
പയ്യന്നൂരിൽ അനധികൃത തെരുവുകച്ചവടക്കാരെ ഒഴിപ്പിക്കുന്നു
പയ്യന്നൂർ: പയ്യന്നൂരിൽ അനധികൃതമായി വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കൽ നടപടിയുമായി നഗരസഭ ആരോഗ്യ വിഭാഗം. നഗരസഭ പരിധിയിൽ വഴിയോര കച്ചവടം നടത്തുന്നവരിൽ അംഗീകൃത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവ ഇല്ലാത്തവരെയാണ് ഒഴിവാക്കുന്നത്. പെരുമ്പ കണ്ടോത്ത് ഭാഗത്ത് നടന്ന പരിശോധനയിൽ എട്ട് അനധികൃത കച്ചവടമാണ് ഒഴിപ്പിച്ചത്.
വാഹനങ്ങളിൽ കൊണ്ടുവന്ന് റോഡരികിൽ വിൽപന നടത്തുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. പരിശോധനയിൽ ക്ലീൻ സിറ്റി മാനേജർ പി.പി. കൃഷ്ണൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാർമാരായ കെ.വി. അജിത, ആർ. സബിത, ഒ.കെ. ശ്യാം കൃഷ്ണൻ, ടി.വി. വിധു, അനീഷ്ലാൽ എന്നിവർ പങ്കെടുത്തു.