ട്രെയിൻ തട്ടി യുവാവ് മരിച്ചു

ട്രെയിൻ തട്ടി യുവാവ് മരിച്ചു

എടക്കാട് (കണ്ണൂർ): എടക്കാട് ബീച്ച് റോഡ് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു. എടക്കാട് ഇണ്ടേരി ശിവക്ഷേത്രത്തിന് സമീപം ചെറുവറക്കൽ പ്രശോഭ് (30) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 7.30ഓടെയാണ് അപകടം. റെയിൽവെ ട്രാക്കിന് സമീപമാണ് പ്രശോഭിന്റെ വീട്. ട്രാക്കിലൂടെ നടക്കുമ്പോൾ ട്രെയിൻ തട്ടുകയായിരുന്നു. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾക്ക് ശേഷം സംസ്കാരം നടക്കും. എടക്കാട് ചെറുവറക്കൽ ബാലന്റെയും സുശീലയുടെയും മകനാണ്. സഹോദരങ്ങൾ: സുഭാഷ്, നിഷ.

‘മരിച്ചെന്ന് കരുതിയയാൾക്ക് ജീവനുള്ളത് വിശ്വസിക്കാനായില്ല; 13 വർഷത്തിനിടെ ആദ്യമായാണ് ഈ അനുഭവം’ -പവിത്രനെ ജീവിതത്തിലേക്ക് കൈപിടിച്ച ജയൻ

‘മരിച്ചെന്ന് കരുതിയയാൾക്ക് ജീവനുള്ളത് വിശ്വസിക്കാനായില്ല; 13 വർഷത്തിനിടെ ആദ്യമായാണ് ഈ അനുഭവം’ -പവിത്രനെ ജീവിതത്തിലേക്ക് കൈപിടിച്ച ജയൻ

പവിത്രൻ, അറ്റൻഡർ ജയൻ കണ്ണൂർ: മരിച്ചെന്ന് ബന്ധുക്കൾ സാക്ഷ്യപ്പെടുത്തിയ വ്യക്തിയുടെ ‘മൃതദേഹം’ മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവന്റെ തുടിപ്പ് കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് കണ്ണൂർ എ.കെ.ജി ആശുപത്രിയിലെ അറ്റൻഡർ ജയൻ. 13 വർഷമായി ഈ ജോലി ചെയ്യുന്ന തന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവമാണിതെന്നും അദ്ദേഹം പറഞ്ഞു. ‘ആംബുലൻസിൽനിന്ന് ഇറക്കിയപ്പോൾ തന്നെ ചെറിയ സംശയം തോന്നി. കൂടെയുണ്ടായിരുന്ന ഇലക്ട്രീഷ്യൻ അനൂപേട്ടനും ജീവനുള്ളതായി സംശയം പ്രകടിപ്പിച്ചു. മരി​ച്ചെന്ന് പറഞ്ഞു കൊണ്ടുവന്ന ഒരാൾക്ക് ജീവനുള്ളത് വിശ്വസിക്കാനായില്ല. 13 വർഷമായി ഈ ജോലി ചെയ്യുന്നു. എന്റെ … Read more

കോഴിക്കോട് മെഡിക്കൽ കോളജിൽ യുവാവ് ചാടി മരിച്ചു

കോഴിക്കോട് മെഡിക്കൽ കോളജിൽ യുവാവ് ചാടി മരിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു. തലശ്ശേരി സ്വദേശി വൈദ്യരെ വീട്ടിൽ അസ്കർ ആണ് മരിച്ചത്. പാൻക്രിയാസ് അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രണ്ടുദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒമ്പതാംവാർഡിൽ അഡ്മിറ്റായിരുന്ന അസ്കർ ഇന്നലെ രാത്രി 31ാം വാർഡിൽ എത്തി ജനൽ വഴി ചാടുകയായിരുന്നു. ഉടൻ തന്നെ സെക്യൂരിറ്റി ജീവനക്കാർ എത്തി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.�

‘ചെയ്തത് ശരിയാണോ എന്നറിയില്ല, മതം എന്ത് പറയുന്നു എന്നൊന്നും നോക്കിയില്ല, ജീവിതത്തിൽ ആദ്യമായി ചിതക്ക് തീകൊളുത്തി’; ഹൃദയം തൊടുന്ന കുറിപ്പുമായി ഷാഹുൽ ഹമീദ്

'ചെയ്തത് ശരിയാണോ എന്നറിയില്ല, മതം എന്ത് പറയുന്നു എന്നൊന്നും  നോക്കിയില്ല, ജീവിതത്തിൽ ആദ്യമായി ചിതക്ക് തീകൊളുത്തി'; ഹൃദയം തൊടുന്ന കുറിപ്പുമായി ഷാഹുൽ ഹമീദ്

ഡോ. ഷാഹുൽ ഹമീദ് ഹാർമോണിസ്റ്റ് വി.ശ്രീധരന്റെ ചിതക്ക് തീകൊളുത്തുന്നു പയ്യന്നൂർ: ഹാർമോണിയത്തിന്റെ സംഗീതം മധുരമാണ്. എന്നാൽ ഹാർമോണിസ്റ്റ് വി.ശ്രീധരൻ എന്ന കലാകാരൻ്റെ ജീവിതം ഒട്ടും മധുരം നിറഞ്ഞതായിരുന്നില്ല. മരിച്ചപ്പോൾ പോലും സ്വന്തക്കാർ ആരും തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ ഏഴു വർഷമായി ഭക്ഷണവും താമസ സൗകര്യവും നൽകിയ സമൂഹിക പ്രവർത്തകൻ ഡോ. ഷാഹുൽ ഹമീദ് ചിതക്ക് തീ കൊളുത്തിയപ്പോൾ മലയാളിയുടെ കെടാത്ത മാനവികതയുടെയും സഹജീവി സ്നേഹത്തിന്റെയും കനലാണ് ആളിക്കത്തിയത്. അത് ഡോ. ഷാഹുൽ ഹമീദ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചപ്പോൾ … Read more

തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഏഴു കോടിയുടെ വികസനം

തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഏഴു കോടിയുടെ വികസനം

ത​ല​ശ്ശേ​രി: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കു​മാ​യി ഏ​ഴ് കോ​ടി​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ഉ​ട​ൻ ന​ട​പ്പി​ലാ​ക്കും. ഷാ​ഫി പ​റ​മ്പി​ൽ എം.​പി യു​മാ​യി ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ഡി.​ആ​ർ.​എം അ​രു​ൺ കു​മാ​ർ ച​തു​ർ​വേ​ദി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഒ​മ്പ​തു കോ​ടി​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​തി​ന​കം ന​ട​പ്പി​ലാ​ക്കി​യെ​ന്നും പു​തി​യ പ​ദ്ധ​തി​യു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഉ​ട​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പു​തി​യ ബ​സ്‌ സ്റ്റാ​ൻ​ഡി​ൽ നി​ന്നും റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള റോ​ഡ് നി​ർ​മാ​ണ​വും ഇ​വി​ടെ കാ​ടുപി​ടി​ച്ചു കി​ട​ക്കു​ന്ന റെ​യി​ൽ​വേ ഭൂ​മി​യു​ടെ … Read more

പഴശ്ശി കനാൽ: ചോർച്ച വ്യാപകം

പഴശ്ശി കനാൽ: ചോർച്ച വ്യാപകം

1. കു​ഴി​മ്പാ​ലോ​ട് മെ​ട്ട​യി​ലെ ര​വീ​ന്ദ്ര​ന്റെ വീ​ട്ടു​മു​റ്റ​ത്ത് വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്നു  2.കു​ഴി​മ്പാ​ലോ​ട് മെ​ട്ട​യി​ലെ ശാ​ര​ദ​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്നു അ​ഞ്ച​ര​ക്ക​ണ്ടി: ന​വീ​ക​രി​ച്ച പ​ഴ​ശ്ശി ക​നാ​ൽ തു​റ​ന്ന​തോ​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ചോ​ർ​ച്ച വ്യാ​പ​കം. പ​ഴ​ശ്ശി ക​നാ​ലി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വെ​ള്ളം തു​റ​ന്നു വി​ട്ട​ത്. അ​ഞ്ച​ര​ക്ക​ണ്ടി കു​ഴി​മ്പാ​ലോ​ട് ഭാ​ഗ​ത്ത് ക​നാ​ലി​ന്റെ താ​ഴ്ഭാ​ഗ​ങ്ങ​ളി​ലു​ള്ള വീ​ടു​ക​ളു​ടെ മു​റ്റ​വും ചു​റ്റു​പാ​ടും വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ക​യാ​ണ്. വീ​ടു​ക​ളി​ലേ​ക്കു​കു​ള്ള വ​ഴി​യി​ലും ക​നാ​ൽ​പ്പാ​ലം ചാ​ക്യാ​ളി റോ​ഡി​ലും വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്നു​ണ്ട്. പ​ഴ​ശ്ശി ക​നാ​ലി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വെ​ള്ളം തു​റ​ന്നു വി​ട്ട​ത്. … Read more