പാഴ്വസ്തുക്കൾകൊണ്ട് ആമ; പയ്യന്നൂരിന്റെ പ്രവേശന കവാടത്തിന് പരിസ്ഥിതി ബോധത്തിന്റെ സൗന്ദര്യം
പയ്യന്നൂർ: ചരിത്രനഗരമായ പയ്യന്നൂരിന്റെ പ്രവേശന കവാടത്തിന് പരിസ്ഥിതി ബോധത്തിന്റെ സൗന്ദര്യവും വേദനയും നിറഞ്ഞ കാഴ്ചയൊരുക്കി ആമ ശിൽപം. കയറിൽ വരിഞ്ഞു മുറുക്കപ്പെട്ട ആമ ശിൽപം പാഴ് വസ്തുക്കൾ കൊണ്ട് നിർമിച്ചത് പ്രശസ്ത ശിൽപി ഉണ്ണികാനായിയും സംഘവും. നഗരസഭ ശുചിത്വനഗരം സുന്ദരനഗരം മാലിന്യമുക്തം നവകേരളം രണ്ടാം ഘട്ട കാമ്പയിന്റെ ഭാഗമായാണ് പയ്യന്നൂരിലേക്കുള്ള പ്രധാന കവാടമായ പെരുമ്പയിൽ ശിൽപമൊരുക്കിയത്. 11അടി നീളവും ഒമ്പത് അടി വീതിയിലും അഞ്ചടി ഉയരവുമുള്ള ശിൽപത്തിലൂടെ ജീവസൗന്ദര്യത്തോടൊപ്പം മനുഷ്യൻ വലിച്ചെറിയുന്ന മാലിന്യങ്ങൾ പ്രകൃതിയിലെ ജീവജാലങ്ങളെ എങ്ങനെ … Read more