ഡോക്ടർമാരുടെ സമരം: രോഗികൾ വലഞ്ഞു
തലശ്ശേരി: കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ നടത്തുന്ന സമരം തലശ്ശേരിയിലും പൂർണം. ഐ.എം.എ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തലശ്ശേരി ജനറൽ ആശുപത്രിയിൽ കെ.ജി.എം.ഒ നേതൃത്വത്തിൽ ഡോക്ടർമാർ ഒ.പി ബഹിഷ്കരിച്ച് സമരത്തിൽ പങ്കെടുത്തു. അത്യാഹിത വിഭാഗം, കിടത്തി ചികിത്സയിലുള്ള രോഗികൾ, പ്രസവവിഭാഗം എന്നിവക്ക് മാത്രമേ ചികിത്സ ലഭ്യമായുള്ളു. കേരള ഗവ. നഴ്സസ് അസോസിയേഷൻ ഉൾപ്പെടെയുള്ള നഴ്സുമാരുടെ സംഘടനകളും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. മാഹിയിലും സമരം മാഹി: കൊൽക്കത്തയിൽ വനിത ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ മാഹിയിലും … Read more