കേളകം: മഞ്ഞളാംപുറം സ്വദേശിയായ പ്രഭാതിന് കൃഷിവകുപ്പ് ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച തേനീച്ച കർഷകനുള്ള അംഗീകാരം.
പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ അതേവർഷം തന്നെ തേനീച്ച പരിപാലനത്തിൽ കേരള അഗ്രികൾചറൽ യൂനിവേഴ്സിറ്റിയിൽനിന്ന് പരിശീലനം നേടിയാണ് കേളകം മഞ്ഞളാംപുറം സ്വദേശി പാലാരിപറമ്പിൽ പി.ജി. പ്രഭാത് തേനീച്ച കൃഷിയിലേക്ക് തിരിഞ്ഞത്.
പുതിയ തേനീച്ച കോളനികൾ ഉണ്ടാക്കുകയും കർഷകർ അവ വിൽക്കുകയും ചെയ്യുന്നു. ചെറുതേൻ 250 പെട്ടികളിലും വലിയ തേനീച്ചകൾ 250 പെട്ടികളിലും വളർത്തുന്നുണ്ട്.
തേനീച്ച വളർത്തുന്നതിൽ തൽപരരായ കർഷകരെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി യുട്യൂബ് ചാനലും പ്രഭാത് നടത്തുന്നുണ്ട്. കൃഷി വകുപ്പിൽ നിന്ന് വിരമിച്ച ഗോപാലകൃഷ്ണന്റെയും പത്മിനിയുടെയും മകനാണ് പ്രഭാത്.