135 കുപ്പി മദ്യവുമായി ഒഡിഷ സ്വദേശി പിടിയിൽ

135 കുപ്പി മദ്യവുമായി ഒഡിഷ സ്വദേശി പിടിയിൽ

അ​ന​ധി റാ​യി​ തളിപ്പറമ്പ്:135 കുപ്പി മദ്യവുമായി ഒഡിഷ സ്വദേശി പിടിയിൽ. എക്സൈസ് റേഞ്ച് ഓഫിസിലെ അസിസ്റ്റന്റ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടവും സംഘവും പൂവം പെരുംപാറ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഒഡിഷ സ്വദേശി അനധി റായിയെ അറസ്റ്റ് ചെയ്തത്. മാഹിയിൽ നിന്നും കൊണ്ടുവന്ന് അധിക വിലയിടാക്കി വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് വിൽപന നടത്തുകയാണ് ഇയാളുടെ പതിവ്. പരിശോധനയിൽ പ്രിവന്‍റിവ് ഓഫിസർമാരായ കെ.വി. നികേഷ്, ഫെമിൻ ,ഡ്രൈവർ പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു. തളിപ്പറമ്പ് … Read more

അയ്യൻകുന്നിൽ കടുവഭീതി നാ​ല് പ​ശു​ക്ക​ളെ ക​ടി​ച്ചു​കൊ​ന്നു

അയ്യൻകുന്നിൽ കടുവഭീതി നാ​ല് പ​ശു​ക്ക​ളെ ക​ടി​ച്ചു​കൊ​ന്നു

പ്രതീകാത്മക ചിത്രം ഇ​രി​ട്ടി: അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ പാ​ല​ത്തും​ക​ട​വി​ൽ തൊ​ഴു​ത്തി​ൽ കെ​ട്ടി​യ നാ​ല് പ​ശു​ക്ക​ളെ ക​ടു​വ ക​ടി​ച്ചു​കൊ​ന്നു. പാ​ല​ത്തും​ക​ട​വി​ലെ പു​ല്ലാ​ട്ടു​ക്കു​ന്നേ​ൽ രൂ​പേ​ഷ് രാ​ഘ​വ​ന്റെ​യും അ​മ്മ സ​ര​സു​വി​ന്റെ​യും വീ​ടി​നോ​ട് ചേ​ർ​ന്ന് തൊ​ഴു​ത്തി​ൽ കെ​ട്ടി​യ നാ​ല് പ​ശു​ക്ക​ളെ​യാ​ണ് ക​ഴി​ഞ്ഞ​രാ​ത്രി ക​ടു​വ ക​ടി​ച്ചു​കൊ​ന്ന​ത്. അ​ത്യു​ൽ​പാ​ദ​ന​ശേ​ഷി​യു​ള്ള ര​ണ്ട് ക​റ​വ​പ്പ​ശു​ക്ക​ളെ​യും ഒ​രു​ ഗ​ർ​ഭി​ണി പ​ശു​വി​നെ​യും കി​ടാ​വി​നെ​യു​മാ​ണ് കൊ​ന്ന​ത്. ആ​ക്ര​മി​ച്ച​ത് ക​ടു​വ​യാ​ണെ​ന്ന് വ​നം​വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചു. ക​ടു​വ​യെ പി​ടി​ക്കാ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി. മേ​ഖ​ല​യി​ൽ നീ​ര​ക്ഷ​ണ കാ​മ​റ​യും സ്ഥാ​പി​ച്ചി​ട്ടു​ണ്ട് തൊ​ഴു​ത്തി​ന്റെ പൂ​ൽ​കൂ​ട് ഭാ​ഗ​ത്തി​ലൂ​ടെ എ​ത്തി​യ ക​ടു​വ ആ​ദ്യം കി​ടാ​വി​നെ​യാ​ണ് ക​ടി​ച്ചു … Read more

എ​ര​ഞ്ഞോ​ളി പ​ഞ്ചാ​യ​ത്തി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി​ക​ളാ​യി ദ​മ്പ​തി​മാ​ർ

എ​ര​ഞ്ഞോ​ളി പ​ഞ്ചാ​യ​ത്തി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി​ക​ളാ​യി ദ​മ്പ​തി​മാ​ർ

ത​ല​ശ്ശേ​രി: എ​ര​ഞ്ഞോ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ക്കാ​ൻ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി ദ​മ്പ​തി​മാ​ർ.എ​ര​ഞ്ഞോ​ളി മ​ഠ​ത്തും​ഭാ​ഗം നാ​ലാം​ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ കെ.​പി. മ​നോ​ജ് കു​മാ​ർ -പി. ​റോ​ജ ദ​മ്പ​തി​മാ​രും വ​ട​ക്കു​മ്പാ​ട് കൂ​ളി​ബ​സാ​ർ ത​ഹാ​നി​യാ​സി​ൽ ല​ത്തീ​ഫ് കു​ള​മു​ള്ള​തി​ൽ-​കെ. റം​ല ദ​മ്പ​തി​മാ​രു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ലു​ള്ള​ത്.കോ​ൺ​ഗ്ര​സ്-​ലീ​ഗ് സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ര​ണ്ട് കു​ടും​ബ​വും. 15ാം ന​മ്പ​ർ മ​ഠ​ത്തും​ഭാ​ഗം വാ​ർ​ഡി​ൽ കെ.​പി. മ​നോ​ജ് കു​മാ​ർ ജ​ന​വി​ധി തേ​ടു​മ്പോ​ൾ ഒ​മ്പ​താം ന​മ്പ​ർ ക​പ്പ​ര​ട്ടി വാ​ർ​ഡി​ലാ​ണ് മ​നോ​ജ് കു​മാ​റി​ന്റെ ഭാ​ര്യ പി. ​റോ​ജ​യു​ടെ അ​ങ്കം.കൊ​ള​ശ്ശേ​രി​യി​ൽ ഓ​ട്ടോ ഡ്രൈ​വ​റാ​യി ജോ​ലി നോ​ക്കു​ന്ന മ​നോ​ജ് കു​മാ​ർ ആ​ദ്യ​മാ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. … Read more

ചുഴലി, മഴ; വിളമനയിലും തില്ലങ്കേരി കാഞ്ഞിരാടും കൃഷിനാശം

ചുഴലി, മഴ; വിളമനയിലും തില്ലങ്കേരി കാഞ്ഞിരാടും കൃഷിനാശം

ചു​ഴ​ലി​ക്കാ​റ്റി​ലും മ​ഴ​യി​ലും ന​ശി​ച്ച അ​മ്പ​ല​ത്ത​ട്ടി​ലെ ഇ​ള​മ്പി​ലാ​ൻ നാ​രാ​യ​ണ​ന്റെ വാ​ഴ​ത്തോ​ട്ടം ഇരിട്ടി: ചുഴലിക്കാറ്റിലും മഴയിലും വിളമനയിലും തില്ലങ്കേരി കാഞ്ഞിരാടും കൃഷിനാശം. മേഖലയിലെ നിരവധി വാഴകൾ നിലം പൊത്തി. വിളമന അമ്പലത്തട്ടിൽ ഇളമ്പിലാൻ നാരായണന്റെ കുലച്ച നൂറോളം വാളകളാണ് നശിച്ചത്. സമീപത്തെ വീട്ടുപറമ്പിലെ വാഴകൾക്കും നാശനഷ്ടമുണ്ടായി. വ്യാഴാഴ്ച വൈകീട്ട് മഴയ്‌ക്കൊപ്പമുള്ള ശക്തമായ കാറ്റിലാണ് വാഴകൾ നിലംപൊത്തിയത്. തില്ലങ്കേരി കാഞ്ഞിരാടും കാറ്റ് വലീയ നാശം ഉണ്ടാക്കി. മേഖലയിൽ കുലച്ചതും കുലക്കാറായതുമായ വാഴകളാണ് നശിച്ചത്. ജൈവ കർഷകൻ ഷിംജിത്തിന്റെ നൂറിലധികം വാഴകളും കാറ്റിൽ … Read more

കാറിൽ മയക്കുമരുന്ന് യുവാവും യുവതിയും പിടിയിൽ

കാറിൽ മയക്കുമരുന്ന് യുവാവും യുവതിയും പിടിയിൽ

മു​ഹ​മ്മ​ദ് റി​ൻ​ഷാ​ദ്, ഫാ​ത്തി​മ​ ന്യൂമാഹി: എം.ഡി.എം.എയും കഞ്ചാവും കാറിൽ കടത്തിയ യുവാവും യുവതിയും എക്സൈസ് പിടിയിൽ. എക്സൈസ് ഇൻസ്പെക്ടർ കെ. സുബിൻ രാജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കോഴിക്കോട് നൊച്ചാട് ചാലിക്കര സ്വദേശി പൂതൂർ വീട്ടിൽ മുഹമ്മദ് റിൻഷാദും (26) കണ്ണൂർ ശിവപുരം സ്വദേശിനി ആമിനാസ് വീട്ടിൽ ഫാത്തിമ (36) യുമാണ് പിടിയിലായത്. തലശ്ശേരി എക്സൈസ് റേഞ്ച് പാർട്ടിയും ന്യൂ മാഹി ചെക്പോസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് വ്യാഴാഴ്ച രാവിലെ ന്യൂമാഹി ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടയിലാണ് കാറിൽനിന്ന് … Read more

നിർമാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്നു വയസ്സുകാരൻ മരിച്ചു

നിർമാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്നു വയസ്സുകാരൻ മരിച്ചു

തലശ്ശേരി: നിർമാണത്തിലിരിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിൽ അബദ്ധത്തിൽ വീണ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. കതിരൂർ പുല്യോട് വെസ്റ്റ് പാട്യം നഗർ മലമ്മൽ ഹൗസിൽ അൻഷിലിന്റെ മകൻ മർവാനാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അംഗൻവാടി വിട്ടതിനുശേഷം വീട്ടിലെത്തി തൊട്ടടുത്തുള്ള കുടുംബവീട്ടിൽ കളിക്കാൻ പോയതായിരുന്നു. കുട്ടിയെ കാണാത്തതിനെ തുടർന്ന് അന്വേഷിക്കുന്നതിനിടയിലാണ് പുതുതായി നിർമിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിനുള്ളിൽ ബോധരഹിതനായി കുട്ടിയെ കണ്ടത്. ടാങ്ക് തേപ്പ് കഴിഞ്ഞതിനു ശേഷം ചോർച്ച പരിശോധിക്കാൻവേണ്ടി വെള്ളം നിറച്ചിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കതിരൂർ … Read more