ലോ​റി ഡ്രൈ​വ​ർ​മാ​രു​ടെ സ​മ​രം; പാ​ച​ക​വാ​ത​ക ക്ഷാ​മം രൂ​ക്ഷം

ലോ​റി ഡ്രൈ​വ​ർ​മാ​രു​ടെ സ​മ​രം; പാ​ച​ക​വാ​ത​ക ക്ഷാ​മം രൂ​ക്ഷം

ത​ളി​പ്പ​റ​മ്പ്: മം​ഗ​ളൂ​രു​വി​ലെ പ്ലാ​ന്‍റി​ൽ​നി​ന്ന് സം​സ്ഥാ​ന​ത്തേ​ക്ക് പാ​ച​ക​വാ​തക സി​ലി​ണ്ടർ എ​ത്തി​ക്കു​ന്ന ലോ​റി ഡ്രൈ​വ​ർ​മാ​ർ ന​ട​ത്തു​ന്ന സ​മ​രം നാ​ലാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ മ​ല​ബാ​ർ മേ​ഖ​ല​യി​ലെ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ വി​ത​ര​ണം നി​ല​ച്ചു. ത​ളി​പ്പ​റ​മ്പി​ൽ സ്വ​കാ​ര്യ പാ​ച​ക വാ​ത​ക ഫി​ല്ലി​ങ് സ്റ്റേ​ഷ​നി​ൽനി​ന്ന് സി​ലി​ണ്ട​റു​ക​ളു​മാ​യി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ സ​മ​രാ​നു​കൂ​ലി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ൾ ത​ട​ഞ്ഞു. ക​ണ്ണൂ​ർ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ, വ​യ​നാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ പാ​ച​ക വാ​ത​ക​ വി​ത​ര​ണ​മാ​ണ് നാ​ല് ദി​വ​സ​മാ​യി ത​ട​സ്സ​പ്പെ​ട്ട​ത്. വേ​ത​ന​വ​ർ​ധ​ന ഉ​ട​മ്പ​ടി ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് തൊ​ഴി​ലാ​ളി​ക​ൾ വെ​ള്ളി​യാ​ഴ്ച മു​ത​ൽ പ​ണി​മു​ട​ക്ക് തു​ട​ങ്ങി​യ​ത്. സ്വാ​ത​ന്ത്ര്യ​ദി​ന​മാ​യ​തി​നാ​ൽ … Read more

നെ​ടും​പൊ​യി​ൽ ചു​രം റോ​ഡി​ലെ ഗ​താ​ഗ​ത നി​രോ​ധ​നം; ഒ​റ്റ​പ്പെ​ട്ട് ഗ്രാ​മ​ങ്ങ​ൾ

നെ​ടും​പൊ​യി​ൽ ചു​രം റോ​ഡി​ലെ ഗ​താ​ഗ​ത നി​രോ​ധ​നം; ഒ​റ്റ​പ്പെ​ട്ട് ഗ്രാ​മ​ങ്ങ​ൾ

കേ​ള​കം: നെ​ടും​പൊ​യി​ൽ ചു​രം റോ​ഡി​ലെ ഗ​താ​ഗ​ത നി​രോ​ധ​നം കാ​ര​ണം ഗ്രാ​മ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ടു. പ്ര​വൃ​ത്തി ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത്. നെ​ടും​പൊ​യി​ല്‍ ചു​ര​ത്തി​ലൂ​ടെ​യു​ള​ള ഗ​താ​ഗ​തം അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് നി​രോ​ധി​ച്ച​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്. ഏ​ല​പ്പീ​ടി​ക, 29 ാം മൈ​ൽ പോ​ലു​ള്ള മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ പ്ര​ധാ​ന​മാ​യും ഗ​താ​ഗ​ത​ത്തി​ന് ആ​ശ്ര​യി​ച്ചി​രു​ന്ന​ത് നെ​ടും​പൊ​യി​ല്‍ ചു​രം റോ​ഡി​ലൂ​ടെ​യു​ള്ള കെ.​എ​സ്.​ആ​ര്‍.​ടി.​സി ഉ​ള്‍പ്പെ​ടെ​യു​ള​ള ബ​സു​ക​ളെ​യാ​ണ്. ചു​രം വ​ഴി​യു​ള​ള ഗ​താ​ഗ​തം നി​രോ​ധി​ച്ച​തോ​ടെ നാ​ട്ടു​കാ​ർ വ​ല​യു​ക​യാ​ണ്. ക​ഴി​ഞ്ഞ മാ​സം 30നാ​ണ് നെ​ടും​പൊ​യി​ല്‍ ചു​രം വ​ഴി​യു​ള​ള ഗ​താ​ഗ​തം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​രോ​ധി​ച്ച​ത്. … Read more

ജി​മ്മി ജോ​ർ​ജി​ന്‍റെ ജ​ന്മ​നാ​ട്ടി​ൽ വോ​ളി​ബാ​ളി​ൽ പു​തു​വ​സ​ന്തം തീ​ർ​ത്ത് ജി​മ്മി ജോ​ർ​ജ് അ​ക്കാ​ദ​മി

ജി​മ്മി ജോ​ർ​ജി​ന്‍റെ ജ​ന്മ​നാ​ട്ടി​ൽ വോ​ളി​ബാ​ളി​ൽ പു​തു​വ​സ​ന്തം തീ​ർ​ത്ത് ജി​മ്മി ജോ​ർ​ജ് അ​ക്കാ​ദ​മി

പേ​രാ​വൂ​ർ: വോ​ളി​ബാ​ൾ ഇ​തി​ഹാ​സം ജി​മ്മി ജോ​ർ​ജി​ന്‍റെ ജ​ന്മ​നാ​ട്ടി​ൽ വോ​ളി​ബാ​ളി​ൽ പു​തു​വ​സ​ന്തം തീ​ർ​ത്ത് ജി​മ്മി ജോ​ർ​ജ് അ​ക്കാ​ദ​മി. ലോ​ക വോ​ളി​ബാ​ൾ രാ​ജ​കു​മാ​ര​ൻ ജി​മ്മി ജോ​ർ​ജ് പി​റ​ന്ന നാ​ട്ടി​ൽ വോ​ളി​ബാ​ളി​ന്റെ സാ​ധ്യ​ത​ക​ളും അ​വ​സ​ര​ങ്ങ​ളും മ​ങ്ങി ത്തു​ട​ങ്ങി​യ​പ്പോ​ൾ മി​ക​ച്ച പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ ക​യ്യൊ​ഴി​ഞ്ഞ, മി​ക​വും ക​ഴി​വു​മു​ള്ള​വ​രെ ചേ​ർ​ത്തു പി​ടി​ച്ച് വോ​ളി​ബാ​ളി​ൽ പു​തു​വ​സ​ന്തം തീ​ർ​ത്തി​രി​ക്കു​ക​യാ​ണ് ജി​മ്മി ജോ​ർ​ജ് വോ​ളി​ബാ​ൾ അ​ക്കാ​ദ​മി. 2017 ലാ​ണ് ജി​മ്മി ജോ​ർ​ജി​ന്റെ സ​ഹോ​ദ​ര​നും മു​ൻ കേ​ര​ള ക്യാ​പ്റ്റ​നു​മാ​യ സെ​ബാ​സ്റ്റ്യ​ൻ ജോ​ർ​ജും ഒ​ളി​മ്പ്യ​ൻ അ​ഞ്ജു ബോ​ബി ജോ​ർ​ജും ബോ​ബി ജോ​ർ​ജ് … Read more

പ്രഭാതിന് മികച്ച തേനീച്ച കർഷകനുള്ള അംഗീകാരം

പ്രഭാതിന് മികച്ച തേനീച്ച കർഷകനുള്ള അംഗീകാരം

കേ​ള​കം: മ​ഞ്ഞ​ളാം​പു​റം സ്വ​ദേ​ശി​യാ​യ പ്ര​ഭാ​തി​ന് കൃ​ഷി​വ​കു​പ്പ് ഏ​ർ​പ്പെ​ടു​ത്തി​യ ജി​ല്ല​യി​ലെ മി​ക​ച്ച തേ​നീ​ച്ച ക​ർ​ഷ​ക​നു​ള്ള അം​ഗീ​കാ​രം. പ​ത്താം ക്ലാ​സ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ അ​തേ​വ​ർ​ഷം ത​ന്നെ തേ​നീ​ച്ച പ​രി​പാ​ല​ന​ത്തി​ൽ കേ​ര​ള അ​ഗ്രി​ക​ൾ​ച​റ​ൽ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് പ​രി​ശീ​ല​നം നേ​ടി​യാ​ണ് കേ​ള​കം മ​ഞ്ഞ​ളാം​പു​റം സ്വ​ദേ​ശി പാ​ലാ​രി​പ​റ​മ്പി​ൽ പി.​ജി. പ്ര​ഭാ​ത് തേ​നീ​ച്ച കൃ​ഷി​യി​ലേ​ക്ക് തി​രി​ഞ്ഞ​ത്. പു​തി​യ തേ​നീ​ച്ച കോ​ള​നി​ക​ൾ ഉ​ണ്ടാ​ക്കു​ക​യും ക​ർ​ഷ​ക​ർ അ​വ വി​ൽ​ക്കു​ക​യും ചെ​യ്യു​ന്നു. ചെ​റു​തേ​ൻ 250 പെ​ട്ടി​ക​ളി​ലും വ​ലി​യ തേ​നീ​ച്ച​ക​ൾ 250 പെ​ട്ടി​ക​ളി​ലും വ​ള​ർ​ത്തു​ന്നു​ണ്ട്. തേ​നീ​ച്ച വ​ള​ർ​ത്തു​ന്ന​തി​ൽ ത​ൽ​പ​ര​രാ​യ ക​ർ​ഷ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ വേ​ണ്ടി … Read more

കുഴിപ്പാതയായി പാപ്പിനിശ്ശേരി-പിലാത്തറ റോഡ്

കുഴിപ്പാതയായി പാപ്പിനിശ്ശേരി-പിലാത്തറ റോഡ്

പാ​പ്പി​നി​ശ്ശേ​രി: ആ​റ് വ​ർ​ഷം മു​മ്പ് കോ​ടി​ക​ൾ മു​ട​ക്കി ന​വീ​ക​രി​ച്ച പാ​പ്പി​നി​ശ്ശേ​രി -പി​ലാ​ത്ത​റ കെ.​എ​സ്.​ടി.​പി റോ​ഡ് കു​ഴി​പ്പാ​ത​യാ​യി മാ​റി. റോ​ഡ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഏ​റ്റെ​ടു​ത്തി​ട്ടും ന​വീ​ക​രി​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്ന് പ​ഴ​യ​ങ്ങാ​ടി റോ​ഡ് ക​വ​ല മു​ത​ൽ ക​രി​ക്ക​ൻ​കു​ളം വ​രെ​യു​ള്ള ര​ണ്ട് കി.​മീ​റ്റ​ർ പ​രി​ധി​ക്കു​ള്ളി​ൽ മാ​ത്രം 200ഓ​ളം കു​ഴി​ക​ളാ​ണു​ള്ള​ത്. തെ​രു​വു​വി​ള​ക്ക് പോ​ലും ഇ​ല്ലാ​തെ അ​പ​ക​ട​ങ്ങ​ൾ​ക്ക് കു​പ്ര​സി​ദ്ധി നേ​ടി​യ പാ​ത​യി​ലെ കു​ഴി​ക​ൾ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ക​യാ​ണ്. 21 കി.​മീ ദൈ​ർ​ഘ്യ​മു​ള്ള പാ​പ്പി​നി​ശ്ശേ​രി -പി​ലാ​ത്ത​റ റോ​ഡ് ഹൈ​ടെ​ക് സൗ​ക​ര്യ​മൊ​രു​ക്കി​യ​താ​യി പ്ര​ഖ്യാ​പി​ച്ച് 2018 ന​വം​ബ​റി​ലാ​ണ് തു​റ​ന്നു​കൊ​ടു​ത്ത​ത്. … Read more

ഡോക്ടർമാരുടെ സമരം: രോഗികൾ വലഞ്ഞു

ഡോക്ടർമാരുടെ സമരം: രോഗികൾ വലഞ്ഞു

ത​ല​ശ്ശേ​രി: കൊ​ൽ​ക്ക​ത്ത​യി​ലെ യു​വ ഡോ​ക്ട​റു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡോ​ക്ട​ർ​മാ​ർ ന​ട​ത്തു​ന്ന സ​മ​രം ത​ല​ശ്ശേ​രി​യി​ലും പൂ​ർ​ണം. ഐ.​എം.​എ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ത​ല​ശ്ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കെ.​ജി.​എം.​ഒ നേ​തൃ​ത്വ​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ ഒ.​പി ബ​ഹി​ഷ്ക​രി​ച്ച് സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. അ​ത്യാ​ഹി​ത വി​ഭാ​ഗം, കി​ട​ത്തി ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ൾ, പ്ര​സ​വ​വി​ഭാ​ഗം എ​ന്നി​വ​ക്ക് മാ​ത്ര​മേ ചി​കി​ത്സ ല​ഭ്യ​മ​ായു​ള്ളു. കേ​ര​ള ഗ​വ. ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ഴ്സു​മാ​രു​ടെ സം​ഘ​ട​ന​ക​ളും സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മാഹിയിലും സമരം മാ​ഹി: കൊ​ൽ​ക്ക​ത്ത​യി​ൽ വ​നി​ത ഡോ​ക്ട​റെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ മാ​ഹി​യി​ലും … Read more