പഴശ്ശി ഷട്ടർ അടച്ചില്ല; ഇരിട്ടി പുഴയിൽ ജലവിതാനം കുറഞ്ഞു
ഇരിട്ടി: പഴശ്ശി ജലസേചന പദ്ധതിയുടെ ഷട്ടർ പൂർണമായി അടക്കാത്തതിനെ തുടർന്ന് ഇരിട്ടി പുഴയിൽ ജലവിതാനം കുറഞ്ഞു. ഇതോടെ മേഖലയിൽ ജലക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. പഴശ്ശി ജലസംഭരണിയിൽനിന്ന് വിവിധ പദ്ധതികൾക്കായി ജില്ലയുടെ പല ഭാഗങ്ങളിലേക്ക് കുടിവെള്ളം കൊണ്ടു പോകാറുണ്ട്. ഇരിട്ടി പുഴ നവീകരിക്കുന്നതിനും സമീപത്തെ കിണറുകൾ ഉൾപ്പെടെ ശുചീകരിക്കുന്നതിന്റെ ഭാഗമായുമാണ് അണക്കെട്ടിന്റെ ഷട്ടറുകൾ ഭാഗികമായി തുറന്നത്. പടിയൂർ പൂവത്ത് കിണർ നിർമാണ പ്രവൃത്തിയും നടക്കുന്നുണ്ട്. ഷട്ടറുകൾ ഭാഗികമായി തുറന്നതോടെ ഇരിട്ടി പുഴയിൽ ജലനിരപ്പ് താഴ്ന്നു. വേനൽക്കാലത്ത് ജില്ലയിൽ ഏറെ … Read more