കുടിലുകളും കൃഷിയും നശിപ്പിച്ച് കാട്ടാനകളും പന്നിക്കൂട്ടവും

കുടിലുകളും കൃഷിയും നശിപ്പിച്ച് കാട്ടാനകളും പന്നിക്കൂട്ടവും

ഇ​രി​ട്ടി: മ​ല​യോ​ര മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. കീ​ഴ്പ്പ​ള്ളി​ക്ക​ടു​ത്ത് പു​തി​യ​ങ്ങാ​ടി, പ​രി​പ്പു​തോ​ട് മേ​ഖ​ല​ക​ളി​ൽ വീ​ണ്ടും കാ​ട്ടാ​ന ഇ​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. ഒ​രു മാ​സ​ത്തി​നി​ട​യി​ൽ മൂ​ന്നാം ത​വ​ണ​യാ​ണ് മേ​ഖ​ല​യി​ൽ കാ​ട്ടാ​നകൂ​ട്ടം നാ​ശം വി​ത​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ കൊ​ച്ചു​പു​ര​യ്ക്ക​ൽ മു​ഹ​മ്മ​ദി​ന്റെ കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം വ​ൻ നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. തെ​ങ്ങ്, ക​മു​ക്, വാ​ഴ, ചേ​ന, ക​പ്പ തു​ട​ങ്ങി​യ സ​ർ​വ വി​ള​ക​ളും ന​ശി​പ്പി​ച്ചു. ആ​റ​ളം ഫാ​മി​ൽ നി​ന്നും ക​ക്കു​വ പു​ഴ ക​ട​ന്ന് എ​ത്തു​ന്ന ആ​ന​ക​ൾ ക​ഴി​ഞ്ഞ കു​റെ ദി​വ​സ​ങ്ങ​ളാ​യി പ​രി​പ്പു​തോ​ട്, പു​തി​യ​ങ്ങാ​ടി … Read more

ട്രോളി ബാഗിൽ തലയോട്ടിയും ശരീരഭാഗങ്ങളും; മാക്കൂട്ടം ചുരത്തിൽ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

ട്രോളി ബാഗിൽ തലയോട്ടിയും ശരീരഭാഗങ്ങളും; മാക്കൂട്ടം ചുരത്തിൽ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

ഇരിട്ടി (കണ്ണൂർ): പെരുമ്പാടി മാക്കൂട്ടം ചുരത്തിൽ തിങ്കളാഴ്ച രാവിലെ മുതൽ രൂക്ഷ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് പ്രദേശവാസികൾ നടത്തിയ അന്വേഷണത്തിനിടെ കണ്ടെത്തിയത് ട്രോളിബാഗില്‍ തള്ളിയ മൃതദേഹം. തലശ്ശേരി -കുടക് അന്തര്‍സംസ്ഥാനപാതയിലാണ് സംഭവം. 18 -19 വയസ്സുള്ള യുവതിയുടേതെന്ന് തോന്നിക്കുന്ന മൃതദേഹം കഷണങ്ങളാക്കി മടക്കിക്കൂട്ടി പെട്ടിയിലാക്കിയ നിലയിലായിരുന്നു. രണ്ടാഴ്ച പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം. ചുരിദാർ പോലുള്ള വസ്ത്രം കണ്ടെത്തിയതിനാൽ മൃതദേഹം സ്ത്രീയുടേതാണെന്ന നിഗമനത്തിലാണ് വീരാജ്പേട്ട പൊലീസ്. ബ്രഹ്മഗിരി വന്യജീവി സങ്കേതം വനമേഖലയായ കൂട്ടുപുഴ -പെരുമ്പാടി ചുരം പാതയിൽ കർണാടകയുടെ പെരുമ്പാടി … Read more

ഇരിട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് അ​നു​വ​ദി​ച്ച ഡ​യ​ലി​സി​സ് യൂ​നി​റ്റ് മ​ല​യോ​ര മേ​ഖ​ല​യി​ലെ നി​ർ​ധ​ന​രാ​യ വ്യ​ക്ക രോ​ഗി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി മാ​റു​ന്നു

ഇരിട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് അ​നു​വ​ദി​ച്ച ഡ​യ​ലി​സി​സ് യൂ​നി​റ്റ് മ​ല​യോ​ര മേ​ഖ​ല​യി​ലെ നി​ർ​ധ​ന​രാ​യ വ്യ​ക്ക രോ​ഗി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി മാ​റു​ന്നു

ഇ​രി​ട്ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് അ​നു​വ​ദി​ച്ച ഡ​യ​ലി​സി​സ് യൂ​നി​റ്റ് മ​ല​യോ​ര മേ​ഖ​ല​യി​ലെ നി​ർ​ധ​ന​രാ​യ വ്യ​ക്ക രോ​ഗി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി മാ​റു​ന്നു. ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യു​ടെ സ​ഹാ​യ​ത്താ​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ത്തു​ന്ന ഡ​യാ​ലി​സി​സ് യൂ​നി​റ്റ് നാ​ലു​വ​ർ​ഷം കൊ​ണ്ട് നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് 11867 ഡ​യാ​ലി​സി​സ് സൗ​ജ​ന്യ​മാ​യി ന​ൽ​കി. 10 ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ളി​ൽ ഒ​രു​ഷി​ഫ്റ്റ് മാ​ത്രം പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ണ് ഇ​ത്ര​യും രോ​ഗി​ക​ൾ​ക്ക് ഡ​യാ​ലി​സി​സ് ന​ട​ത്തി​യ​ത്. മൂ​ന്ന് ഷി​ഫ്റ്റും ന​ട​ത്താ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ര​ണ്ടാം ഷി​ഫ്റ്റ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ തു​ട​ങ്ങും. ഇ​തോ​ടെ ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യി 40 പേ​ർ​ക്ക് ഡ​യാ​ലി​സി​സ് … Read more

ബൈക്ക് യാത്രികനെ കാട്ടാന ഓടിച്ചു

ബൈക്ക് യാത്രികനെ കാട്ടാന ഓടിച്ചു

കേളകം: ആറളം ഫാമിൽ കീഴ്പ്പള്ളി- പാലപ്പുഴ റൂട്ടില്‍ കാട്ടാന ബൈക്ക് യാത്രക്കാരന്റെ പിറകെ ഓടി. ആറളം ഫാം സ്‌കൂളിനു സമീപത്താണ് സംഭവം. ഇതരസംസ്ഥാന തൊഴിലാളികളെ കയറ്റിപ്പോകുകയായിരുന്ന ജീപ്പിലുള്ളവര്‍ ഒച്ച വെച്ചതോടെയാണ് യാത്രക്കാരനെ പിന്തുടർന്ന ആന പിന്തിരിഞ്ഞത്. ആറളം ഫാമിനുള്ളിലൂടെ കടന്നുപോകുന്ന വാഹനങ്ങളെ കാട്ടാനകൾ പിന്തുടരുന്നതും അപകടത്തിൽപെടുന്നതും പതിവാണ്. ഫാമിനുള്ളിൽ അമ്പതോളം ആനകൾ തമ്പടിച്ചിട്ടുള്ളതിൽ മോഴയാനയാണ് നിരവധി ആളുകളെ കൊല്ലുകയും ആക്രമിക്കുകയും ചെയ്തത്. ആറളത്തെ ആനകളെ തുരത്തി അതിർത്തിയിൽ ആന മതിൽ നിർമിച്ചാൽ മാത്രമേ ജനജീവിതം സമാധാനപൂർണമാകൂ എന്ന് … Read more

വിദ്യാർഥികൾക്ക് ലഹരി വിൽപന; പുന്നാട് സ്വദേശി പിടിയിൽ

വിദ്യാർഥികൾക്ക് ലഹരി വിൽപന; പുന്നാട് സ്വദേശി പിടിയിൽ

ഇരിട്ടി: പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്കുൾപ്പെടെ ലഹരി ഉൽപന്നങ്ങൾ വിൽപന നടത്തുന്ന പുന്നാട് സ്വദേശി പിടിയിൽ. പുന്നാട് പുറിപ്പാറയിലെ എം.കെ ഹൗസിൽ മുസ്തഫയെയാണ് (50) ഇരിട്ടി എസ്.ഐ ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എടക്കാനം വായനശാലക്ക് സമീപം പിടികൂടിയത്. ഇയാളിൽനിന്ന് 75 പാക്കറ്റ് ഹാൻസും 4000 രൂപയും കണ്ടെടുത്തു. കർണാടകയിൽനിന്നുൾപ്പെടെ ലഹരി ഉൽപന്നങ്ങൾ കടത്തിക്കൊണ്ടു വന്ന് ഇരിട്ടി മേഖലകളിലും പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്കും വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

നരിക്കോട്ട് മലയിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു

നരിക്കോട്ട് മലയിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു

പാനൂർ: നരിക്കോട്ട് മലയിൽ കാട്ടാനകൾ വാഴ കൃഷി നശിപ്പിച്ചു. പഞ്ചായത്ത് നിർമിച്ച സൗരോർജ വേലിയിൽ മരങ്ങൾ മുറിച്ചിട്ട് വേലി തകർത്താണ് കാട്ടാനകൾ കൃഷിയിടത്തിൽ എത്തി നൂറിലേറെ വാഴകൾ നശിപ്പിച്ചത്. തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നെല്ലൂർ ഇസ്മായിലിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളായ സക്കീന തെക്കയിൽ, ഷമീന കുഞ്ഞി പറമ്പത്ത്, നസീമ ചാമാളിയതിൽ, സുധ വാസു, എ.പി. നാണു, കെ. ഷൈമ എന്നിവർ കൃഷിയിടം സന്ദർശിച്ചു.