സുഹൃത്തുക്കൾ ഏറ്റുമുട്ടി; യുവാവ് വധശ്രമത്തിന് അറസ്റ്റിൽ

സുഹൃത്തുക്കൾ ഏറ്റുമുട്ടി; യുവാവ് വധശ്രമത്തിന് അറസ്റ്റിൽ

ക​ണ്ണ​പു​രം: മ​ദ്യം വാ​ങ്ങാ​നെ​ത്തി​യ സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ക​യും ഒ​രാ​ളെ വ​ധി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ യു​വാ​വി​നെ ക​ണ്ണ​പു​രം സി.​ഐ കെ. ​സു​ഷീ​ർ അ​റ​സ്റ്റ് ചെ​യ്തു. താ​വം സ്വ​ദേ​ശി ത​ച്ചാ​ര​ത്ത് പ്ര​വീ​ൺ ആ​ണ് (39) പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ഴ​യ​ങ്ങാ​ടി താ​വം ബീ​വ​റേ​ജ​സി​ന്റെ മ​ദ്യ വി​ൽ​പ്പ​ന​ശാ​ല​ക്ക് മു​ന്നി​ലാ​യി​രു​ന്നു സം​ഘ​ട്ട​നം. ഏ​ഴോം സ്വ​ദേ​ശി ആ​റോ​ടി​യി​ൽ മു​ഹ​മ്മ​ദ് റ​ഫീ​ഖി​നെയാ​ണ് (46) പ്ര​വീ​ൺ ആ​ക്ര​മി​ച്ച​ത്. സു​ഹൃ​ത്തു​ക്ക​ളാ​യ ഇ​രു​വ​രും മ​ദ്യം വാ​ങ്ങാ​ൻ ഒ​രു​മി​ച്ചെ​ത്തി​യ​താ​യി​രു​ന്നു. മ​ദ്യ​ശാ​ല​ക്ക് മു​ന്നി​ൽ വാ​ക്ക് ത​ർ​ക്ക​മു​ണ്ടാ​വു​ക​യും മു​ഹ​മ്മ​ദ് റ​ഫീ​ഖി​നെ പ്ര​വീ​ൺ ത​ള്ളി​യി​ട്ട് … Read more

ഗവര്‍ണര്‍ക്ക് കരിങ്കൊടി; 60 പേര്‍ക്കെതിരെ കേസ്

ഗവര്‍ണര്‍ക്ക് കരിങ്കൊടി; 60 പേര്‍ക്കെതിരെ കേസ്

മ​ട്ട​ന്നൂ​ര്‍: മ​ട്ട​ന്നൂ​രി​ല്‍ ഗ​വ​ര്‍ണ​റെ എ​സ്.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​ര്‍ ക​രി​ങ്കൊ​ടി കാ​ണി​ച്ച സം​ഭ​വ​ത്തി​ല്‍ ക​ണ്ടാ​ല​റി​യാ​വു​ന്ന എ​സ്.​എ​ഫ്.​ഐ, ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​രാ​യ 60 പേ​ര്‍ക്കെ​തി​രെ കേ​സെ​ടു​ത്തു. ഞാ​യ​റാ​ഴ്ച രാ​ത്രി വ​യ​നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ മ​ട്ട​ന്നൂ​ര്‍ ഇ​രി​ട്ടി റോ​ഡി​ല്‍ ഗ​വ​ര്‍ണ​റു​ടെ വാ​ഹ​ന​ത്തി​നു നേ​രെ ക​രി​ങ്കൊ​ടി കാ​ണി​ച്ച സം​ഭ​വ​ത്തി​ല്‍ 10 പേ​ര്‍ക്കെ​തി​രെ​യും തി​ങ്ക​ളാ​ഴ്ച ഗ​വ​ര്‍ണ​ര്‍ തി​രി​ച്ച് വ​രു​ന്ന​തി​നി​ടെ മ​ട്ട​ന്നൂ​ര്‍ ജ​ങ്ഷ​നി​ല്‍ ക​രി​​ങ്കൊ​ടി കാ​ണി​ച്ച സം​ഭ​വ​ത്തി​ല്‍ 50 പേ​ര്‍ക്കെ​തി​രെ​യു​മാ​ണ് കേ​സെ​ടു​ത്ത​ത്. തു​ട​ര്‍ന്ന് എ​സ്.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പി​ന്നീ​ട് ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​രെ​ത്തി ഇ​വ​രെ പൊ​ലീ​സ് വാ​ഹ​ന​ത്തി​ല്‍ നി​ന്നും ഇ​റ​ക്കു​ക​യാ​യി​രു​ന്നു. ഇ​രി​ട്ടി​യി​ലും … Read more

ക്രിക്കറ്റ് കളി​ക്കിടെ മലയാളി അബൂദബിയിൽ കുഴഞ്ഞുവീണ്​ മരിച്ചു​

ക്രിക്കറ്റ് കളി​ക്കിടെ മലയാളി അബൂദബിയിൽ കുഴഞ്ഞുവീണ്​ മരിച്ചു​

അബൂദബി: ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കണ്ണൂർ സ്വദേശിയായ യുവാവ് അബൂദബിയിൽ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂർ ഏച്ചൂർ സ്വദേശി ചാലക്കണ്ടി പറമ്പിൽ വിപിൻ (39) ആണ് മരിച്ചത്. ജെമിനി ബിൽഡിങ് മെറ്റീരിയൽസിന്‍റെ അജ്മാൻ ശാഖയിൽ കൗണ്ടർ സെയിൽ എക്സിക്യൂട്ടീവ് ആയിരുന്നു. കമ്പനി ജീവനക്കാർ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനായി അബൂദബിയിൽ എത്തിയതാണ് വിപിൻ. കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏച്ചൂർ ബാലന്‍റെയും യശോദയുടെയും മകനാണ്. ഭാര്യ ആതിരയും മകൾ‍ വാമികയും യു.എ.ഇയിൽ എത്തിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. … Read more

നിലാമുറ്റത്ത് ലോറിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു

നിലാമുറ്റത്ത് ലോറിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു

ഇരിക്കൂർ: ഇരിക്കൂർ നിലാമുറ്റത്തിന് സമീപം ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു. നിലാമുറ്റം തോട്ടിലെ ഭാഗം കിണാക്കൂൽ വയൽപാത്തിൽ ഹൗസിൽ മടയന്റെ വളപ്പിൽ അബു (78) ആണ് മരിച്ചത്. അഞ്ചരക്കണ്ടി മൈലുള്ളിമൊട്ട സ്വദേശിയാണ്. രണ്ടാഴ്ച മുമ്പായിരുന്നു അപകടം. പരിക്കേറ്റ അബു ചികിത്സയിലായിരുന്നു. ഭാര്യ: കെ.വി. റൈഹാനത്ത്. മക്കൾ: ഹസീബ, ഷാനിബ, നുസൈബ. മരുമക്കൾ: കമാൽ, മുഹമ്മദ്‌ അലി.

കാട്ടാന ആക്രമണത്തിൽ മാവോവാദിക്ക് പരിക്ക്

കാട്ടാന ആക്രമണത്തിൽ മാവോവാദിക്ക് പരിക്ക്

ശ്രീ​ക​ണ്ഠ​പു​രം (ക​ണ്ണൂ​ർ): കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ മാ​വോ​വാ​ദി​യെ കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ലെ ആ​ദി​വാ​സി കോ​ള​നി​യി​ൽ ഉ​പേ​ക്ഷി​ച്ച് സം​ഘം മ​ട​ങ്ങി. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ പ​യ്യാ​വൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ കാ​ഞ്ഞി​ര​ക്കൊ​ല്ലി ചി​റ്റാ​രി കോ​ള​നി​യി​ലാ​ണ് സം​ഭ​വം. ക​ർ​ണാ​ട​ക വ​ന​ത്തി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ ക​ർ​ണാ​ട​ക ചി​ക്ക​മ​ഗ​ളൂ​ർ സ്വ​ദേ​ശി സു​രേ​ഷി​നെ​യാ​ണ് (48) സം​ഘം വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കാ​ഞ്ഞി​ര​ക്കൊ​ല്ലി ചി​റ്റാ​രി കോ​ള​നി​യി​ലെ ച​പ്പി​ലി കൃ​ഷ്ണ​ൻ എ​ന്ന​യാ​ളു​ടെ വീ​ട്ടി​ൽ എ​ത്തി​ച്ച​ത്. പ്രാ​ഥ​മി​ക ചി​കി​ത്സ​യി​ൽ ഭേ​ദ​മാ​കി​ല്ലെ​ന്ന് മ​ന​സ്സി​ലാ​യ​തോ​ടെ​യാ​ണ് മാ​വോ​വാ​ദി സം​ഘം സു​രേ​ഷി​നെ കോ​ള​നി​യി​ൽ കൊ​ണ്ടു​വ​ന്ന​ത്. ആ​വ​ശ്യ​മാ​യ വൈ​ദ്യ​സ​ഹാ​യം … Read more

കണ്ണൂരിൽ കാട്ടാന ആക്രമണത്തിൽ മാവോവാദിക്ക് പരിക്ക്; പരിയാരം ആശുപത്രിയിലേക്ക് മാറ്റി

കണ്ണൂരിൽ കാട്ടാന ആക്രമണത്തിൽ മാവോവാദിക്ക് പരിക്ക്; പരിയാരം ആശുപത്രിയിലേക്ക് മാറ്റി

കണ്ണൂർ: കണ്ണൂരിൽ കാട്ടാന ആക്രമണത്തിൽ മാവോവാദിക്ക് പരിക്ക്. മാവോവാദി പ്രവർത്തകൻ കർണാടക ചിക്മംഗ്ലൂർ സ്വദേശി സുരേഷിനാണ് പരിക്കേറ്റത്. പരിക്കേറ്റ സുരേഷുമായി മാവോവാദി സംഘം ചിറ്റാരി കോളനിയിലെത്തിയെന്ന് പൊലീസ് പറയുന്നു. കോളനിയിലെ ഒരു വീട്ടിൽ കഴിഞ്ഞിരുന്ന സുരേഷിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വിശദാംശങ്ങൾ ശേഖരിച്ചു വരുന്നതായി കണ്ണൂർ റൂറൽ പൊലീസ് മേധാവി അറിയിച്ചു.