പോക്സോ കേസ് പ്രതി അറസ്റ്റിൽ
പഴയങ്ങാടി: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ പോക്സോ കേസ് പ്രതി അറസ്റ്റിൽ. ഒളിവിലായിരുന്ന ചെങ്ങൽ കൊവ്വപ്പുറം സ്വദേശി കെ.പി. രാജനെ (65) യാണ് പഴയങ്ങാടി എസ്.ഐ. കെ.കെ. തുളസി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ അതിക്രമിച്ചു കടന്ന പ്രതി പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടി നിലവിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. ബഹളം കേട്ടെത്തിയ സമീപവാസികൾ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ അധികൃതർ പഴയങ്ങാടി പൊലീസ് സ്റ്റേഷനിൽ വിവരം നൽകിയതിനെ … Read more