പാനൂർ സ്ഫോടനം: മുഖ്യസൂത്രധാരൻ ഡി.വൈ.എഫ്.ഐ നേതാവ് പിടിയിൽ
കണ്ണൂര്: പാനൂർ മുളിയാത്തോട് ബോംബ് സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ ഉൾപ്പെടെ രണ്ടുപേർ കൂടി പിടിയിൽ. ഡി.വൈ.എഫ്.ഐ കുന്നോത്തുപറമ്പ് യൂനിറ്റ് സെക്രട്ടറി മീത്തലെ കുന്നോത്തുപറമ്പ് തങ്കേശപുരയിൽ ഷാജിൽ (27), കൂട്ടാളി കരിയാവുള്ളതിൽ ചാലി അക്ഷയ് (27) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഷിജാലിനെ കണ്ടെത്താൻ മൂന്നുദിവസമായി പൊലീസ് വ്യാപക തിരച്ചിലായിരുന്നു. ഇതിനിടെ ഉദുമൽപേട്ടിൽ ഒളിവിൽ കഴിഞ്ഞ ഇരുവരെയും പാലക്കാട് ബോർഡറിൽ വെച്ചാണ് പിടികൂടിയത്. മരിച്ച ഷിറിൽ ഉൾപ്പെടെ 12 പേരാണ് കേസിൽ ഉൾപ്പെട്ടത്. ഡി.വൈ.എഫ്.ഐ മീത്തലെ കുന്നോത്തുപറമ്പ് യൂനിറ്റ് സെക്രട്ടറി അമൽ … Read more