കള്ളനോട്ടുകൾ നൽകി ലോട്ടറി ടിക്കറ്റ് കൈക്കലാക്കി; പൊലീസ് അന്വേഷണം തുടങ്ങി
തലശ്ശേരി: കതിരൂർ ആറാംമൈലിലെ ലോട്ടറി കടയിൽനിന്ന് കള്ളനോട്ടുകൾ നൽകി തിരുവോണം ബംബർ ടിക്കറ്റുകൾ വാങ്ങിയെന്ന പരാതിയിൽ കതിരൂർ പൊലീസ് അന്വേഷണം തുടങ്ങി. ആറാം മൈൽ എരുവട്ടി റോഡിൽ ബാബുവിന്റെ ഉടമസ്ഥതയിലുള്ള ത്രീസ്റ്റാർ ലോട്ടറി ഏജൻസിയിലാണ് തട്ടിപ്പ് നടന്നത്. കഴിഞ്ഞ ദിവസം മൂന്നു മണിയോടെ കടയിൽ രണ്ട് യുവാക്കളെത്തി 500 രൂപയുടെ മൂന്നു നോട്ടുകൾ നൽകി 25 കോടി ഒന്നാം സമ്മാനത്തുകയുള്ള ഓണം ബംബർ ടിക്കറ്റുകൾ വാങ്ങുകയായിരുന്നു. ഈ സമയം ജീവനക്കാരിയായ പൊന്ന്യം വെസ്റ്റ് മലാലിലെ കറുവാക്കണ്ടി റീത്ത … Read more