പണ ഇടപാടെന്ന് സംശയം ; തലശ്ശേരിയില്‍ മാധ്യമ പ്രവര്‍ത്തകന്‍റെ വീട്ടില്‍ ഇ ഡി റെയ്ഡ്

മാധ്യമ പ്രവര്‍ത്തനത്തിന്‍റെ മറവില്‍ കള്ളപ്പണ ഇടപാടെന്ന് സംശയം ; തലശ്ശേരിയില്‍ മാധ്യമ പ്രവര്‍ത്തകന്‍റെ വീട്ടില്‍ ഇ ഡി റെയ്ഡ്

തലശേരി . തലശേരിയിൽ മാധ്യമ പ്രവർത്തകന്റെ വീട്ടിൽ കള്ളപണം കണ്ടെത്താൻ കേന്ദ്ര ഏജൻസി റെയ്ഡ്. നവാസ് മേത്തർ എന്ന മാധ്യമ പ്രവർത്തകന്റെ സ്ഥാപനത്തിലും വീട്ടിലും ഡയറക്ടേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് റെയ്ഡ് നടത്തുകയായിരുന്നു. വൻ തോതിൽ കള്ളപണം ബിനാമികളിൽ നിന്നും ഇയാൾ ശേഖരിച്ചു എന്നാണ്‌ ചില ഓൺലൈൻ മാദ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത് നവാസ് മേത്തര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായും പി.ഡി.പി, സിപിഎംമായും അടുത്ത ബന്ധമുണ്ടെന്നാണ് പറയുന്നത്. രാഷ്ട്ര ദീപികയിലെ തലശ്ശേരിയിലെ പ്രാദേശിക ലേഖകനാണ് നവാസ് മേത്തര്‍. തുച്ഛമായ … Read more

കണ്ണൂരില്‍ എട്ടാംക്ലാസുകാരിയുടെ ആത്മഹത്യ: രണ്ട് അധ്യാപകര്‍ക്കെതിരേ പോലീസ് കേസെടുത്തു

കണ്ണൂരില്‍ എട്ടാംക്ലാസുകാരിയുടെ ആത്മഹത്യ: രണ്ട് അധ്യാപകര്‍ക്കെതിരേ പോലീസ് കേസെടുത്തു

കണ്ണൂര്‍: പെരളശ്ശേരിയില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരേ പോലീസ് കേസെടുത്തു. പെരളശ്ശേരി എ.കെ.ജി. ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി റിയ പ്രവീണിന്റെ മരണത്തിലാണ് ക്ലാസ് അധ്യാപിക സോജ, കായികാധ്യാപകന്‍ രാഗേഷ് എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തത്. ആത്മഹത്യാപ്രേരണാക്കുറ്റമാണ് രണ്ടുപേര്‍ക്കും എതിരേ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയെ വീട്ടില്‍ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിരുന്നു. സ്‌കൂളിലെ അധ്യാപകര്‍ക്കെതിരെയാണ് കുറിപ്പില്‍ പരാമര്‍ശമുണ്ടായിരുന്നത്. റിയ ഉള്‍പ്പെടെയുള്ള കുട്ടികള്‍ കൈയില്‍ മഷി പുരട്ടി ബെഞ്ചിലും ഭിത്തിയിലും പതിപ്പിച്ചെന്ന് ആരോപിച്ച് … Read more

അണ്ടലൂർക്കാവ് ഉത്സവം പ്രമാണിച്ച് ഗതാഗത നിയന്ത്രണം

അണ്ടലൂർക്കാവ് ഉത്സവം പ്രമാണിച്ച് ഗതാഗത നിയന്ത്രണം

അണ്ടലൂർ : അണ്ടലൂർക്കാവ് ഉത്സവം പ്രമാണിച്ച് വ്യാഴാഴ്ച മുതൽ തിങ്കൾ വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. വൈകിട്ട്‌ ആറുമുതൽ പുലർച്ചെ നാലുവരെയാണ് നിയന്ത്രണം. പിണറായി, പാറപ്രം ഭാഗത്തുനിന്ന്‌ വരുന്നവർ മോസ്കോ നഗറിനു സമീപമുള്ള പാർക്കിങ്‌ ഗ്രൗണ്ടിലും കിഴക്കേ പാലയാട് കൈരളി വായനശാല വഴി വരുന്നവർ അണ്ടലൂർ കള്ളുഷാപ്പിന് സമീപമുള്ള പാർക്കിങ്‌ ഗ്രൗണ്ടിലും വാഹനം നിർത്തണം. ചിറക്കുനി ഭാഗത്തുനിന്ന്‌ വരുന്നവർ പൂവാടൻ പ്രകാശൻ സ്മാരകത്തിന് സമീപത്തുള്ള പാർക്കിങ് ഗ്രൗണ്ടിലും മേലൂരിൽനിന്ന്‌ സർവകലാശാല കേന്ദ്രം വഴി വരുന്നവർ അണ്ടലൂർ ബാലവാടിക്ക് സമീപവും … Read more

കായികമേള ഒരുക്കത്തിനിടെ സഹപാഠി എറിഞ്ഞ ഷോട്ട് പുട്ട് തലയിൽ പതിച്ച് വിദ്യാർഥിക്ക് ഗുരുതര പരിക്ക്

കായികമേള ഒരുക്കത്തിനിടെ സഹപാഠി എറിഞ്ഞ ഷോട്ട് പുട്ട് തലയിൽ പതിച്ച് വിദ്യാർഥിക്ക് ഗുരുതര പരിക്ക്

മാഹി: സ്കൂളിൽ കായികമേള ഒരുക്കത്തിനിടെ സഹപാഠി എറിഞ്ഞ ഷോട്ട് പുട്ട് തലയിൽ പതിച്ച് വിദ്യാർഥിക്ക് ഗുരുതര പരിക്ക്. പള്ളൂർ കസ്തൂർബാ ഗാന്ധി ഹൈസ്കൂളിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഇതേ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി വെസ്റ്റ് പള്ളൂർ തയ്യുള്ളപറമ്പത്ത് സൂര്യോദയത്തിലെ കനകരാജിന്റെ മകൻ സൂര്യകിരണി(14)നാണ് തലക്ക് സാരമായി പരിക്കേറ്റത്. ഷോട്ട്പുട്ട് മത്സരത്തിൽ പങ്കെടുപ്പിക്കാനുള്ള വിദ്യാർഥികളുടെ കഴിവ് പരിശോധിച്ച് തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയ ശേഷം ഒരു വിദ്യാർഥി എറിഞ്ഞ ഷോട്ട്പുട്ട് അബദ്ധത്തിൽ സൂര്യകിരണിന്റെ തലയിൽ വീഴുകയായിരുന്നു. നാല് കിലോ ഭാരമുള്ളതാണിത്. … Read more

മാരക ലഹരി ഉൽപന്നങ്ങളും പണവുമായി ദമ്പതികളടക്കം മൂന്നംഗ സംഘം തലശ്ശേരിയിൽ പിടിയിൽ

മാരക ലഹരി ഉൽപന്നങ്ങളും പണവുമായി ദമ്പതികളടക്കം മൂന്നംഗ സംഘം  തലശ്ശേരിയിൽ പിടിയിൽ

തലശ്ശേരി: മാരക ലഹരി ഉൽപന്നങ്ങളും പണവുമായി ദമ്പതികളടക്കം മൂന്നു പേർ അറസ്റ്റിൽ. എടക്കാട് കുറ്റിക്കകം ഒടോൻ ഹൗസിൽ വി.പി. സുജീഷ് (29), തലശ്ശേരി മട്ടാമ്പ്രത്തെ കുമ്പളപ്രോൻ ഹൗസിൽ കെ.പി. യൂനുസ് (33), ഭാര്യ റഷീദ (30) എന്നിവരാണ് പിടിയിലായത്. 108.12 ഗ്രാം ബ്രൗൺഷുഗറും 51.970 ഗ്രാം ഓപ്പിയവും 49,000 രൂപയും ഇവരിൽനിന്ന് കണ്ടെടുത്തു. നേത്രാവതി എക്സ്പ്രസിൽ മുംബൈയിൽനിന്നെത്തിയ ഇവരെ വെള്ളിയാഴ്ച രാവിലെ എട്ടരക്ക് തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് പൊലീസ് പിടികൂടിയത്. യൂനുസിന്റെയും സുജീഷിന്റെയും ബാഗിൽനിന്നാണ് ലഹരിമരുന്ന് … Read more