അഭിനയകലയുടെ മാളികപ്പുറമേറി ശ്രീപദ്
പയ്യന്നൂർ: ചെറുപ്രായത്തിൽ തന്നെ ദേശീയ ചലച്ചിത്ര അവാർഡ് നേടിയ ശ്രീപദ് കണ്ണൂരിന്റെ മാത്രമല്ല, മലയാള സിനിമയുടെ തന്നെ അഭിമാനമായി മാറി. പയ്യന്നൂരിനടുത്ത് പേരൂൽ വരിക്കച്ചാൽ എന്ന ഗ്രാമത്തിലേക്ക് ഇന്ത്യയിലെ സമുന്നത ചലച്ചിത്ര പുരസ്കാരമെത്തുന്നതിലൂടെ ഗ്രാമം കൂടിയാണ് പുരസ്കൃതമാകുന്നത്. സമീപകാല സിനിമകളിൽ സജീവമാണ് ഈ ആറാം ക്ലാസുകാരൻ. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച മികച്ച ബാലനടനുള്ള വയലാർ രാമവർമ അവാർഡ് നേടിയ ഈ പതിനൊന്നുകാരൻ ഒരു വർഷത്തിനുശേഷം ദേശീയ അവാർഡ് നേടി അഭിനയകലയുടെ മാളികപ്പുറമേറുകയായിരുന്നു. ഒരേസമയം കണ്ണീരും ചിരിയും പടർത്തി … Read more