ബസിടിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു; ബസ്സുകൾ തടഞ്ഞിട്ട് നാട്ടുകാരുടെ പ്രതിഷേധം
മാഹി: അഴിയൂർ എക്സൈസ് ചെക്പോസ്റ്റിന് മുന്നിൽ സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കവെ അമിതവേഗതയിൽ വന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിടിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതിഷേധം. ഗുരുതര പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അഴിയൂർ മനയിൽ മുക്ക് തയ്യിൽ കോട്ടിക്കൊല്ലാൻ ദർജ ഹൗസിൽ അൻസീർ-റിൻഷ ദമ്പതികളുടെ മകൻ സൈൻ അബ്ദുല്ലയാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച കണ്ണൂർ – കോഴിക്കോട് റൂട്ടിലോടുന്ന ബിൽസാജ് ബസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വിദ്യാർഥി തെറിച്ചുപോയിരുന്നു. പെരിങ്ങത്തൂർ … Read more