മുന്നണികൾ ആലോചനയിലാണ്; ഡോ. പത്മരാജൻ പത്രിക സമർപ്പിച്ചു
പയ്യന്നൂർ: മുന്നണികൾ സ്ഥാനാർഥിനിർണയത്തിന്റെ ചർച്ച പൂർത്തിയാക്കുന്ന തിരക്കിലാണ്. എന്നാൽ, തെരഞ്ഞെടുപ്പുകളുടെ രാജാവ് ഡോ. കെ. പത്മരാജൻ പത്രിക സമർപ്പിച്ച് ഗോദയിലിറങ്ങിക്കഴിഞ്ഞു. 239ാമത്തെ പത്രിക നൽകിയത് തമിഴ്നാട്ടിലെ ധർമപുരി 10 പാർലമെന്റ് മണ്ഡലത്തിലാണ്. ഈ ലോക്സഭ തെരഞ്ഞെടുപ്പിലെ മണ്ഡലത്തിലെ ആദ്യ പത്രികയാണ് ബുധനാഴ്ച രാവിലെ 11ന് വരണാധികാരി കെ. ശാന്തി മുമ്പാകെ നൽകിയത്. കഴിഞ്ഞ തവണയും ഈ മണ്ഡലത്തിൽ പത്രിക നൽകിയിരുന്നു. ഇതിനു പുറമെ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതറിഞ്ഞതോടെ വയനാട്ടിൽകൂടി പത്രിക നൽകിയിരുന്നു. ജയിക്കാനല്ല. മറ്റൊരു ചരിത്രംകൂടി … Read more