ആശുപത്രികളിൽ വരുന്നവരുടെ ശ്രദ്ധക്ക് നായുണ്ട് സൂക്ഷിക്കുക…
പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജിലും ഗവ. ആയുർവേദ കോളജിലും എത്തുന്നവർക്ക് ഏതുനിമിഷവും തെരുവുനായ്ക്കളുടെ കടിയേൽക്കാം. രണ്ടു കാമ്പസുകളിലും നായ്ക്കളുടെ വിളയാട്ടമാണ്. ഭയപ്പെട്ടാണ് രോഗികളും കൂടെയുള്ളവരും ഇവിടങ്ങളിലെത്തുന്നത്. വിദ്യാർഥികളും ഭീതിയിലാണ്. നായ്ക്കൂട്ടങ്ങൾ പാതകൾ കൈയടക്കുന്ന സ്ഥിതിയാണ്. ആയുർവേദ കോളജിൽ തെരുവുനായ്ക്കളുടെ കൂട്ടങ്ങളാണ് എവിടെയും. കാമ്പസിനകത്ത് ജീവനക്കാരുടെ ക്വാട്ടേഴ്സ്, ഹോസ്റ്റൽ പരിസരം, കോളജ് പരിസരം, ആശുപത്രി എന്നിവിടങ്ങളിൽ ശല്യം രൂക്ഷമാണ്. കഴിഞ്ഞദിവസം രാവിലെ 19കാരനെ തെരുവുനായ്ക്കൾ കൂട്ടമായി ആക്രമിച്ചു. ഇയാൾ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ … Read more