കൂട്ടുപുഴ ചെക്ക്​പോസ്റ്റിൽ പരിശോധനക്ക് വനിതകളില്ലാത്തത് പ്രതിസന്ധി

കൂട്ടുപുഴ ചെക്ക്​പോസ്റ്റിൽ പരിശോധനക്ക് വനിതകളില്ലാത്തത് പ്രതിസന്ധി

ഇ​രി​ട്ടി: കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യാ​യ കൂ​ട്ടു​പു​ഴ എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ൽ വ​നി​ത യാ​ത്ര​ക്കാ​രെ പ​രി​ശോ​ധി​ക്കാ​ൻ വ​നി​ത ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​ത് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. നി​ര​വ​ധി മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ൾ പി​ടി​കൂ​ടു​ന്ന അ​തി​ർ​ത്തി​യി​ലെ ചെ​ക്ക്പോ​സ്റ്റാ​ണ് സ്ത്രീ ​യാ​ത്ര​ക്കാ​രെ പ​രി​ശോ​ധി​ക്കാ​ൻ വ​നി​ത ജീ​വ​ന​ക്കാ​രി​ല്ലാ​തെ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന ചെ​ക്ക്പോ​സ്റ്റി​ൽ വ​നി​ത ജീ​വ​ന​ക്കാ​ർ ഇ​ല്ലാ​ത്ത അ​വ​സ​രം മു​ത​ലാ​ക്കി ഇ​തു​വ​ഴി സ്ത്രീ​ക​ളെ ഉ​പ​യോ​ഗി​ച്ച് മ​യ​ക്കു​മ​രു​ന്നു​ക​ൾ ക​ട​ത്തു​ന്ന​താ​യി ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് ര​ണ്ടാ​ഴ്ച​യോ​ളം വ​നി​ത ജീ​വ​ന​ക്കാ​രെ അ​നു​വ​ദി​ച്ചി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ഉ​പ​യോ​ഗി​ച്ച് മാ​ഫി​യ സം​ഘം … Read more

62 കോടിയുടെ കണിയാർവയൽ-ഉളിക്കൽ റോഡിൽ ഓടാൻ ബസില്ല

62 കോടിയുടെ കണിയാർവയൽ-ഉളിക്കൽ റോഡിൽ ഓടാൻ ബസില്ല

ശ്രീ​ക​ണ്ഠ​പു​രം: കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 62.12 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ക​ണി​യാ​ർ​വ​യ​ൽ-​കാ​ഞ്ഞി​ലേ​രി-​ഉ​ളി​ക്ക​ൽ റോ​ഡ് 12 മീ​റ്റ​ർ വീ​തി​യി​ൽ ന​വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ, 18 കി.​മീ​റ്റ​റു​ള്ള റോ​ഡി​ലൂ​ടെ ഓ​ടു​ന്ന​ത്​ ഒ​രേ​യൊ​രു ബ​സാ​ണ്. ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞി​ട്ട് ര​ണ്ട് വ​ർ​ഷ​മാ​യെ​ങ്കി​ലും ഇ​തു​വ​ഴി ബ​സു​ക​ൾ ഇ​ല്ലാ​ത്ത​ത് പ്ര​ദേ​ശ​വാ​സി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. ഇ​രി​ക്കൂ​ർ, മ​ട്ട​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ പോ​കു​ന്ന റോ​ഡ് 2018-ലാ​ണ് നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. പു​ഴ​വെ​ള്ളം ക​യ​റു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ര​ണ്ട​ര കി.​മീ​റ്റ​ർ നീ​ള​ത്തി​ൽ റോ​ഡ് ഉ​യ​ർ​ത്തി​യും ന​ട​പ്പാ​ത​യും 40ഓ​ളം ക​ലു​ങ്കു​ക​ളും ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ പാ​ർ​ശ്വ​ഭി​ത്തി​ക​ളും ഒ​രു​ക്കി​യാ​ണ് റോ​ഡ് … Read more

ജുബൈലിലെ നവോദയ നേതാവായിരുന്ന പ്രേംരാജ് നിര്യാതനായി

ജുബൈലിലെ നവോദയ നേതാവായിരുന്ന പ്രേംരാജ്  നിര്യാതനായി

ജുബൈൽ: ജുബൈലിലെ നവോദയ സ്ഥാപക നേതാക്കളിൽ ഒരാളും സാമൂഹ്യ, ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കണ്ണൂർ താഴെ ചൊവ്വ സ്വദേശി പ്രേംരാജ് (64) നാട്ടിൽ നിര്യാതനായി. മൂന്ന് പതിറ്റാണ്ടിലേറെ ജുബൈലിൽ നിറഞ്ഞു നിന്ന പ്രേംരാജ് അസുഖബാധയെ തുടർന്ന് മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നവോദയ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം, രക്ഷാധികാരി, ജുബൈൽ വെൽഫെയർ അസോസിയേഷൻ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ജുബൈലിലെ ഒരു കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്തുവരികയായിരുന്നു. കോവിഡ് കാലം വരെ കുടുംബസമേതം ജുബൈലിൽ … Read more

മാഹി ബൈപ്പാസിൽ ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് ഒരാൾ മരിച്ചു

മാഹി ബൈപ്പാസിൽ ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് ഒരാൾ മരിച്ചു

മാഹി: ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് ഒരാൾ മരിച്ചു. മാഹി – മുഴപ്പിലങ്ങാട് ബൈപ്പാസിൽ ഈസ്റ്റ് പള്ളൂർ സിഗ്നലിലാണ് അപകടം. ആലപ്പുഴ സ്വദേശിയായ ശിവപ്രസാദാണ് (43) മരിച്ചത്. കർണ്ണാടക ഭാഗങ്ങളിലെ ക്ഷേത്രങ്ങളിൽ ദർശനം നടത്തി ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കുടുബമാണ് അപകടത്തിൽപെട്ടത്. ചൊവ്വാഴ്ച പുലർച്ചെ 3.30 നായിരുന്നു അപകടം. കാസർകോട് സുള്ള്യക്കടുത്ത് പുത്തൂരിൽനിന്ന് മരം കയറ്റി മലപ്പുറത്തേക്ക് പോകുകയായിരുന്നു ലോറി. ഇതേ ദിശയിൽനിന്ന് വന്ന കാർ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറി അൽപം … Read more

വീരാജ്പേട്ടയിലെ കൊലപാതകം; നാലുപേർ അറസ്റ്റിൽ

വീരാജ്പേട്ടയിലെ കൊലപാതകം; നാലുപേർ അറസ്റ്റിൽ

ഇ​രി​ട്ടി: വീ​രാ​ജ്പേ​ട്ട പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ മേ​യ്‌ 23 ന് ​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കു​ട​ക് സ്വ​ദേ​ശി ര​മേ​ഷി​ന്റെ (39) കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യ​ട​ക്കം നാ​ലു​പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. കു​ട​കി​ലെ ലോ​കേ​ഷ് (30), കൃ​ഷ്ണ (20), ഹ​രീ​ഷ്, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. മ​ര​ണ​പ്പെ​ട്ട ര​മേ​ഷ​ട​ക്കം അ​ഞ്ചു​പേ​ർ​ചേ​ർ​ന്ന് വീ​രാ​ജ്പേ​ട്ട ടൗ​ണി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴു​മു​ത​ൽ നൃ​ത്തം ചെ​യ്ത് ആ​ളു​ക​ളി​ൽ​നി​ന്നും ക​ട​യു​ട​മ​ക​ളി​ൽ​നി​ന്നും പ​ണം പി​രി​ച്ചെ​ടു​ത്തി​രു​ന്നു. വൈ​കീ​ട്ട് മ​ദ്യ​പി​ച്ച​ശേ​ഷം പ​ണം വീ​തം വെ​ക്കു​ന്ന​ത​ട്‍ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് മ​റ്റു​ള്ള​വ​ർ … Read more

പുതിയതെരുവിൽ കുരുങ്ങേണ്ട; കണ്ണൂരിലെത്താൻ ഇതുവഴി പോകാം

പുതിയതെരുവിൽ കുരുങ്ങേണ്ട; കണ്ണൂരിലെത്താൻ ഇതുവഴി പോകാം

പു​തി​യ​തെ​രു: പാ​പ്പി​നി​ശ്ശേ​രി, വ​ള​പ​ട്ട​ണം​പാ​ലം ഭാ​ഗ​ത്തു​നി​ന്ന് ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ​ത്താ​ൻ ഇ​നി ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ ശ്വാ​സം മു​ട്ടേ​ണ്ട. പാ​പ്പി​നി​ശ്ശേ​രി-​പു​തി​യ​തെ​രു ഹൈ​വേ​യി​ലെ ക​ള​രി​വാ​തു​ക്ക​ൽ റോ​ഡ് വീ​തി കൂ​ട്ടി മെ​ക്കാ​ഡം ടാ​റി​ങ്​ ചെ​യ്ത് പ്ര​വൃ​ത്തി​പൂ​ർ​ത്തി​യാ​ക്കി തു​റ​ന്നു കൊ​ടു​ത്തു. റോ​ഡി​ൽ ഏ​താ​നും മി​നു​ക്കു​പ​ണി​ക​ൾ മാ​ത്ര​മാ​ണ് ബാ​ക്കി​യു​ള്ള​ത്. 79.60 ല​ക്ഷം രൂ​പ​യാ​ണ്​ പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം റോ​ഡ് ന​വീ​ക​ര​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ച​ത്. ക​ള​രി​വാ​തു​ക്ക​ൽ-​മ​ന്ന ജ​ങ്ഷ​ൻ-​അ​ല​വി​ൽ വ​ഴി ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ എ​ളു​പ്പ​ത്തി​ൽ എ​ത്താ​നു​ള്ള റോ​ഡാ​ണി​ത്. വ​ള​പ​ട്ട​ണ​ത്തും പു​തി​യ​തെ​രു​വി​ലും വാ​ഹ​ന​ക്കു​രു​ക്കു​ണ്ടാ​കു​മ്പോ​ൾ യാ​ത്ര​ക്കാ​ർ ഏ​റെ ആ​ശ്ര​യി​ക്കു​ന്ന റോ​ഡാ​ണി​ത്. ഒ​രു​കാ​ല​ത്ത് വ​ള​പ​ട്ട​ണം വാ​ണ വ​ല്ല​ഭ​രാ​ജാ​വി​ന്റെ തേ​ര് … Read more