സി.പി.എം പ്രവർത്തകൻ ഒണിയൻ പ്രേമൻ വധക്കേസിൽ ഒമ്പത് ബി.ജെ.പിക്കാരെ വെറുതെ വിട്ടു
തലശ്ശേരി: സി.പി.എം പ്രവര്ത്തകൻ ഒണിയനെ വെട്ടിക്കൊന്ന കേസിൽ ബി.ജെ.പി പ്രവർത്തകരായ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. ഒമ്പത് ബി.ജെ.പി പ്രവര്‍ത്തകരെയാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ടത്. 2015 ഫെബ്രുവരി 25നാണ് ചിറ്റാരിപ്പറമ്പിൽ വെച്ച് പ്രേമനെ ഒരു സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. രണ്ടു കാലുകള്‍ക്കും ഗുരുതര പരിക്കേറ്റ പ്രേമന് പിറ്റേന്ന് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു. കേസില്‍ 10 ബി.ജെ.പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ രണ്ടാം പ്രതിയും എ.ബി.വി.പി നേതാവുമായ ശ്യാമപ്രസാദ് … Read more