ഇരിട്ടി-മട്ടന്നൂർ റോഡിൽ അനധികൃത പാർക്കിങ്” ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കുമിടയാക്കുന്നു

ഇരിട്ടി-മട്ടന്നൂർ റോഡിൽ അനധികൃത പാർക്കിങ്” ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കുമിടയാക്കുന്നു

Kannur News: ഇരിട്ടി-മട്ടന്നൂർ റോഡിൽ ഇരിട്ടി ടൗൺ മുതൽ കീഴൂർ ടൗൺ വരെയുള്ള ജനത്തിരക്കേറിയ റോഡിന്റെ ഇരുവശവും അലക്ഷ്യമായും അനധികൃതമായും വാഹനങ്ങൾ നിർത്തിയിടുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കുമിടയാക്കുന്നു. ഇരിട്ടി പാലം മുതൽ കീഴൂർ ടൗൺ വരെയുള്ള ഒന്നര കിലോമീറ്റർ ദൂരത്തോളമുള്ള റോഡരികിലാണ് ഇരുവശങ്ങളിലുമായി ഭാരവാഹനങ്ങൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് സ്വകാര്യ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത്. അലക്ഷ്യമായി റോഡിലും റോഡരികിൽ നടപ്പാതയോട് ചേർന്നും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിത്യേന അപകടങ്ങൾക്കിടയാക്കുന്നതായും ഇതുവഴിയുള്ള കാൽനടക്കാർക്കും പ്രയാസം നേരിടുന്നതായും നാട്ടുകാർ പറയുന്നു. ഇതുമൂലം … Read more

മാവോവാദി സാന്നിധ്യം സംശയിക്കുന്ന ഇരിട്ടി മേഖലയിൽ കനത്ത സുരക്ഷ

മാവോവാദി സാന്നിധ്യം സംശയിക്കുന്ന ഇരിട്ടി മേഖലയിൽ കനത്ത സുരക്ഷ

ഇരിട്ടി: മാവോവാദി സാന്നിധ്യം സംശയിക്കുന്ന കേരള-കർണാടക വനമേഖലയോട് ചേർന്ന ഇരിട്ടി പൊലീസ് സബ്ഡിവിഷൻ പരിധിയിലെ ആറ് പൊലീസ് സ്റ്റേഷനുകൾക്കുകൂടി ഇനി തോക്കേന്തിയ പ്രത്യേക സായുധ സേനയുടെ കനത്ത സുരക്ഷ. ഇരിട്ടി ഡിവൈ.എസ്.പി ഓഫിസ്, അതേ വളപ്പിൽ പ്രവർത്തിക്കുന്ന സർക്കിൾ ഓഫിസ്, ഇരിട്ടി പൊലീസ് സ്റ്റേഷൻ, ഉളിക്കൽ പൊലീസ് സ്റ്റേഷൻ, പേരാവൂർ സബ് ഡിവിഷനിലെ കേളകം പേരാവൂർ, മുഴക്കുന്ന് എന്നീ പൊലീസ് സ്റ്റേഷനുകൾക്കാണ് കനത്ത സുരക്ഷയൊരുക്കുന്നത്. കരിക്കോട്ടക്കരി, കണ്ണവം, ആറളം പൊലീസ് സ്റ്റേഷനുകൾക്ക് നേരത്തേ സുരക്ഷയൊരുക്കിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി … Read more

ഇരിട്ടിയിൽ വീട്ടുമുറ്റത്തെത്തിയ കുറുനരി കുടുംബത്തെ ആശങ്കയിലാഴ്ത്തി

ഇരിട്ടിയിൽ വീട്ടുമുറ്റത്തെത്തിയ കുറുനരി കുടുംബത്തെ ആശങ്കയിലാഴ്ത്തി

ഇരിട്ടി: വീട്ടുമുറ്റത്തെത്തിയ കുറുനരി കുടുംബത്തെ ആശങ്കയിലാഴ്ത്തി. അത്തിതട്ടിലെ ബിജോയിയുടെ വീട്ടുമുറ്റത്താണ് കുറുനരിയെ കാണപ്പെട്ടത്. രാവിലെ വളര്‍ത്ത് നായയുടെ കുരകേട്ട് ഉണർന്നപ്പോൾ വീട്ടുമുറ്റത്ത് കുറുനരിയെ കാണുകയായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. വീട്ടുകാരെ കണ്ടിട്ടും കുറുനരി പോകാത്തതിനെ തുടർന്ന് ഓടിച്ച് വിടാന്‍ ശ്രമങ്ങൾ നടത്തിയെങ്കിലും വിഫലമാകുകയായിരുന്നു. അവശതയിലായിരുന്ന കുറുനരി വീട്ടുമുറ്റത്തുതന്നെ കിടന്നു.ഒടുവില്‍ വനംവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയും ഇരിട്ടി ഫോറസ്റ്റര്‍ കെ. ജിജിലിന്റെ നേതൃത്വത്തില്‍ ബീറ്റ് ഫോറസ്റ്റര്‍ ഷിജില്‍, വനംവകുപ്പിന്റെ റെസ്‌ക്യൂ ടീം അംഗങ്ങളായ ഫൈസല്‍ വിളക്കോട്, മിറാജ് പേരാവൂര്‍ എന്നിവരടക്കമുള്ള … Read more