ഇസ്‍ലാമിക രാജ്യങ്ങളിൽ പോലും ഏഴരക്കാണ് സ്കൂൾ, ഇവിടെ എന്തിന് വാശി? -എ.എൻ. ഷംസീർ
കണ്ണൂർ: ഇസ്‍ലാമിക രാജ്യങ്ങളിൽ പോലും രാവിലെ ഏഴരക്കും എട്ടിനുമാണ് സ്കൂൾ പ്രവർത്തനസമയമെന്നും ഇവിടെ മാത്രം എന്തിന് വാശി പിടിക്കുന്നതെന്നും നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ. കാലത്തിന് അനുസരിച്ച് മാറാൻ എല്ലാവരും തയാറാവണമെന്നും മദ്രസ പഠനത്തിന്റെ കാര്യത്തിൽ മത പണ്ഡിതർ പുനർവിചിന്തനം നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കതിരൂർ പുല്യോട് ഗവ.എൽ.പി സ്കൂളിന്റെ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ. വിദേശരാഷ്ട്രങ്ങളിൽ, പ്രത്യേകിച്ച് ഇസ്‍ലാമിക രാഷ്ട്രങ്ങളിൽ വരെ രാവിലെ ഏഴരക്കാണ് സ്കൂൾ സമയം തുടങ്ങുന്നത്. ഇവിടെയെത്തുമ്പോൾ അതൊന്നും പറ്റില്ല. പത്തുമണിക്കേ പറ്റൂ. … Read more