ഇരിക്കൂർ താലൂക്ക് ആശുപത്രിയിൽ കിടത്തിച്ചികിത്സയും സായാഹ്ന ഒ.പിയും നിലച്ചു
ഇരിക്കൂർ: മലയോര മേഖലയിലെ പ്രധാന കിടത്തിച്ചികിത്സ കേന്ദ്രമായ ഇരിക്കൂർ താലൂക്ക് ആശുപത്രിയോടുള്ള അവഗണന തുടരുന്നു. ദിനംപ്രതി ആയിരത്തോളം രോഗികൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിൽ കിടത്തിച്ചികിത്സയും സായാഹ്ന ഒ.പിയും നിലച്ചത് രോഗികൾക്ക് ദുരിതമായി. ബ്ലോക്ക് പഞ്ചായത്ത് ആശുപത്രിയുടെ ഭരണം ഏറ്റെടുത്തപ്പോൾ മഴക്കാല രോഗങ്ങൾക്കായി പ്രത്യേക സംവിധാനമൊരുക്കുമെന്നും കിടത്തിച്ചികിത്സയും രാത്രികാല ചികിത്സ ആരംഭിക്കുമെന്നും പറഞ്ഞിരുന്നെങ്കിലും ഇടക്കാലത്ത് കിടത്തിച്ചികിത്സ സംവിധാനം നിർത്തി. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും പ്രതിഷേധങ്ങൾക്കൊടുവിൽ ആരംഭിച്ച കിടത്തി ചികിത്സ ഇപ്പോൾ വീണ്ടും നിർത്തി. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അധികൃതർ താലൂക്ക് … Read more