വീരാജ്പേട്ടയിലെ കൊലപാതകം; നാലുപേർ അറസ്റ്റിൽ
ഇരിട്ടി: വീരാജ്പേട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ മേയ് 23 ന് മരിച്ച നിലയിൽ കണ്ടെത്തിയ കുടക് സ്വദേശി രമേഷിന്റെ (39) കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കം നാലുപ്രതികൾ അറസ്റ്റിൽ. കുടകിലെ ലോകേഷ് (30), കൃഷ്ണ (20), ഹരീഷ്, പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. മരണപ്പെട്ട രമേഷടക്കം അഞ്ചുപേർചേർന്ന് വീരാജ്പേട്ട ടൗണിൽ ബുധനാഴ്ച രാവിലെ ഏഴുമുതൽ നൃത്തം ചെയ്ത് ആളുകളിൽനിന്നും കടയുടമകളിൽനിന്നും പണം പിരിച്ചെടുത്തിരുന്നു. വൈകീട്ട് മദ്യപിച്ചശേഷം പണം വീതം വെക്കുന്നതട്ലുണ്ടായ തർക്കത്തെത്തുടർന്ന് മറ്റുള്ളവർ … Read more