അടിച്ചുകയറി വാ… മാധ്യമം എജുകഫേ രജിസ്ട്രേഷൻ തുടരുന്നു
കണ്ണൂർ: പഠനവും കരിയറും ഉൾപ്പെടെ വിദ്യാർഥികൾക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴിലൊരുക്കി മാധ്യമം സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ-കരിയർ മേള എജുകഫേയുടെ രജിസ്ട്രേഷൻ തുടരുന്നു. വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രവേശനം സൗജന്യമാണ്. ഏപ്രിൽ 11, 12 തീയതികളിൽ കണ്ണൂർ ഇ.കെ. നായനാർ അക്കാദമിയിലാണ് എജുകഫേ അരങ്ങേറുക. മേളക്ക് എത്തുന്നവർക്ക് കണ്ണൂർ ടൗണിൽനിന്ന് നായനാർ അക്കാദമിയിലേക്ക് വാഹനസൗകര്യം ഏർപ്പെടുത്തും. വിദ്യാഭ്യാസ-കരിയർ സംബന്ധമായ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം എജുകഫേയിലുണ്ടാകും. വിദ്യാർഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും പഠന സംബന്ധമായ ആശങ്കകൾ പരിഹരിക്കുന്നതിനും പ്രത്യേക സൈക്കോളജി-കൗൺസലിങ് സെഷനുകളും പ്രത്യേക … Read more