കെ.പി. മോഹനൻ എം.എൽ.എയെ കൈയ്യേറ്റം ചെയ്തതിന് 25 പേർക്കെതിരെ കേസ്

കെ.പി. മോഹനൻ എം.എൽ.എയെ കൈയ്യേറ്റം ചെയ്തതിന് 25 പേർക്കെതിരെ കേസ്

കണ്ണൂർ: കെ.പി. മോഹനൻ എം.എൽ.എയെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ കണ്ടാലറിയാവുന്ന 25 പേർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. മാലിന്യ പ്രശ്നത്തെച്ചൊല്ലിയുള്ള പ്രതിഷേധത്തിനിടെയാണ് കൂത്തുപറമ്പ് എം.എൽ.എയും ആർ.ജെ.ഡി നേതാവുമായ കെ.പി. മോഹനനെ നാട്ടുകാർ കൈയ്യേറ്റം ചെയ്തത്. ചൊക്ലി കരിയാട് തണൽ ഡയാലിസിസ് കേന്ദ്രവുമായി ബന്ധപ്പെട്ട മാലിന്യ പ്രശ്നത്തിലെ പ്രതിഷേധമാണ് കൈയ്യേറ്റത്തിൽ കലാശിച്ചത്. അങ്കണവാടി ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു എം.എൽ.എ. ഡയാലിസിസ് സെന്ററിലെ മാലിന്യം പുറത്തേക്ക് ഒഴുക്കുന്നു എന്നാണ് നാട്ടുകാരുടെ ആരോപണം. മാസങ്ങളായി നാട്ടുകാർ പ്രതിഷേധത്തിലായിരുന്നു. പലതവണ അറിയിച്ചിട്ടും എം.എൽ.എ … Read more

ദസറ ആഘോഷം: മടിക്കേരിയിലും ഗോണിക്കൊപ്പയിലും ഗതാഗത നിയന്ത്രണം; വാഹനങ്ങൾ വഴിതിരിച്ചുവിടും

ദസറ ആഘോഷം: മടിക്കേരിയിലും ഗോണിക്കൊപ്പയിലും ഗതാഗത നിയന്ത്രണം; വാഹനങ്ങൾ വഴിതിരിച്ചുവിടും

ഇരിട്ടി: ദസറ ആഘോഷങ്ങളോട് അനുബന്ധിച്ച് മടിക്കേരിയിലും ഗോണിക്കൊപ്പയിലും ടൗണുകളിലെ വാഹന ഗതാഗതം വഴിതിരിച്ചുവിടും. ഒക്ടോബർ രണ്ടിന് ഉച്ചക്ക് രണ്ടു മുതൽ മൂന്നിന് രാവിലെ 10 വരെ മടിക്കേരി സിറ്റിയിലും ഗോണിക്കൊപ്പ ടൗണിലും വാഹന ഗതാഗതം താൽക്കാലികമായി വഴിതിരിച്ചുവിടും. മംഗളൂരുവിൽ നിന്ന് മടിക്കേരി വഴി മൈസൂരു ഭാഗത്തേക്ക് പോകുന്ന ഹെവി വാഹനങ്ങൾ ദക്ഷിണ കന്നട ജില്ലയിലെ മണി, സകലേഷ്പുർ, മൈസൂരു വഴിയും മൈസൂരുവിൽനിന്ന് മംഗളൂരു ഭാഗത്തേക്ക് പോകുന്ന ഹെവി വാഹനങ്ങൾ ബിലിക്കെരെ, കെ.ആർ നഗർ, ഹോളേനരസിപുർ, ഹാസൻ, സകലേശ്പുർ … Read more

ക​ണ്ണ​പു​രം സ്ഫോ​ട​നം; പ്ര​തി അ​നൂ​പ് മാ​ലി​ക്കി​ന് ജാ​മ്യ​മി​ല്ല

ക​ണ്ണ​പു​രം സ്ഫോ​ട​നം; പ്ര​തി അ​നൂ​പ് മാ​ലി​ക്കി​ന് ജാ​മ്യ​മി​ല്ല

അ​നൂ​പ് മാ​ലി​ക്ക് ത​ല​ശ്ശേ​രി: ക​ണ്ണ​പു​രം കീ​ഴ​റ​യി​ൽ അ​ന​ധി​കൃ​ത സ്ഫോ​ട​ക വ​സ്തു ശേ​ഖ​രം പൊ​ട്ടി​ത്തെ​റി​ച്ച് ഒ​രാ​ൾ മ​രി​ച്ച കേ​സി​ൽ മു​ഖ്യ​പ്ര​തി അ​നൂ​പ് മാ​ലി​ക്കി​ന്റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. പ്രോ​സി​ക്യൂ​ഷ​ന്റെ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി ജാ​മ്യം നി​ര​സി​ച്ച​ത്. അ​നൂ​പ് മാ​ലി​ക്കി​ന്റെ ബോം​ബ് നി​ർ​മാ​ണ കേ​ന്ദ്ര​മാ​ണ് സ്ഫോ​ട​ന​ത്തി​ൽ ത​ക​ർ​ന്ന​തെ​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ. ​അ​ജി​ത് കു​മാ​ർ കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു. സ്ഫോ​ട​ന​ത്തി​ൽ പ്ര​തി​യു​ടെ ഭാ​ര്യാ സ​ഹോ​ദ​ര​ൻ കൊ​ല്ല​പ്പെ​ടു​ക​യും ചു​റ്റു​മു​ള്ള നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് കേ​ടു​പ​റ്റു​ക​യും ചെ​യ്തി​രു​ന്നു. എ​ട​ക്കാ​ടി​ന​ടു​ത്ത് ക​ല്യാ​ണ പാ​ർ​ട്ടി​ക്ക് നേ​രെ … Read more

പി.കെ. ശ്രീമതി ടീച്ചറുടെ ഭര്‍ത്താവ് ഇ. ദാമോദരന്‍ മാസ്റ്റര്‍ അന്തരിച്ചു

പി.കെ. ശ്രീമതി ടീച്ചറുടെ ഭര്‍ത്താവ് ഇ. ദാമോദരന്‍ മാസ്റ്റര്‍ അന്തരിച്ചു

പരിയാരം: സി.പി.എം കേന്ദ്രകമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ പ്രസിഡന്റുമായ പി.കെ. ശ്രീമതി ടീച്ചറുടെ ഭര്‍ത്താവ് ഇ. ദാമോദരന്‍ മാസ്റ്റര്‍ (83) നിര്യാതനായി. മാടായി ഗവ. ഹൈസ്‌കൂൾ റിട്ട. അധ്യാപകനും സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്നു. പി.കെ. സുധീര്‍ ഏക മകനാണ്. മരുമകള്‍: ധന്യ സുധീര്‍. സഹോദരങ്ങൾ: ഇ. ബാലന്‍ നമ്പ്യാര്‍ (റിട്ട. റെയില്‍വേ ഉദ്യോഗസ്ഥന്‍), പരേതനായ ഇ.നാരായണൻ നമ്പ്യാർ (മുന്‍ ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്).

സി.പി.എം പ്രവർത്തകൻ ഒണിയൻ പ്രേമൻ വധക്കേസിൽ ഒമ്പത് ബി.ജെ.പിക്കാരെ ​വെറുതെ വിട്ടു

സി.പി.എം പ്രവർത്തകൻ ഒണിയൻ പ്രേമൻ വധക്കേസിൽ ഒമ്പത് ബി.ജെ.പിക്കാരെ ​വെറുതെ വിട്ടു

തലശ്ശേരി: സി.പി.എം പ്രവര്‍ത്തകൻ ഒണിയനെ വെട്ടിക്കൊന്ന കേസിൽ ബി.ജെ.പി പ്രവർത്തകരായ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. ഒമ്പത് ബി.ജെ.പി പ്രവര്‍ത്തകരെയാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ടത്. 2015 ഫെബ്രുവരി 25നാണ് ചിറ്റാരിപ്പറമ്പിൽ വെച്ച് പ്രേമനെ ഒരു സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. രണ്ടു കാലുകള്‍ക്കും ഗുരുതര പരിക്കേറ്റ പ്രേമന്‍ പിറ്റേന്ന് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു. കേസില്‍ 10 ബി.ജെ.പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ രണ്ടാം പ്രതിയും എ.ബി.വി.പി നേതാവുമായ ശ്യാമപ്രസാദ് … Read more

ജ്വ​ല്ല​റി​യി​ല്‍നി​ന്ന് ഏ​ഴ​രക്കോടി ത​ട്ടി​യ കേ​സ്; ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ചു

ജ്വ​ല്ല​റി​യി​ല്‍നി​ന്ന് ഏ​ഴ​രക്കോടി ത​ട്ടി​യ കേ​സ്; ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ചു

സി​ന്ധു ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ലെ കൃ​ഷ്ണ ജ്വ​ല്ല​റി​യി​ല്‍നി​ന്ന് ജീ​വ​ന​ക്കാ​രി ഏ​ഴ​രക്കോ​ടി ത​ട്ടി​യ കേ​സി​ല്‍ ക്രൈം​ബ്രാ​ഞ്ച് സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ​വി​ഭാ​ഗം അ​ന്വേ​ഷ​ണം പൂ​ര്‍ത്തീ​ക​രി​ച്ച് കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ചു. സ്ഥാ​പ​ന​ത്തി​ലെ മു​ന്‍ ചീ​ഫ് അ​ക്കൗ​ണ്ട​ന്‍റാ​യി​രു​ന്ന ചി​റ​ക്ക​ലി​ലെ കെ. ​സി​ന്ധു​വും ഭ​ര്‍ത്താ​വ് ബാ​ബു​വു​മാ​ണ് കേ​സി​ല്‍ പ്ര​തി​ക​ള്‍. ജ്വ​ല്ല​റി മാ​നേ​ജി​ങ് പാ​ര്‍ട്ണ​ര്‍ ഡോ. ​സി.​വി. ര​വീ​ന്ദ്ര​നാ​ഥി​ന്റെ പ​രാ​തി​യി​ല്‍ 2023 ജൂ​ലൈ മൂ​ന്നാം തീ​യ​തി​യാ​ണ് ടൗ​ണ്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ണ​ക്കു​ക​ളി​ല്‍ കൃ​ത്രി​മം കാ​ണി​ച്ച് സി​ന്ധു ഏ​ഴ​രക്കോ​ടി ത​ട്ടി​യെ​ടു​ത്തെ​ന്നാ​യി​രു​ന്നു പ​രാ​തി. പി​ന്നീ​ട്, ഡി.​ജി.​പി​യു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം കേ​സ് ക്രൈം​ബ്രാ​ഞ്ച് സാ​മ്പ​ത്തി​ക … Read more