വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് 2.50 ലക്ഷം കവർന്ന മോഷ്ടാവ് അറസ്റ്റിൽ

വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് 2.50 ലക്ഷം കവർന്ന മോഷ്ടാവ് അറസ്റ്റിൽ

ഇ​രി​ട്ടി: ടൗ​ണി​ലെ വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് 2.50 ല​ക്ഷം രൂ​പ ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​യെ ഇ​രി​ട്ടി പൊ​ലീ​സ് കോ​ഴി​ക്കോ​ട്ടു​നി​ന്ന് പി​ടി​കൂ​ടി. തി​രു​വ​ന​ന്ത​പു​രം കാ​ര​ക്കോ​ണം സ്വ​ദേ​ശി കാ​ട്ടു​വി​ഴ പു​ത്ത​ൻ വീ​ട്ടി​ൽ ദാ​സ​നെ (61)യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. ഇ​രി​ട്ടി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ പ​രാ​ഗ് വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ നി​ന്നാ​ണ് 2.50 ല​ക്ഷം രൂ​പ ര​ണ്ടാ​ഴ്ച മു​മ്പ് ക​വ​ർ​ന്ന​ത്. വ​സ്ത്ര​സ്ഥാ​പ​ന​ത്തി​ന്റെ പി​ന്നി​ലെ വെ​ന്റി​ലേ​ഷ​ൻ ഭാ​ഗ​ത്തെ ക​ല്ല് ഇ​ള​ക്കി​യാ​ണ് ഇ​യാ​ൾ ക​ട​ക്കു​ള്ളി​ൽ ക​യ​റി​യ​ത്. രാ​ത്രി ഒ​മ്പ​തി​നും പ​ത്തി​നും ഇ​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. … Read more

ഖത്തറിലെ വാഹനപകടത്തിൽ കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ടുപേർ മരിച്ചു

ഖത്തറിലെ വാഹനപകടത്തിൽ കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ടുപേർ മരിച്ചു

ദോഹ: ഖത്തറിൽ വാഹന അപകടത്തിൽ കണ്ണൂർ മട്ടന്നൂർ സ്വദേശി ഉൾപ്പെടെ രണ്ടുപേർ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ മട്ടന്നൂർ ചോലയിൽ രഹനാസാണ് (40) മരിച്ചത്. ഒപ്പമുണ്ടായിരുന്ന നേപ്പാൾ സ്വദേശിയും അപകടത്തിൽ മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു നേപ്പാൾ സ്വദേശിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഏഴുമണിയോടെ ഇവർ സഞ്ചരിച്ച വാഹനം നിർത്തിയിട്ട ട്രെയിലറിന് പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഖത്തറിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരായിരുന്ന ഇവർ ഡെലിവറിക്കായി പോകുന്നതിനിടെയാണ് അപകടം. വരട്ടിയോടൻ അബ്ദുൽ വഹിദിന്റെയും ചോലയിൽ ഖദീജയുടെയും മകനാണ് … Read more

സർവേ ജീവനക്കാർ തുരുത്തിൽ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷസേന

സർവേ ജീവനക്കാർ തുരുത്തിൽ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷസേന

പാ​പ്പി​നി​ശ്ശേ​രി: പാ​പ്പി​നി​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ൽ​പ്പെ​ട്ട ഭ​ഗ​ത് സി​ങ് തു​രു​ത്തി​ൽ ഭൂ​മി സ​ർ​വേ ന​ട​ത്താ​ൻ പോ​യ ജീ​വ​ന​ക്കാ​ർ തി​രി​കെ​വ​രാ​ൻ സാ​ധി​ക്കാ​തെ കു​ടു​ങ്ങി. ഒ​ടു​വി​ൽ ക​ണ്ണൂ​രി​ൽ നി​ന്നു​മെ​ത്തി​യ അ​ഗ്നി​ര​ക്ഷ​സേ​ന റ​ബ​ർ ഡി​ങ്കി​യി​ൽ ക​യ​റ്റി​യാ​ണ് ഇ​വ​രെ ക​ര​യി​ലെ​ത്തി​ച്ച​ത്. സ​ർ​വേ ജീ​വ​ന​ക്കാ​രെ ബോ​ട്ടി​ൽ രാ​വി​ലെ ഇ​വി​ടെ എ​ത്തി​ച്ച​താ​യി​രു​ന്നു. വൈ​കീ​ട്ട് തി​രി​കെ ക​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ പോ​യ ബോ​ട്ട്, പു​ഴ​യി​ൽ വെ​ള്ളം പെ​ട്ടെ​ന്ന് കു​റ​ഞ്ഞു​പോ​യ​തി​നാ​ൽ ച​ളി​യി​ൽ താ​ഴ്ന്ന് കേ​ടാ​യി. തു​ട​ർ​ന്ന് അ​ഗ്നി​ര​ക്ഷ​സേ​ന​യു​ടെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ക​ണ്ണൂ​രി​ൽ നി​ന്നു​മെ​ത്തി​യ അ​ഗ്നി​ര​ക്ഷ​സേ​ന​യാ​ണ് ഇ​വ​രെ ക​ര​യി​ലെ​ത്തി​ച്ച​ത്. ഹെ​ഡ് സ​ർ​വേ​യ​ർ ഇ​ൻ … Read more

ക്രിക്കറ്റ്​ കളിക്കിടെ നെഞ്ചുവേദന; മലയാളി റിയാദിൽ മരിച്ചു

ക്രിക്കറ്റ്​ കളിക്കിടെ നെഞ്ചുവേദന; മലയാളി റിയാദിൽ മരിച്ചു

റിയാദ്: ക്രിക്കറ്റ്​ കളിക്കുന്നതിനിടെ പന്തെറിയു​േമ്പാൾ നെഞ്ചുവേദനയുണ്ടായ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി യുവാവ്​ മരിച്ചു. കണ്ണൂർ മട്ടന്നൂർ പൊറോറ മോക്രൻഗോഡ് വീട്ടിൽ കരിയിൽ ഹരി (44) ആണ്​ റിയാദ്​ എക്സിറ്റ് 14 ലെ ഹയാത്ത് ആശുപത്രിയിൽ ഇന്ന്​ രാവിലെ മരിച്ചത്​. രാവിലെ റിയാദ്​ എക്സിറ്റ് 16 സുലൈയിലെ മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നിടെ ബൗൾ ചെയ്യു​േമ്പാൾ നെഞ്ചുവേദന അ​നുഭവപ്പെടുകയായിരുന്നു. ഉടൻ സഹകളിക്കാർ ആശുപത്രിയിൽ എത്തിച്ചു. വൈകാതെ മരിച്ചു. 12 വർഷമായി റിയാദിലെ സ്വകാര്യ കമ്പനിയിൽ സ്​റ്റോർ കീപ്പറായിരുന്നു. പിതാവ്:  പരേതനായ … Read more

ചിരിപ്പിച്ച് ചിന്തിപ്പിച്ച് ‘വനിത മെസി’ന്റെ യാത്ര ദുരന്തത്തിലേക്ക്; നേരം പുലർന്നത് മരണവാർത്തയുമായി

ചിരിപ്പിച്ച് ചിന്തിപ്പിച്ച് ‘വനിത മെസി’ന്റെ യാത്ര ദുരന്തത്തിലേക്ക്; നേരം പുലർന്നത് മരണവാർത്തയുമായി

പയ്യന്നൂർ: കടന്നപ്പള്ളി തെക്കേക്കര റെഡ്സ്റ്റാർ നാടകോത്സവത്തിന്റെ രണ്ടാം ദിനമെത്തിയ പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രേക്ഷകരെ പിടിച്ചിരുത്തുകയായിരുന്നു കായംകുളം ദേവാ കമ്യൂണിക്കേഷൻ. നാടകം കഴിഞ്ഞപ്പോൾ നീണ്ട കൈയ്യടി. ഭക്ഷണവും നൽകി നാടകക്കാരെ യാത്രയാക്കിയപ്പോൾ കടന്നപ്പള്ളിക്കാർ അറിഞ്ഞില്ല, അടുത്ത മണിക്കൂറുകളിൽ ആ ദുഖമാർത്ത തേടിയെത്തുമെന്ന്. രാജീവൻ മമ്മിളി, പ്രദീപ്കുമാർ കാവുംന്തറ ടീമിൻ്റെ മനോഹരമായ നാടകമായിരുന്നു ‘വനിതാ മെസ്’. അതിലെ രണ്ടു പ്രധാന നടിമാരുടെ അവസാനത്തെ അരങ്ങായി വ്യാഴാഴ്ച കടന്നപ്പള്ളിയിലേത്. രാത്രി എട്ടിന് നാടകം തുടങ്ങി. പത്തോടെ തിരശീല വീണ് കർട്ടനഴിച്ച് … Read more

നാടകസംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ടുപേർ മരിച്ചു; 12 പേർക്ക് പരിക്ക്

നാടകസംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ടുപേർ മരിച്ചു; 12 പേർക്ക് പരിക്ക്

കേളകം (കണ്ണൂർ): കേളകത്ത് നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ടുപേർക്ക് ദാരുണാന്ത്യം. 12 പേർക്ക് പരിക്കേറ്റു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. കായംകുളം ദേവാ കമ്മ്യൂണിക്കേഷൻസിന്റെ മിനിബസ് ആണ് കേളകം മലയാംപടി റോഡിലെ ‘എസ്’ വളവിൽ അപകത്തിൽപെട്ടത്. കടന്നപ്പള്ളിയിലെ നാടകം കഴിഞ്ഞ് സുൽത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്ന മിനി ബസ്സാണ് അപകടത്തിൽപ്പെട്ടത്. കൊക്കയിലേക്ക് മറിയുകയായിരുന്നു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. പരിക്കേറ്റവരിൽ ഏഴു പേരെ ചുങ്കക്കുന്ന് … Read more