ആർക്കും വേണ്ടാതെ ഫ്ലോട്ടിങ് ബ്രിഡ്ജുകൾ; കോടികൾ വെള്ളത്തിൽ

ആർക്കും വേണ്ടാതെ ഫ്ലോട്ടിങ് ബ്രിഡ്ജുകൾ; കോടികൾ വെള്ളത്തിൽ

പാ​പ്പി​നി​ശ്ശേ​രി പാ​റ​ക്ക​ലി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ഫ്ലോ​ട്ടി​ങ് ബ്രി​ഡ്ജ് തെ​രു​വു​നാ​യ് സ​ങ്കേ​ത​മാ​യി മാ​റി​യ നി​ല​യി​ൽ പാ​പ്പി​നി​ശ്ശേ​രി: വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക്ക് വ​ൻ കു​തി​പ്പേ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ വ​ള​പ​ട്ട​ണം പു​ഴ​യി​ലെ ഫ്ലോ​ട്ടി​ങ് ബ്രി​ഡ്ജു​ക​ൾ ആ​ർ​ക്കും വേ​ണ്ടാ​തെ കി​ട​ക്കു​ന്നു. പാ​പ്പി​നി​ശ്ശേ​രി​യി​ലെ പാ​റ​ക്ക​ലി​ലും പ​റ​ശ്ശി​നി​ക്ക​ട​വി​ലും മ​റ്റും മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് വെ​നീ​സ് ഫ്ലോ​ട്ടി​ങ് ബ്രി​ഡ്ജി​ന്റെ നി​ർ​മാ​ണം ക​ഴി​ഞ്ഞ വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​ധി​കാ​രി​ക​ളു​ടെ അ​നാ​സ്ഥ​കാ​ര​ണം ഇ​വ പു​ഴ​യോ​ര​ത്ത് നോ​ക്കു​കു​ത്തി​യാ​യി നി​ല​കൊ​ള്ളു​ക​യാ​ണ്. കേ​ന്ദ്ര സ​ഹാ​യ​ത്തോ​ടെ സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​നാ​യി ഇ​ത്ത​രം … Read more

ഇവിടെയുണ്ട്, ബസുകൾ കയറാത്ത സ്റ്റാൻഡുകൾ…

ഇവിടെയുണ്ട്, ബസുകൾ കയറാത്ത സ്റ്റാൻഡുകൾ...

ചെ​മ്പേ​രി ബ​സ് സ്റ്റാ​ൻ​ഡ് ശ്രീ​ക​ണ്ഠ​പു​രം: ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ബ​സ് സ്റ്റാ​ൻ‍ഡു​ക​ൾ നി​ർ​മി​ച്ചി​ട്ടും ഒ​രു ബ​സ് പോ​ലും ക​യ​റാ​ത്ത നി​ര​വ​ധി സ്റ്റാ​ൻ​ഡു​ക​ളു​ണ്ട് മ​ല​യോ​ര​ത്ത്. ബ​സു​ക​ൾ പ്ര​വേ​ശി​ക്കാ​ത്ത​തി​നാ​ൽ മ​റ്റു വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കി​ങ് കേ​ന്ദ്ര​മാ​യി​രി​ക്കു​ക​യാ​ണ് ഇ​വ​യി​ല​ധി​ക​വും. ഉ​ദ്ദേ​ശി​ച്ച ല​ക്ഷ്യം നേ​ടാ​നാ​വാ​ത്ത​തി​നാ​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പ്ര​തീ​ക്ഷി​ച്ച വ​രു​മാ​ന​വും ന​ഷ്ട​മാ​യി. കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​മി​ല്ലാ​തെ ആ​വ​ശ്യ​മി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ സ്റ്റാ​ൻ​ഡു​ക​ൾ നി​ർ​മി​ച്ച​താ​ണ് ആ​ളും ബ​സു​ക​ളും ഇ​ല്ലാ​ത്ത ഇ​ട​മാ​ക്കി ഇ​വ​യെ മാ​റ്റു​ന്ന​ത്. പ​ല​തും അ​ഴി​മ​തി​യു​ടെ​യും കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ​യും നേ​ർ​ക്കാ​ഴ്ച​യാ​ണ്. ചെ​മ്പേ​രി ബ​സ് സ്റ്റാ​ൻ​ഡ് ഏ​രു​വേ​ശ്ശി പ​ഞ്ചാ​യ​ത്ത് മി​ക​ച്ച​രീ​തി​യി​ൽ നി​ർ​മി​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ൾ … Read more

കാർഷിക സംസ്കൃതിയുടെ അടയാളക്കാഴ്ചയായി അടക്കാതൂണുകൾ

കാർഷിക സംസ്കൃതിയുടെ അടയാളക്കാഴ്ചയായി അടക്കാതൂണുകൾ

നീ​ലി​യാ​ർ​കോ​ട്ട​ത്ത് ക​ളി​യാ​ട്ട​ത്തി​ന്റെ ഭാ​ഗ​മാ​യി ഒ​രു​ങ്ങി​യ അ​ട​ക്കാ​തൂ​ണു​ക​ൾ പ​യ്യ​ന്നൂ​ർ: കാ​ർ​ഷി​ക സം​സ്കൃ​തി​യു​ടെ പൈ​തൃ​ക​ത്തി​ന്റെ അ​ട​യാ​ളക്കാ​ഴ്ച​യാ​യി അ​ട​ക്കാതൂ​ണു​ക​ൾ. മാ​ത​മം​ഗ​ലം നീ​ലി​യാ​ർ ഭ​ഗ​വ​തി ക്ഷേ​ത്ര ക​ളി​യാ​ട്ട​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ക്ഷേ​ത്രാ​ങ്ക​ണം പ​ഴു​ക്ക​ട​ക്ക തു​ണു​ക​ൾ കൊ​ണ്ട് അ​ല​ങ്ക​രി​ക്കു​ന്ന​ത്. നീ​ലി​യാ​ർ കോ​ട്ട​മെ​ന്ന പേ​രി​ൽ പ്ര​സി​ദ്ധ​മാ​യ ഇ​വി​ടെ വ​ർ​ഷംതോ​റും ക​ളി​യാ​ട്ട​ത്തി​നാ​ണ് ആ​ചാ​ര​പ്ര​കാ​രം അ​ട​ക്ക​ക​ൾ കൊ​ണ്ട് അ​ല​ങ്കാ​ര തൂ​ണു​ക​ൾ ഉ​ണ്ടാ​ക്കു​ന്ന​ത്. 20,000 പ​ഴു​ത്ത അ​ട​ക്ക​ക​ളാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഗ്രാ​മ​ങ്ങ​ളി​ലെ ക​വു​ങ്ങു​ക​ളി​ൽനി​ന്ന് ല​ പ​ഴു​ത്ത അ​ട​ക്ക കു​ല​ക​ൾ പൊ​ളി​ച്ച് നി​ലം തൊ​ടാ​തെ ഇ​റ​ക്കി കൊ​ണ്ടു​വ​ന്നാ​ണ് അ​ല​ങ്കാ​ര തൂ​ണു​ക​ളു​ടെ നി​ർ​മാ​ണം. അ​ഞ്ചു … Read more

ഹരിത ടൂറിസം കേന്ദ്രമായി പാലുകാച്ചിമല

ഹരിത ടൂറിസം കേന്ദ്രമായി  പാലുകാച്ചിമല

ഇ​ക്കോ ടൂ​റി​സം മേ​ഖ​ല​യാ​യ പാ​ലു​കാ​ച്ചി​മ​ല കേ​ള​കം: കേ​ള​കം-​കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി സ്ഥി​തി​ചെ​യ്യു​ന്ന പാ​ലു​കാ​ച്ചി​മ​ല ഹ​രി​ത​ടൂ​റി​സം കേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ച്ചു. മാ​ലി​ന്യ മു​ക്തം ന​വ​കേ​ര​ളം ജ​ന​കീ​യ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യാ​ണ് ഹ​രി​ത​ടൂ​റി​സം കേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഇ​വി​ടെ​യെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക് പാ​ഴ് വ​സ്തു​ക്ക​ൾ വേ​ർ​തി​രി​ച്ച് നി​ക്ഷേ​പി​ക്കാ​ൻ ബി​ന്നു​ക​ൾ, വൃ​ത്തി​യു​ള്ള ശു​ചി​മു​റി​ക​ൾ, സൂ​ച​ന -ബോ​ധ​വ​ത്ക​ര​ണ ബോ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. കേ​ള​കം പ​ഞ്ചാ​യ​ത്ത് ഹ​രി​ത​ക​ർ​മ​സേ​ന​യാ​ണ് ആ​വ​ശ്യ​മാ​യ ബി​ന്നു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ​ത്. കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് റോ​യ് ന​മ്പു​ടാ​കം ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ള​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി.​ടി. അ​നീ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. … Read more

കാട്ടാന ആക്രമണം; വീടിന്റെ വാതിൽ തകർത്തു

കാട്ടാന ആക്രമണം; വീടിന്റെ വാതിൽ തകർത്തു

ആ​റ​ളം ഫാം 10ാം​ ബ്ലോ​ക്കി​ൽ കാ​ട്ടാ​ന ത​ക​ർ​ത്ത കു​ഞ്ഞ​മ്പു- ചെ​റി​യ ദ​മ്പ​തി​ക​ളു​ടെ വീ​ടീ​ന്റെ വാ​തി​ൽ കേ​ള​കം: ആ​റ​ളം ഫാ​മി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം. വീ​ടി​ന്റെ വാ​തി​ൽ ത​ക​ർ​ത്തു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ദ​മ്പ​തി​ക​ൽ അ​ത്ഭൂ​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. പ​ത്താം ബ്ലോ​ക്കി​ലെ കു​ഞ്ഞ​മ്പു- ചെ​റി​യ ദ​മ്പ​തി​ക​ളു​ടെ വീ​ടി​ന് നേ​രെ​യാ​ണ് ആ​ന​യു​ടെ പ​രാ​ക്ര​മം. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി വീ​ടി​ന്റെ മു​റ്റ​ത്തു​ണ്ടാ​യി​രു​ന്ന ക​വു​ങ്ങ് കു​ത്തി വീ​ഴ്ത്തി​യ ശേ​ഷം വീ​ടി​ന്റെ മു​ൻ​ഭാ​ഗ​ത്തെ വാ​തി​ൽ ത​ക​ർ​ക്കു​കാ​യാ​യി​രു​ന്നു. ഈ ​സ​മ​യം അ​ക​ത്തു​ണ്ടാ​യി​രു​ന്ന കു​ഞ്ഞ​മ്പു​വും ചെ​റി​യ​യും മു​റി​ക്കു​ള്ളി​ൽ ശ്വാ​സം അ​ട​ക്കി​പ്പി​ടി​ച്ച് ഒ​ളി​ഞ്ഞി​രു​ന്നു. ആ​ന വാ​തി​ൽ … Read more

ചികിത്സയിലിരുന്ന കണ്ണൂർ സ്വദേശി സലാലയിൽ നിര്യാതനായി

ചികിത്സയിലിരുന്ന കണ്ണൂർ സ്വദേശി സലാലയിൽ നിര്യാതനായി

സലാല:കണ്ണൂർ സ്വദേശി സലാലയിൽ നിര്യാതനായി.പഴയങ്ങാടി വാഴെ വളപ്പിൽ രാജേന്ദ്രൻ (59) ആണ് മരിച്ചത്. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി സുൽത്താൻ ഖബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.30 വർഷമായി സലാലയിൽ പ്രവാസിയാണ് . ഇവിടുത്തെ റസ്റ്റാറന്റിൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: നളിനി. മകൾ :അതുല്യ . നടപടികൾക്ക് ശേഷം മ്യതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.