കണ്ണൂർ മെഡിക്കൽ കോളജ് മോർച്ചറിയിലെ ഫ്രീസറുകൾ തകരാറിൽ
പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ മോർച്ചറി ഫ്രീസറുകളുടെ തകരാർ പരിഹരിക്കാത്തത് പൊലീസിനെയും നാട്ടുകാരെയും വട്ടംകറക്കുന്നു. ആകെയുള്ള 12 ഫ്രീസറുകളിൽ നാലെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. എട്ടെണ്ണവും പണിമുടക്കിയിട്ട് മാസങ്ങളായി. ഇതോടെ മൃതദേഹങ്ങളുമായി നാടുചുറ്റേണ്ട സ്ഥിതിയിലാണ് നാട്ടുകാർ. അജ്ഞാത മൃതദേഹങ്ങൾ കൂടുതൽ ദിവസങ്ങൾ സൂക്ഷിക്കേണ്ടിവരുമ്പോൾ മറ്റുള്ള മൃതദേഹവുമായി പൊലീസിനും നെട്ടോട്ടമോടേണ്ട സ്ഥിതിയാണ്. പലരും മൃതദേഹങ്ങളുമായി കണ്ണൂർ ഗവ. ജില്ല ആശുപത്രി മോർച്ചറിയിലേക്ക് പോവുകയാണ്. മൃതദേഹം സൂക്ഷിക്കണമെങ്കിൽ നാട്ടുകാർക്ക് സ്വകാര്യ ആശുപത്രികളിലെ ഫ്രീസർ ആശ്രയിക്കേണ്ടി വരുന്നു. ആഴ്ചകൾക്കു മുമ്പ് ചീമേനിയിൽ … Read more