‘നിന്റെ കാല് തല്ലി ഒടിക്കും.. അടിച്ച് പല്ല് പറിക്കും…’; പണിമുടക്ക് ദിവസം ജോലിക്കെത്തിയ ജീവനക്കാരന് ജോയിന്റ് കൗൺസിൽ നേതാവിന്റെ തെറിയും ഭീഷണിയും
കണ്ണൂർ: പണിമുടക്ക് ദിനത്തിൽ ജോലിയിൽ പ്രവേശിച്ച ജീവനക്കാരന്റെ കാൽ തല്ലിയൊടിക്കുമെന്നും പല്ല് അടിച്ചുതെറിപ്പിക്കുമെന്നും ജോയിന്റ് കൗൺസിൽ നേതാവിന്റെ ഭീഷണിയും തെറിയും. ശ്രീകണ്ഠപുരം ചെമ്പംതൊട്ടി മൃഗസംരക്ഷണ ഓഫിസിലെ പ്യൂൺ കെ.എ. ഷാജഹാനാണ് സി.പി.ഐ അനുകൂല ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗൺസിൽ ജില്ല സെക്രട്ടറി റോയി ജോസഫിന്റെ ഭീഷണി. ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഷാജഹാൻ ശ്രീകണ്ഠപുരം പൊലീസിൽ പരാതി നൽകി. ജോയിന്റ് കൗൺസിൽ അംഗം കൂടിയായ ഷാജഹാന് ഇന്ന് രാവിലെയാണ് നേതാവിന്റെ വിളിവന്നത്. പണിമുടക്കിൽ പങ്കെടുക്കാതെ ഒപ്പിട്ടുവല്ലേ എന്നാണ് … Read more