ചന്ദന മോഷ്ടാക്കളായ നാലുപേർ അറസ്റ്റിൽ
തളിപ്പറമ്പ്: അന്തർ സംസ്ഥാന ചന്ദനക്കടത്ത് സംഘത്തിന് ചന്ദനമുട്ടികൾ എത്തിച്ചു നൽകുന്ന നാലുപേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. ഓലയമ്പാടി പെരുവാമ്പയിലെ നസീർ (43), ചിത്രൻ (42), ശ്രീജിത്ത്(37), പെരുന്തട്ടയിലെ വൽസൻ രാമ്പേത്ത് (43) എന്നിവരെയാണ് തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി. രതീശന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സംഘം ഒരു ക്വിന്റലിലേറെ ചന്ദന മുട്ടികൾ വിൽപന നടത്തിയതായാണ് വിവരം. കഴിഞ്ഞ മേയിൽ സേലത്ത് വെച്ച് കണ്ടെയ്നറിൽ പോണ്ടിച്ചേരിയിലെ ചന്ദന ഫാക്ടറിയിലേക്ക് കൊണ്ടുപോകുകയായിരുന്ന ഒന്നര ക്വിന്റലിലേറെ ചന്ദനമുട്ടികൾ തമിഴ്നാട് … Read more