ബ​സ് സ്റ്റാ​ൻ​ഡ് ഷോ​പ്പി​ങ് കോംപ്ല​ക്സി​ന്‍റെ കോ​ൺ​ക്രീ​റ്റ് അ​ട​ർ​ന്നു വീ​ണു

ബ​സ് സ്റ്റാ​ൻ​ഡ് ഷോ​പ്പി​ങ് കോംപ്ല​ക്സി​ന്‍റെ കോ​ൺ​ക്രീ​റ്റ് അ​ട​ർ​ന്നു വീ​ണു

പാ​നൂ​ർ: പാ​നൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്കും കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യാ​പാ​രി​ക​ൾ​ക്കും അ​പ​ക​ട​ഭീ​ഷ​ണി​യു​യ​ർ​ത്തി പാ​നൂ​ർ ബ​സ് സ്റ്റാ​ൻ​ഡ് ഷോ​പ്പി​ങ് കോം​പ്ല​ക്സ് കെ​ട്ടി​ടം. കെ​ട്ടി​ട​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും കോ​ൺ​ക്രീ​റ്റ് പൊ​ട്ടി വീ​ഴു​ന്ന​ത് പ​തി​വാ​ണ്. കൂ​ടാ​തെ പ​ല​യി​ട​ങ്ങ​ളി​ലും ചോ​ർ​ച്ച​യു​മു​ണ്ട്. ഇ​ത് പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് പേ​രാ​ണ് ഈ ​കെ​ട്ടി​ട​ത്തി​ന് താ​ഴെ ബ​സ് കാ​ത്തു നി​ൽ​ക്കു​ന്ന​ത്. ഈ ​കോം​പ്ല​ക്സി​ന്‍റെ രൂ​പം മാ​റ്റം ന​ഗ​ര​സ​ഭ ആ​സ്ഥാ​ന മ​ന്ദി​രം പ​ണി​യാ​ൻ ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ചെ​ങ്കി​ലും … Read more

മാഹിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന 13കാരിയെ കാണാതായെന്ന് പരാതി

മാഹിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന 13കാരിയെ കാണാതായെന്ന് പരാതി

മാഹി: പള്ളൂർ ഇരട്ടപ്പിലാക്കൂലിൽ വീട്ടിൽ ഉറങ്ങിക്കിടന്ന 13കാരിയെ കാണാതായതായി പരാതി. മകളെ ഏഴ് ദിവസമായി കാണാനില്ലെന്നും അന്വേഷണത്തിൽ ചൊക്ലി മേനപ്രം സ്വദേശി തട്ടിക്കൊണ്ടുപോയതായി തെളിഞ്ഞുവെന്നുമാണ് മാതാവ് പള്ളൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പൊലീസ് അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെങ്കിലും ഇതുവരെ കുട്ടിയെ കണ്ടെത്താനായിട്ടില്ല. തട്ടിക്കൊണ്ടുപോയയാളുമായി കുട്ടി പലപ്പോഴായി ഇൻസ്റ്റഗ്രാമിൽ ചാറ്റ് ചെയ്യാറുണ്ടായിരുന്നുവെന്നും ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കൗൺസിലിങ്ങിന് കൊണ്ടുപോയിരുന്നുവെന്നും പരാതിയിൽ പറയുന്നു. ഈ മാസം പത്തിന് രാത്രി 10.45ന് സഹോദരിയോടൊപ്പം ഉറങ്ങാൻ കിടന്നതായിരുന്നു. പി​േറ്റന്ന് രാവിലെ എഴുന്നേറ്റ​പ്പോഴാണ് കാണാതായത്. … Read more

റെയിൽവേ ജോലി വാഗ്ദാനം നൽകി യുവാവിന്റെ 12.5 ലക്ഷം തട്ടി

റെയിൽവേ ജോലി വാഗ്ദാനം നൽകി യുവാവിന്റെ 12.5 ലക്ഷം തട്ടി

അ​ഞ്ച​ര​ക്ക​ണ്ടി: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ൽ ക്ലാ​ർ​ക്ക് ത​സ്‌​തി​ക​യി​ൽ ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി 12,50,000 രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്ന യു​വാ​വി​ന്റെ പ​രാ​തി​യി​ൽ അ​ഞ്ചു പേ​ർ​ക്കെ​തി​രെ വ​ഞ്ച​ന​കു​റ്റ​ത്തി​ന് പി​ണ​റാ​യി പൊ​ലീ​സ് കേ​സെ​ടു​ത്തു. അ​ഞ്ച​ര​ക്ക​ണ്ടി ഓ​ട​ത്തി​ൽ പീ​ടി​ക​യി​ലെ പി.​കെ. സ്വാ​തി​ഷി​ന്റെ പ​രാ​തി​യി​ലാ​ണ് മ​ക്രേ​രി​യി​ലെ ലാ​ൽ​ച​ന്ദ്, ചൊ​ക്ലി​യി​ലെ കെ. ​ശ​ശി, കോ​ട്ട​യ​ത്തെ ശ​ര​ത്, ഗീ​താ​റാ​ണി, എ​ബി എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി പ​രാ​തി​ക്കാ​ര​നി​ൽ നി​ന്നും ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ അ​ഞ്ചു മു​ത​ൽ കീ​ഴ​ത്തൂ​രി​ൽ വെ​ച്ചും എ​റ​ണാ​കു​ള​ത്ത് വെ​ച്ചും ര​ണ്ടു ഗ​ഡു​ക്ക​ളാ​യി 12,50,000 രൂ​പ … Read more

എ.ഡി.എമ്മിന്‍റെ ആത്മഹത്യ; പി.പി ദിവ്യക്കെതിരെ തിളച്ചുമറിഞ്ഞ് പ്രതിഷേധം; ജീവനക്കാരടക്കം തെരുവിൽ

എ.ഡി.എമ്മിന്‍റെ ആത്മഹത്യ; പി.പി ദിവ്യക്കെതിരെ തിളച്ചുമറിഞ്ഞ് പ്രതിഷേധം; ജീവനക്കാരടക്കം തെരുവിൽ

കണ്ണൂർ: യാത്രയയപ്പ് ചടങ്ങിൽ സി.പി.എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെ എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തം. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, മുസ്ലിം ലീഗ്, യൂത്ത് ലീഗ്, ബി.ജെ.പി, യുവമോർച്ച പ്രവർത്തകർ ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. പി.പി. ദിവ്യ പ്രസിഡന്‍റ് സ്ഥാനം രാജിവെക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് അതിക്രമിച്ചു കടക്കാന്‍ പ്രവർത്തകർ ശ്രമിച്ചത് … Read more

പി.പി. ദിവ്യക്കെതിരെ മന്ത്രി കെ. രാജൻ: ‘ജനപ്രതിനിധികൾ പക്വത കാണിക്കണം, നവീനെതിരെ പരാതി കിട്ടിയിട്ടില്ല, സത്യസന്ധനായ ഉദ്യോഗസ്ഥൻ’

പി.പി. ദിവ്യക്കെതിരെ മന്ത്രി കെ. രാജൻ: ‘ജനപ്രതിനിധികൾ പക്വത കാണിക്കണം, നവീനെതിരെ പരാതി കിട്ടിയിട്ടില്ല, സത്യസന്ധനായ ഉദ്യോഗസ്ഥൻ’

തിരുവനന്തപുരം: കണ്ണൂർ എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ പ്രതികരണവുമായി റവന്യൂ മന്ത്രി കെ. രാജൻ. ജനപ്രതിനിധികൾ പൊതുസമൂഹത്തിൽ ഇടപെടലിലും സംസാരങ്ങളിലും പ്രവർത്തനങ്ങളിലുമൊക്കെ പക്വതയും ധാരണയും ഉണ്ടാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ജില്ലാ കലക്ടറോട് സംഭവം അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. ‘നവീൻ ബാബുവിനെക്കുറിച്ച് ഇതുവരെ മോശം പരാതി വന്നിട്ടില്ല. വ്യക്തിപരമായ അറിവനുസസരിച്ച് സത്യസന്ധനായ കഴിവുള്ള ഉദ്യോഗസ്ഥനാണ്. കണ്ണൂർ എ.ഡി.എം ആയി തുടരാമായിരുന്നിട്ടും വിരമിക്കാനായതിനാൽ … Read more

പുതിയങ്ങാടിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു; രണ്ട് പേർക്ക് പരിക്ക്

പുതിയങ്ങാടിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു; രണ്ട് പേർക്ക് പരിക്ക്

പ​ഴ​യ​ങ്ങാ​ടി: പു​തി​യ​ങ്ങാ​ടി ചൂ​ട്ടാ​ട് അ​ഴി​മു​ഖ​ത്ത് മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം മ​റി​ഞ്ഞ് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഒ​ഡി​ഷ സ്വ​ദേ​ശി​ക​ളാ​യ ധ​നീ​ഷോ (40), ഭ​ഗ​വ​ൻ (30) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക്ക് ഒ​രു​മ​ണി​യോ​ടെ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി തി​രി​ച്ചു വ​രി​ക​യാ​യി​രു​ന്ന വ​ള്ളം ചൂ​ട്ടാ​ട് അ​ഴി​മു​ഖ​ത്ത് തി​ര​മാ​ല​ക​ളി​ൽ പെ​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. ചൂ​ട്ടാ​ട് ബീ​ച്ച് ക​ട​പ്പു​റ​ത്ത് ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന ലൈ​ഫ് ഗാ​ർ​ഡ് ടി.​ജെ. അ​നി​ഷി​ന്റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ അ​പ​ക​ട​ത്തി​ൽ പെ​ട്ട​വ​ർ​ക്ക് ര​ക്ഷ​പ്പെ​ടാ​ൻ സാ​ധി​ച്ചു. ക​ട​ലി​ൽ നീ​ന്തി അ​തി​സാ​ഹ​സി​ക​മാ​യാ​ണ് അ​നീ​ഷ് ഇ​രു​വ​രെ​യും ക​ര​ക്കെ​ത്തി​ച്ച​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി. … Read more